പോസ്റ്റുകള്‍

യു.ഡി.എഫ്. ഫാനില്‍ തട്ടിത്തെറിച്ച്...

ഇമേജ്
അഴിമതിക്കെതിരെ പോരാടുക എന്ന് പറഞ്ഞാല്‍ പിന്നെ എന്താണ് അര്‍ഥം? യു.ഡി.എഫ്. ഭരണത്തിന്റെ ചീഫ് ചാട്ടവാര്‍ ആയിരുന്ന നാല് വര്‍ഷക്കാലവും പി.സി. ജോര്‍ജ് യു.ഡി.എഫ്. വൈതാളികരുടെ അഴിമതികളെക്കുറിച്ച് ആഗോള സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ബഹാമാസ് ദ്വീപില്‍, പാരഡൈസ് ദ്വീപില്‍, സാന്‍ സാല്‍വദോറില്‍, ക്രുക്കഡ് ഐലന്‍ഡില്‍ എല്ലാം ഉള്ള ബാങ്കുകളില്‍ ആര്‍ക്കെല്ലാം ഉണ്ട് ബാങ്ക് നിക്ഷേപം, ശ്രീലങ്ക, മാലെദ്വീപ്, ബാലി ദ്വീപ് തുടങ്ങിയ ദ്വീപുകളില്‍ ആര്‍ക്കെല്ലാം ഉണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍... ആഫ്രിക്കയില്‍ ആര്‍ക്കെല്ലാം ഉണ്ട് റബ്ബര്‍ എസ്‌റ്റേറ്റ്, യു.എസ്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകളില്‍ എത്ര അച്ചായന്മാരുണ്ട്... യു.പി.എ. സര്‍ക്കാര്‍ പത്തുവര്‍ഷം അന്വേഷിച്ച് കിട്ടാത്തതരം വിവരങ്ങള്‍ പി.സി. ജോര്‍ജ് ശേഖരിച്ചുവെച്ചതാണ്. ഏതെല്ലാം ബജറ്റിലെ ഏതെല്ലാം ഐറ്റംസ് ആര്‍ക്കെല്ലാം വിറ്റ് പണം ബാങ്കിലിട്ടിട്ടുണ്ടെന്നും പി.സി. ജോര്‍ജിന് അറിയാമായിരുന്നു. ജോര്‍ജിന് ഇതെല്ലാം അറിയാമെന്ന് കെ.എം. മാണിക്കും ജോസ് കെ. മാണിക്കും അറിയാം. അവര്‍ക്കറിയാം എന്ന് പി.സി. ജോര്‍ജിനും അറിയാം. പി.സി. ജോര്‍ജ് അറിയാതെപോയ ഒരു കാര്യമേ ഉണ

ഉപരി മണ്ഡലത്തിലേക്ക് പോകുന്നത് ആരെക്കെ ?

മുസ്ലിം ലീഗ് പാര്‍ട്ടിയുടെ എല്ലാമെല്ലാമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് മനോവിഷമമുണ്ടാക്കിയ തീരുമാനം ഇതാ വീണ്ടും. ഇത്തവണയും മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി സാമ്പത്തിക ശേഷി കൊണ്ട് മാത്രം മുസ്ലിംലീഗിന്റെ തലപ്പത്ത് എത്തിയ പി.വി.അബ്ദുല്‍ വഹാബാണ്. പാര്‍ട്ടിക്കുള്ളില്‍ പതിവിന് വിപരീതമായി ഇതേച്ചൊല്ലി ഏറെ ചര്‍ച്ചകളും വിവാദങ്ങളും മുന്‍കൂട്ടിത്തന്നെ നടന്നു. വഹാബിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ പരേതനായ ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുക കൂടി ചെയ്തതോടെ വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വം അസാധ്യം എന്ന് എല്ലാവര്‍ക്കും തോന്നിയിരുന്നുവെങ്കിലും പ്രഖ്യാപനം വന്നപ്പോള്‍ സ്ഥാനാര്‍ത്ഥി വഹാബ് തന്നെ. പണത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്ന് പണ്ടേ പറഞ്ഞതാണല്ലോ. മുനവ്വറലിയും കെ.പി.എ.മജീദും മാത്രമല്ല, പി.കെ.കുഞ്ഞാലിക്കുട്ടിയും പറന്നില്ല. വഹാബ് സ്ഥാനാര്‍ത്ഥിയായി എന്നത് വാസ്തവത്തില്‍ ഇത്തവണ ആരെയും അത്ഭുതപ്പെടുത്തേണ്ടതല്ല. അദ്ദേഹമിപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സിക്രട്ടറിയാണ്. ആറുവര്‍ഷം രാജ്യസഭാംഗമായിട്ട് അദ്ദേഹം ചെയ്ത സേവനങ്ങള്‍  പാര്‍ട്ടി വിലയിര

