പോസ്റ്റുകള്‍

വെറുതേ വീണ്ടും അടവുനയചര്‍ച്ച

ഇമേജ്
കോഴിയാണോ ആദ്യം ഉണ്ടായത് അതോ കോഴിമുട്ടയോ എന്ന ചോദ്യത്തിന് ഒരുപക്ഷേ നാളെ ഉത്തരം കണ്ടെത്തിയേക്കാം. എന്നാല്‍, മുസ്ലിംലീഗ് വര്‍ഗീയപാര്‍ട്ടിയാണോ മതേതരപാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് സി.പി.എം. അടുത്തൊന്നും ഉത്തരം കണ്ടെത്താനിടയില്ല. ചില ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ കേട്ടാല്‍ തോന്നിപ്പോകും കോഴിയില്ലാതെങ്ങനെയാണ് കോഴിമുട്ട ഉണ്ടാകുക, കോഴിതന്നെയാണ് ആദ്യം ഉണ്ടായതെന്ന്. വേറെ വ്യാഖ്യാനങ്ങള്‍ കേട്ടാല്‍ തിരിച്ചും തോന്നിപ്പോകും. പാര്‍ട്ടിപ്പേരില്‍ത്തന്നെ മതമുണ്ട്. പിന്നെയെങ്ങനെ മതേതരമാകും? ഇല്ലയില്ല. പക്ഷേ, മൊരത്ത വര്‍ഗീയവാദികളെ ലീഗ് എതിര്‍ക്കുന്നുണ്ടല്ലോ. സംഘികളെ മാത്രമല്ല കൈവെട്ട്, കാല്‍വെട്ട് സംഘങ്ങളെയും എതിര്‍ക്കുന്നുണ്ടല്ലോ. അപ്പോള്‍ വര്‍ഗീയവിരുദ്ധരല്ലേ ലീഗുകാര്‍? നാശം, ആകപ്പാടെ ഒന്നും വ്യക്തമാകുന്നില്ല. തൊഴിലാളിവര്‍ഗപാര്‍ട്ടി നിര്‍ണായക പ്രതിസന്ധികളില്‍ എത്തുമ്പോള്‍ സൈദ്ധാന്തികചര്‍ച്ചകള്‍ ആവശ്യമായിവരും. വര്‍ഗശത്രുവിനെ മലര്‍ത്തിയടിക്കാന്‍ ഏത് നയം, തന്ത്രം, അടവ് പ്രയോഗിക്കണം എന്ന പ്രശ്‌നം ഉറക്കംകെടുത്തും. അപ്പോള്‍ പണ്ട് പലവട്ടം ഉത്തരംപറഞ്ഞ ചോദ്യങ്ങള്‍തന്നെ പിന്നെയും ഉയരും. പത്തുമുപ്പത്തഞ്ച് വര്‍ഷമ

പുരസ്‌കാര തിരസ്‌കാരം

ഇമേജ്
ഡോ. മന്‍മോഹന്‍ സിങ് കാലത്ത് പുരസ്‌കാരങ്ങള്‍ കിട്ടിയവര്‍ വീടിന്റെ അട്ടത്തും പറമ്പിന്റെ ഓരങ്ങളിലും ഉപേക്ഷിച്ചിരുന്ന പുരസ്‌കാരഫലകങ്ങള്‍ തപ്പിപ്പിടിച്ച് പൊടിതട്ടി ഡല്‍ഹിക്ക് തിരിച്ചയയ്ക്കുന്നുണ്ട്. മോദിജി ഇനിയും മൗനം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നെഹ്രുവിന്റെ കാലത്ത് കൊടുത്ത സാധനങ്ങളും തിരഞ്ഞുപിടിച്ച്  മിസൈല്‍  പോലെ ദല്‍ഹിക്ക് തൊടുക്കും. രാജ്യത്തുടനീളം സാഹിത്യകാരന്മാര്‍ക്കിടയില്‍ പുരസ്‌കാര തിരസ്‌കാര ജ്വരം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണല്ലോ. മോദി സര്‍ക്കാര്‍ ഇതുകണ്ട് ഞെട്ടുകയും വിറയ്ക്കുകയും  രക്ഷപ്പെടാന്‍ എഴുത്താളര്‍ വര്‍ഗത്തിന്റെ കാല്‍ക്കല്‍ വീണ് മാപ്പ് അപേക്ഷിക്കുകയും ചെയ്യും എന്നായിരുന്നു വിചാരിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളാണ് ആദ്യമൊക്കെ ത്യജിച്ചിരുന്നത്. ഇങ്ങോട്ട് വന്ന അവാര്‍ഡുകള്‍ ബൂമറാങ്ങായി അങ്ങോട്ടുതന്നെ തിരിച്ചുചെന്നിട്ടും ഭരണചക്രം തിരിക്കുന്നവരില്‍ ലവലേശം കൂസല്‍ ദൃശ്യമായില്ല. അതിനെ തുടര്‍ന്ന്, ഡോ.മന്‍മോഹന്‍ സിങ്ങ് കാലത്ത് കിട്ടിയ, വീടിന്റെ അട്ടത്തും പറമ്പിന്റെ ഓരങ്ങളിലും ഉപേക്ഷിച്ചിരുന്ന പുരസ

