പോസ്റ്റുകള്‍

ആ കേസ് ക്ലോസ്സാക്കി

ഇമേജ്
അബദ്ധത്തില്‍ രാഘവന്റെ കൂടെപ്പോയ കുറേ അനുയായികള്‍, അവര്‍ പണിതുയര്‍ത്തിയ സഹകരണ സ്ഥാപനങ്ങള്‍, കോടാനുകോടി രൂപ വിലമതിക്കുന്ന ഓഫീസുകള്‍, സ്മാരകക്കെട്ടിടങ്ങള്‍ എന്നിവ അനാഥമായിപ്പോകുന്നത് കണ്ടുസഹിക്കാന്‍ പാര്‍ട്ടിക്ക് പറ്റില്ല. അവയെല്ലാം ക്രമേണ ഏറ്റെടുത്ത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടുക എന്ന ചുമതലയില്‍നിന്നെങ്ങനെ ഒഴിഞ്ഞുമാറും? കൂത്തുപറമ്പ് രക്തസാക്ഷിത്വം ആഘോഷിക്കുക ഒഴിവാക്കാനാകാത്ത ഒരു വാര്‍ഷികപരിപാടിയാണ്. തുടങ്ങിവെച്ച ഒരാഘോഷവും ഉപേക്ഷിച്ചുകൂടാ. കൂട്ടമരണമാണെങ്കില്‍പ്പോലും ദുഃഖം ഒന്നോ രണ്ടോ വര്‍ഷത്തേക്കേ തീവ്രമായി നിലനില്‍ക്കൂ. പിന്നീട് ആഘോഷങ്ങളാകും. കൂത്തുപറമ്പില്‍ ഇത് ഇരുപതാം വര്‍ഷമായിരുന്നു. ഇരുപത്തഞ്ച്, അമ്പത്, എഴുപത്തഞ്ച് തുടങ്ങിയ റൗണ്ട് സംഖ്യകള്‍ക്കാണ് പൊലിമ. ഇരുപതും ഒപ്പിക്കാം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇടയ്‌ക്കൊരു മരണമുണ്ടായി. കുടുംബത്തില്‍ മരണമുണ്ടായാല്‍ പുലയാണ്. ആഘോഷം പാടില്ല. എങ്കിലും നടത്തി. കുടുംബത്തില്‍ മരണമോ? ആര് എപ്പോള്‍? എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. സംശയിക്കുന്നതില്‍ തെറ്റില്ല. പാര്‍ട്ടിനേതാക്കളാരും അടുത്തെങ്ങും മരിച്ചില്ലല്ലോ. എം.വി. രാഘവന്‍ ഭൂതകാല നേ

രാഹുലിന് പ്ലാസ്റ്റിക് സര്‍ജറി

ഇമേജ്
കോണ്‍ഗ്രസ്സുമായുള്ള സി.പി.ഐ.യുടെ കേരള മുന്നണിബന്ധം അവിഹിതമൊന്നും ആയിരുന്നില്ല. അത് നാലാള്‍ അറിഞ്ഞ് മുന്നണി രജിസ്റ്ററാക്കിയ ബന്ധമായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥയിലെ ബന്ധം രജിസ്റ്റര്‍ചെയ്തിരുന്നില്ല. അതും അവിഹിതമല്ല. കാരണം, സോവിയറ്റ് രക്ഷിതാക്കളുടെ അനുമതി വാങ്ങിയാണ് കോണ്‍ഗ്രസ്സിന്റെകൂടെ കൂടിയത് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയശേഷം തുടങ്ങിയതാണ് മൗഢ്യം. എന്താണ് സംഭവിച്ചത് എന്ന് പിടികിട്ടിയില്ല. ഗാന്ധിയന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്നും ജൂനിയര്‍മോസ്റ്റ് ഗാന്ധി പ്രധാനമന്ത്രിയാകും എന്നുമായിരുന്നു വിശ്വാസം. മാധ്യമ, രാഷ്ട്രീയ നിരീക്ഷകര്‍, അഭിപ്രായ വോട്ടെടുപ്പുകാര്‍, എക്‌സിറ്റ് പോളുകാര്‍ തുടങ്ങിയ വിശ്വസിക്കാന്‍ കൊള്ളാത്ത കക്ഷികള്‍ ആര്‍ഷഭാരതപാര്‍ട്ടിക്കാര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്നും ഗുജറാത്തില്‍നിന്നുള്ള ഗാന്ധിവിരുദ്ധന്‍ പ്രധാനമന്ത്രിയായേക്കുമെന്നും പ്രവചിച്ചിരുന്നുവെന്നത് സത്യം. രാഹുല്‍ജി എങ്ങനെ വിശ്വസിക്കാനാണ്. പാര്‍ട്ടിയിലെ വിശ്വസ്തന്മാരൊന്നും ഇങ്ങനെ സംഭവിക്കുമെന്ന് പറഞ്ഞിട്ടില്ല. വോട്ടെണ്ണിയപ്പോള്‍ ആകപ്പാടെ അബദ്ധായി. പാര്‍ട്ടിയില്‍ ആശയക്കുഴപ്പായി, തമ്മില്‍ത്തല്ലായി.