നികേഷ് പ്രശ്‌നം: ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍

റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന്റെ മാനേജിങ്ങ് ഡയറക്റ്റര്‍ എം.വി.നികേഷ് കുമാറിനെ അറസറ്റ് ചെയ്തതും ജാമ്യത്തില്‍ വിട്ടതും കേരളീയരെല്ലാം ഇതിനകം അറിഞ്ഞിട്ടുണ്ട്. അവര്‍ ആ വിവരം ആദ്യമായി അറിഞ്ഞതും സംഭവത്തിന്റെ കാര്യകാരണങ്ങള്‍ മനസ്സിലാക്കിയതും പത്രവാര്‍ത്തകള്‍ വായിച്ചിട്ടില്ല, ചാനലുകളിലെ ചര്‍ച്ച കേട്ടിട്ടുമല്ല. ഒന്നോ രണ്ടോ അച്ചടിമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയല്ല അവരില്‍ വിവരമെത്താന്‍ കാരണം. കേരളത്തിലെ സാമൂഹ്യമാധ്യമങ്ങളില്‍ ആ വാര്‍ത്ത ദിവസങ്ങളോളം ചര്‍ച്ച ചെയ്യപ്പെട്ടു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വിശദമായ ലേഖനങ്ങള്‍ വന്നു. സംഭവത്തിലെ കേന്ദ്രകഥാപാത്രം ഒരു ചാനല്‍ എം.ഡി. ആയിരുന്നിട്ടും ചാനലുകളിലൊന്നും ചര്‍ച്ച നടന്നില്ല. അറസ്റ്റിനെകുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം പ്രത്യക്ഷപ്പെട്ടത് ചാനലിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലാണ്. ആശങ്കയോടെ ചോദിക്കട്ടെ, ഇത് ഭാവിയെകുറിച്ചുള്ള ഒരു സൂചനയല്ലേ ? അച്ചടി-ദൃശ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും അവലോകനങ്ങള്‍ക്കുംപോലും വായനക്കാര്‍ ഇനി സാമൂഹ്യമാധ്യമങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നാണോ ഇതിന്റെ അര്‍ത്ഥം ? അച്ചടി- ദൃശ്യമാധ്യമങ്ങള്‍ തങ്ങളെത്തന്നെ അപ്രസക്തമാക്കുകയാണോ

പശു ചത്തിട്ടും ബാറിലെ പുളി...

ഇമേജ്
ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്നു പറയുന്നത് സൂര്യന്‍ അസ്തമിക്കാന്‍ സായാഹ്ന ധര്‍ണ നടത്തണം എന്നു പറയുന്നതുപോലെയാണ്. ലോകത്ത് ഒരു ശ്രമവും നടക്കാതെ നടക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ഹര്‍ത്താല്‍ മാത്രമാണ് പശുവല്ല, ബാറുകളാണു ചത്തത്. എഴുനൂറ്റിച്ചില്വാനം ബാര്‍ പൂട്ടി. മദ്യവിരുദ്ധസമരം നടത്തിവന്നവരും ബാറുകള്‍ക്കെല്ലാം ഒന്നിച്ച് താഴുവീഴുന്ന സുദിനം സ്വപ്നത്തില്‍പ്പോലും കണ്ടിരുന്നില്ല. ആജീവനാന്തസമരമായിരുന്നു അവരുടെ പരിപാടി. ഘട്ടംഘട്ടമായി നിരോധനം എന്നുപറഞ്ഞ് ആജീവനാന്തം മദ്യപ്പണംകൊണ്ട് സ്വയം ചീര്‍ക്കുകയും കേരളം കുട്ടിച്ചോറാക്കുകയുമായിരുന്നു പാര്‍ട്ടികളുടെ ഉദ്ദേശ്യം. 418 ബാറുകളുടെ നിലവാരംകൂട്ടാന്‍ പുറപ്പെട്ടവരാണ് നിലവാരമുള്ളതടക്കം പൂട്ടിച്ചത്. ബാറുപൂട്ടിക്കുമെന്ന് പുറത്തുപറയുകയും ബാറുകാരില്‍നിന്ന് കോടിവാങ്ങുകയും ചെയ്യുന്നവരുടെ പള്ളയ്ക്കടിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ ചതിചെയ്തത്. പൂട്ടാന്‍ പൂട്ടുമായിപ്പാഞ്ഞ ഒരാളും പൂട്ടണമെന്നാഗ്രഹിച്ചില്ലാഞ്ഞിട്ടും സംഗതി പൂട്ടി.  പടച്ചോന്റെ ഇടപെടലാവാനേ തരമുള്ളൂ. ഏതുപാര്‍ട്ടിയിലെ ആരധികാരത്തില്‍വന്നാലും കോടികൊടുത്താല്‍ അവര്‍ പോറ്റുനായയെപ്പോലെ കാല