മാധ്യമസ്ഥാപനങ്ങളിലെ തൊഴില്‍ അവസ്ഥ

കേരളത്തിലെ മാധ്യമസ്ഥാപനങ്ങളിലെ തൊഴില്‍ അവസ്ഥയെകുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍-കേരളീയം മാസികയില്‍ പ്രസിദ്ധപ്പെടുത്തിയത്. https://play.google.com/books/reader?printsec=frontcover&output=reader&id=81YvBgAAAEAJ&pg=GBS.PA0

വേണം വികാരാവകാശനിയമം

ഇമേജ്
മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് കേന്ദ്രത്തില്‍ പലപല അവകാശനിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ തിരക്കായിരുന്നു. എന്നാല്‍, അഴിമതിയവകാശമാണ് കാര്യമായി നടപ്പാക്കിയത് എന്ന് ആക്ഷേപമുണ്ട്. അതുപോകട്ടെ. നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ അവകാശനിയമമൊന്നും കൊണ്ടുവന്നിട്ടില്ല. പക്ഷേ, പുതിയൊരു അവകാശം രാജ്യത്തെങ്ങും തലയുയര്‍ത്തുന്നുണ്ട്. അത് നിയമമാകുന്നതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ട്. ഇവിടെ വിവരം അവകാശമാണ്, വിദ്യാഭ്യാസം അവകാശമാണ്, ഭക്ഷണം അവകാശമാണ്, തൊഴില്‍ അവകാശമാണ്, ശമ്പളം അവകാശമാണ്, തൊഴില്‍ കിട്ടിയാല്‍ പണിയെടുക്കാതെ ശമ്പളം കിട്ടുക അവകാശമാണ്. പക്ഷേ, മനുഷ്യന് ശരിക്കൊന്നു വികാരംകൊള്ളാന്‍ അവകാശമില്ല! അതുകൊണ്ട് വികാരം മൗലികാവകാശമാക്കണം. വിവേകം, വിനയം, നിയമം, ധര്‍മം, ശാന്തി തുടങ്ങിയവയ്‌ക്കെല്ലാം മേലേ നില്‍ക്കണം വികാരം. വികാരംകൊണ്ടാല്‍ പോരാ, ഇടയ്ക്കിടെ അത് വ്രണപ്പെടുകയും വേണം. വ്രണപ്പെടുത്തിയവനെ കൊല്ലണം. വെടിവെച്ചുകൊല്ലാം, അല്ലെങ്കില്‍ തല്ലിക്കൊല്ലാം. എന്തേ പാടില്ലേ?  ഉത്തരപ്രദേശില്‍ മാട്ടിറച്ചി കഴിച്ചു എന്ന് ധരിച്ചോ തെറ്റിദ്ധരിച്ചോ ഒരാളെ തല്ലിക്കൊന്നതിന് ഗോ പാലകന്മാരെ കുറ്റപ്പെടുത്തരുതേ.. അയലത്തെ അടുക്കളയില്‍ എ

ഇല്ലിക്കുന്നിന്റെ ഓര്‍മകള്‍

ഇമേജ്
ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. ഒരു ബി.ഇ.എം. സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഫോട്ടോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. മിഷന്റെ ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള മലബാര്‍ ചിത്രങ്ങളിലൊന്ന്. പക്ഷേ, ഈ കെട്ടിടത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് തലശ്ശേരിയിലെ ഇല്ലിക്കുന്നിലുള്ള കെട്ടിടമാണ്.  അതാണ് എന്റെ ആദ്യത്തെ വിദ്യാലയം ! ബി.ഇ.എം. എല്‍.പി.സ്‌കൂള്‍ ഇല്ലിക്കുന്നു.  1960-64 കാലത്ത് നാലാം ക്ലാസ് വരെ പഠിച്ച വിദ്യാലയം. ഇല്ലിക്കുന്നിന്റെ പ്രശസ്തി ഞാന്‍ അവിടെ പഠിച്ചു എന്നതല്ല ! മലയാള പത്രപ്രവര്‍ത്തനത്തിന്റെ തുടക്കക്കാരനും മറ്റ് പലതുമായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രാജ്യസമാചാരവും പശ്ചിമോദയവും പ്രസിദ്ധീകരിച്ചിരുന്നത് ഇവിടെ താമസിച്ചാണ്. പല മങ്ങിയ ഓര്‍മകള്‍ ഈ പ്രൈമറി സ്‌കൂള്‍ കാലവുമായി ബന്ധപ്പെട്ട് എനിക്കുണ്ട്. കുട്ടിയായിരുന്നപ്പോള്‍ ഗുണ്ടര്‍ട്ടിനെക്കുറിച്ചൊന്നും അറിഞ്ഞേ ഇല്ല. അന്നില്ലാത്ത ഒരു അറിവുകൂടി ഈയിടെ വീണുകിട്ടി. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍മാരില്‍ ഒരാള്‍ കേരളം മറക്കാന്‍ പാടില്ലാത്ത, നമ്മുടെ നവോത്ഥാനനായകരില