പരവശ ജനതാ പരിവാര്‍

ഇമേജ്
75 വയസ്സാണ് ജനതാ പരിവാര്‍ പ്രസ്ഥാനത്തില്‍ ചേരാനുള്ള മിനിമം പ്രായം. അഞ്ച് എം.പി.മാരില്‍ കൂടുതലുള്ള പാര്‍ട്ടികളെ വേണ്ട. സമാജ്വാദി,സമത, ലോക് ദള്‍, അപ്നാ ദള്‍,മേരാ ദള്‍, തുമാരാ ദള്‍ തുടങ്ങികാഴ്ചബംഗ്ലാവുകളില്‍ വെക്കേണ്ട വിചിത്രയിനങ്ങള്‍ പലതുണ്ട് പുനരപി മരണം, പുനരപി ജനനം എന്ന് പറഞ്ഞതുപോലെയാണ് ജനതാപാര്‍ട്ടികളുടെ കാര്യം. ജനതയാകുന്നതിന് മുമ്പത്തെ സോഷ്യലിസ്റ്റ് കാലത്തേ ഉള്ളതാണ് നിശ്ചിത ഇടവേളകളിലെ ജനനവും മരണവുംപിളര്‍പ്പും ലയനവും. കുറച്ചുകാലമായി അതിനും വയ്യാത്ത അവസ്ഥയായിരുന്നു. തമ്മിലടിച്ച് തളര്‍ന്ന് അവശരായി ഓരോരുത്തര്‍ അവരുടെ പ്രവിശ്യകളില്‍ കഴിഞ്ഞുകൂടുകയായിരുന്നു. ഇപ്പോള്‍ എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. സോഷ്യലിസത്തിന് വന്‍നാശം സംഭവിക്കാന്‍പോകുന്നു എന്നോ മറ്റോ ദുഃസ്വപ്നം കണ്ടിരിക്കാം. അവരിതാ ഒത്തുകൂടാന്‍ പോകുന്നു. ഊക്കന്‍ പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നു. പാവം, നരേന്ദ്രമോദിക്ക് ഉറക്കം നഷ്ടപ്പെടുമോ എന്തോ... സംഘപരിവാറിനെ നേരിടാന് ഇറങ്ങിത്തിരിച്ചിട്ടുള്ള ജനതാപരിവാര്‍ നേതാക്കളെല്ലാം ഒന്നിനൊന്ന് യോഗ്യന്മാര്‍തന്നെ. കൊല്ലം കുറേയായി ബി.ജെ.പി.ക്കൊപ്പം ബിഹാര്‍ ഭരിച്ച നിതീഷ് കുമാറാണ് തലവന്‍. കുറ്റ

ദേശീയ പത്രദിനത്തില്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍

നവംബര്‍ പതിനാറിന് രാജ്യം ദേശീയ പത്രദിനം ആചരിക്കുകയാണ്. 1956 ല്‍ ഈ ദിവസം നാഷനല്‍ പ്രസ് കൗണ്‍സില്‍  രൂപവല്‍ക്കരിച്ചതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഈ ദിനം പത്രദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. കൗണ്‍സില്‍ ഇത് ആചരിക്കുന്നതിനുപുറമെ ദിനാചരണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനസര്‍ക്കാറുകള്‍ക്ക് കത്തയക്കാറുണ്ട്. സംസ്ഥാനസര്‍ക്കാറുകള്‍ അത് പൊതുസമ്പര്‍ക്ക വകുപ്പുകള്‍ക്ക് കൈമാറും. എവിടെയെങ്കിലും ഒരു യോഗമോ സെമിനാറോ നടക്കും. പിന്നെ അത് മറക്കും. അതാണ് തുടര്‍ന്നുവരുന്ന രീതി. ഈ വര്‍ഷവും പ്രസ് കൗണ്‍സില്‍ സംസ്ഥാന ചീഫ് സിക്രട്ടറിമാര്‍ക്ക് ഇങ്ങനെ ഒരു നിര്‍ദ്ദേശം അയച്ചിട്ടുണ്ട്. ചില വര്‍ഷങ്ങളില്‍ ആചരണത്തിന് എന്തെങ്കിലും വിഷയവും നിര്‍ദ്ദേശിക്കാറുണ്ട്. ഈ വര്‍ഷത്തെ വിഷയം  “പൊതുകാര്യങ്ങളില്‍ സുതാര്യത- പത്രങ്ങളുടെ പങ്ക് ' എന്നതാണ്. രണ്ട് കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു. പ്രസ് കൗണ്‍സില്‍ എന്ന സ്ഥാപനം ഇത്തരം കാര്യങ്ങളില്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് എത്രത്തോളം ഫലപ്രദമാണ് എന്നതാണ് അതില്‍ ഒന്ന്. ദിനാചരണത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതി

പൂര്‍വാധികം വെടക്കായി

ഇമേജ്
ചാനലുകാര്‍ മേലില്‍ ഒരു മുന്‍കരുതല്‍ എടുക്കുന്നത് നന്നായിരിക്കും. ബാര്‍ ഉടമകള്‍ പ്രസ്താവിക്കാന്‍ വരുമ്പോള്‍ അവരെക്കൊണ്ട് ഊതിച്ച് കഴിച്ച മദ്യത്തിന്റെ അളവ് രേഖപ്പെടുത്തണം. അത് സ്‌ക്രീനില്‍ സ്‌ക്രോളിങ് ആയി കാണിക്കണം. ശേഷം മതി പ്രസ്താവന റെക്കോഡാക്കുന്നത്. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കരുതല്ലോ വെടക്കാക്കി തനിക്കാക്കുക എന്നത് വടക്കന്‍ കേരളത്തിലെ ഒരു നാടന്‍ ഭാഷാപ്രയോഗമാണ്. വെടക്കാക്കുക എന്നാല്‍, മോശമാക്കുക എന്നര്‍ഥം. ഒരു സാധനം മോശമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തിയാല്‍ അതിന് ആവശ്യക്കാരില്ലാതാകും. അപ്പോള്‍ അത് തനിക്കെടുക്കാമല്ലോ. നല്ല ബുദ്ധി. ആ വസ്തുവിനോടുള്ള ഇഷ്ടംകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്, ഇഷ്ടക്കേട് കൊണ്ടല്ല എന്ന് കെ.എം. മാണിയും കേരള കോണ്‍ഗ്രസ്സുകാരും മനസ്സിലാക്കേണ്ടതുണ്ട്. ബാര്‍ തുറക്കാന്‍ കോഴ വാങ്ങി എന്ന ആരോപണം കേട്ട് അവര്‍ ഒട്ടും പരിഭവിക്കരുത്. മാണിസാര്‍ ഇടതുപക്ഷത്തിന്റെ കരാളഹസ്തങ്ങളില്‍ ചെന്നുപെടാതിരിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു കടുംകൈ ചെയ്യേണ്ടിവന്നതാണ്. എ ഗ്രൂപ്പുകാര്‍ക്കാണ് അദ്ദേഹത്തോട് ഈയിടെയായി കൂടതല്‍ സ്‌നേഹം. മാണിസാറിനെ കൊത്തിക്കൊണ്ടുപോയി കഥകഴിക്കാനുള്ള ഇടതുപക്

എന്‍ പി.രാജേന്ദ്രന്‍ വിരമിച്ചു

ഇമേജ്
എന്‍ പി.രാജേന്ദ്രന്‍ വിരമിച്ചു കോഴിക്കോട് : മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനും കോളമെഴുത്തുകാരനുമായ എന്‍.പി.രാജേന്ദ്രന്‍ വിരമിച്ചു. മാതൃഭൂമിയുടെ ഇന്റര്‍നെറ്റ് പോര്‍ട്ടലായ 'മാതൃഭൂമി ഡോട്ട് കോമി'ന്റെ ചുമതലയുള്ള ഡെപ്യൂട്ടി എഡിറ്ററായിരുന്നു. 1981ല്‍ പത്രപ്രവര്‍ത്തക ട്രെയിനിയായി മാതൃഭൂമിയില്‍ ചേര്‍ന്ന രാജേന്ദ്രന്‍ കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായും ചീഫ് റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു. കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്ററായിരുന്നു, നിരവധി അന്വേഷണാത്മക പരമ്പരകള്‍ എഴുതിയിട്ടുള്ള രാജേന്ദ്രന്‍ ആഴ്ചതോറും 'ഇന്ദ്രന്‍' എന്ന തൂലികാനാമത്തില്‍ 19 വര്‍ഷമായി വിശേഷാല്‍പ്രതി എന്ന കോളം എഴുതുന്നു. രാഷ്ട്രീയകോളമായ 'വിശേഷാല്‍പ്രതി' രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ വിശകലനം ചെയ്യുന്ന വേറിട്ടൊരു പംക്തിയാണ്. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധിയായി കേരള പ്രസ് അക്കാദമിയില്‍ അംഗമായും വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ച രാജേന്ദ്രന്‍ 20112014 കാലത്ത് അതിന്റെ ചെയര്‍മാനുമായിരുന്നു. ഇക്ക