ഗുരുതരം, അത്യാസന്നം

ഇമേജ്
മാണിയും ജോര്‍ജും കൊമ്പുകോര്‍ക്കുമ്പോള്‍ ഏതുപക്ഷത്താണ് ഉമ്മന്‍ചാണ്ടി? ഇരുപക്ഷത്തുമുണ്ട് മുഖ്യമന്ത്രി. പക്ഷേ, ജോര്‍ജിന്റെ പക്ഷത്താണെന്ന് മാണിക്ക് തോന്നാന്‍ പാടില്ല. മാണിയുടെ പക്ഷത്താണെന്ന് ജോര്‍ജിനും തോന്നാന്‍ പാടില്ല. ആറുമാസംമുമ്പ് ആര്‍ക്കും സ്വീകാര്യനായ പുണ്യപുരുഷനായിരുന്ന മാണിയെ വെറുക്കപ്പെട്ടവനാക്കിയ കുതന്ത്രം ആരുടേതായിരുന്നു? ഉമ്മന്‍ചാണ്ടിക്ക് പ്രതിസന്ധിയൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. മന്ത്രിസഭ സ്ഥാനമേറ്റത് കഷ്ടി ഭൂരിപക്ഷത്തോടെ. നിയമസഭ നടന്നുകൊണ്ടിരിക്കേ മൂത്രമൊഴിക്കാന്‍ പോയവര്‍ വോട്ടെടുപ്പിന്റെ ബെല്ലടി കേട്ട്, പാഞ്ഞുവന്നിട്ടുണ്ട്. ഒരിക്കല്‍ ധനമന്ത്രി പ്രസംഗം നിര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് വോട്ടെടുപ്പ് ജയിക്കാന്‍ സഭയില്‍ അംഗങ്ങളുടെ എണ്ണം പോരെന്ന വിവരം കിട്ടിയത്. ബജറ്റ് വിഷയമൊന്നും പറയാന്‍ ബാക്കിയില്ലാത്തതുകൊണ്ട് ബൈബിള്‍കഥ പറഞ്ഞിട്ടോ മറ്റോ പ്രസംഗം നീട്ടി. ഭൂരിപക്ഷം കുറഞ്ഞതിന്റെ എതിര്‍ അനുപാതത്തിലായിരുന്നു പ്രതിസന്ധികളുടെ പെരുപ്പം. രാവിലെ ഒരു പ്രതിസന്ധി, ഉച്ചയ്ക്ക് വേറൊന്ന്, രാത്രി വേറെ എന്ന നിരക്കില്‍ 365ത4 വര്‍ഷവും പ്രതിസന്ധികളായിരുന്നു. മൂന്ന് പ്രതിസന്ധിയെങ്കിലും ബ്രേക്കിങ്

സ്‌പീക്കര്‍, ശക്തന്‍, നിഷ്‌പക്ഷന്‍

ഇമേജ്
സ്​പീക്കറായി ഒരു ദിവസംപോലും സഭ നിയന്ത്രിച്ചിട്ടില്ലാത്ത ആളെയാണ് ആദ്യദിവസംതന്നെ പ്രതിപക്ഷം ശരിപ്പെടുത്തിയത്. നാളെ ചരിത്രം വായിക്കുന്നവര്‍ ധരിക്കുക ഈ ശക്തനെപ്പോലൊരു ഭീകരന്‍ സ്​പീക്കര്‍ വേറെയില്ല എന്നാണ് നിയമസഭയെക്കുറിച്ച് പറയുമ്പോള്‍ വാക്കുകളുടെ അര്‍ഥം ശബ്ദതാരാവലി നോക്കി തീരുമാനിക്കരുത്. സ്​പീക്കര്‍ എന്ന വാക്കുതന്നെ ഉദാഹരണം. ഏറ്റവും കുറച്ച് സ്​പീക്ക്‌ചെയ്യുന്ന പദവിക്കാണ് സ്​പീക്കര്‍ എന്ന പേരിട്ടിരിക്കുന്നത്. ആരാണ് ഈ പരിഹാസപ്പേര് ഇട്ടത് എന്നറിയില്ല. വാക്കിന്റെ അര്‍ഥം വേറെ, യഥാര്‍ഥം വേറെ. ഇതുപോലെത്തന്നെയാണോ ശക്തന്‍ എന്ന പേരെന്ന് വ്യക്തമല്ല. ശക്തന്‍ അശക്തനാണ് എന്ന് ചിലകൂട്ടര്‍ ഇപ്പോഴേ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. സമയദോഷം എന്നല്ലാതെന്ത്. നിഷ്പക്ഷന്‍ എന്നതാണ് മൂന്നാമത്തെ അര്‍ഥരഹിത പദം. ശക്തന്റെ കാര്യം കഷ്ടമാണ്. ശക്തിതെളിയിക്കുകയും വേണം നിഷ്പക്ഷനാവുകയും വേണമത്രെ. പാര്‍ട്ടിക്കാര്‍മാത്രം വോട്ടുചെയ്ത് ജയിപ്പിച്ച ആളോടാണ് നിഷ്പക്ഷനാവാന്‍ പറയുന്നത്. അഭിനയത്തിനും ഉണ്ടല്ലോ ഒരു പരിധി. സഭയ്ക്കകത്തെ തൂണിനുപോലും നിഷ്പക്ഷനാവാന്‍ പറ്റില്ല. സാധാരണസമയത്തൊന്നും നിഷ്പക്ഷതയ്ക്ക് ഒരു തടസ്സവും ഉണ്ടാവുകയില്ല. പ്ര

ആദ്യ ഹാസ്യചിത്രകാരനും ആദ്യ ആക്ഷേപഹാസ്യസാഹിത്യകാരനും

ഇമേജ്
കാരിക്കേച്ചറുകളില്‍ നിന്നാണ് കാര്‍ട്ടൂണ്‍ എന്ന കലാരൂപം വികാസം പ്രാപിച്ചെത്തിയതെന്ന് യൂറോപ്യന്‍ ചിത്രകലാചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാരിക്കേച്ചറുകള്‍ ഇറ്റലിയിലെ ചിത്രകാരന്മാരുടെ സംഭാവനയാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. 'കാരികേര്‍' എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം അതിശയോക്തി ചേര്‍ക്കുക എന്നത്രെ. വ്യക്തികളെ, അവരുടെ ഏതെങ്കില്‍ അവയവമോ ശരീരഭാഗമോ ഉള്ളതിലും വലുതാക്കി ചിത്രീകരിച്ച് പരിഹസിക്കുന്നതാണ് കാരിക്കേച്ചര്‍ അക്കാലത്തും. ചിത്രകലയുടെ ഭാഗം തന്നെയായിരുന്നു അതും. ലിയോനാര്‍ഡോ ഡാ വിന്‍സി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തരം ചിത്രങ്ങള്‍ വരച്ചിരുന്നു.  ഇത് കാലം 1700-1700. കാര്‍ട്ടൂണിങ്ങിന്റെ സുവര്‍ണകാലമായിരുന്നു 1770-1830  എന്നാണ് കാര്‍ട്ടൂണ്‍ മ്യൂസിയം അവരുടെ വെബ്‌സൈറ്റിലെ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളം അച്ചടി തന്നെ ഈ പറഞ്ഞ കാലത്ത് ഏതാണ്ട് ആരംഭിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. മലയാളലിപിയിയിലുള്ള ആദ്യത്തെ സമ്പുര്‍ണ്ണപുസ്തകമായ സംക്ഷേപവേദാര്‍ഥം 1772 ല്‍ റോമിലാണല്ലോ അച്ചടിക്കുന്നത്. 1847ല്‍ മാത്രമാണ് നമ്മുടെ ആദ്യപത്രം ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുറത്തിറ