വിവരസ്വാതന്ത്ര്യത്തിന്റെ അന്ത്യം അടുത്തുവോ ?

മീഡിയ ബൈറ്റ്‌സ് എന്‍.പി.ആര്‍ ഇന്ത്യയിലെപ്പോലെ അമേരിക്കയിലും വിവരാവകാശനിയമമുണ്ട്. അവിടെ അമ്പത് വര്‍ഷമായി നിയമം നിലവില്‍ വന്നിട്ട്. നമ്മുടേത് വിവരാവകാശമാണെങ്കില്‍ അവിടത്തേത് വിവരസ്വാതന്ത്ര്യനിയമം ആണ് എന്നതാണ് ഒരു വ്യത്യാസം. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ. നിയമവ്യവസ്ഥകളിലും അപ്പീല്‍ സംവിധാനത്തിലുമൊക്കെ വേറെയും വ്യത്യാസം കണ്ടേക്കും. പക്ഷേ, ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യം വിവരസ്വാതന്ത്ര്യനിയമം അവിടെ തകര്‍ച്ചയെ നേരിടുന്നു  എന്നതാണ്. ചോദിക്കുന്ന വിവരങ്ങള്‍ തരാതിരിക്കാന്‍ എന്തെങ്കിലും കാരണം കണ്ടെത്തുക പതിവാക്കിയിരിക്കുകയാണ് ഗവണ്മെന്റും ബ്യൂറോക്രസിയും. നിയമം നിലനിര്‍ത്തണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമാണ്. പക്ഷേ, അതൊരു പോരാട്ടമായി മാറ്റാന്‍ അവര്‍ക്ക് കഴിയുന്നില്ല. പുറമെ നല്ല പേരും അംഗീകാരവും ഉണ്ടെങ്കിലും പല പ്രമുഖ മാധ്യമപ്രവര്‍ത്തകരും പറയുന്നത്, മാധ്യമങ്ങള്‍ക്ക് വിവരം നിഷേധിക്കുന്നതില്‍ മുന്‍ ഭരണകൂടങ്ങളേക്കാള്‍ മോശമായ അനുഭവമാണ്  ഒബാമ ഭരണകാലത്ത് ഉണ്ടാകുന്നത് എന്നാണ്. 'ചരിത്രത്തിലെ ഏറ്റവും സുതാര്യമായ ഭരണകൂടം' എന്ന് അവകാശപ്പെടാറുള്ള ഒബാ

ഉലകംചുറ്റും വാലിബന്മാര്‍

ഇമേജ്
ആദ്യവര്‍ഷം അഞ്ച് ഭൂഖണ്ഡങ്ങളിലെ പതിനെട്ട് രാജ്യങ്ങളില്‍ 54 ദിവസം സഞ്ചരിച്ചു എന്നാണ് കണക്ക്. ആഴ്ചയില്‍ ഒരു ദിവസം എന്നും പറയാം. അത് വളരെ കൂടുതലാണോ സുഹൃത്തേ? പ്രധാനമന്ത്രി നരേന്ദ്രമോദി ഇടയ്‌ക്കൊക്കെ ഇന്ത്യയിലും വരാറുണ്ട് എന്നുവേണം കരുതാന്‍. മാധ്യമങ്ങളിലെ കവറേജ് കണ്ടാല്‍ തോന്നുക അദ്ദേഹം സദാസമയം വിദേശപര്യടനത്തിലാണ് എന്നാണ്. യാത്രകളെല്ലാം ബഡാ ആഘോഷങ്ങളാണ്. ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങളില്ലാത്തതുകൊണ്ട്  സത്കാരങ്ങള്‍ക്കൊന്നും പഞ്ഞമില്ല. ഓരോ യാത്രയും വലിയ ന്യൂസ് ഇവന്റുകളാക്കുന്ന വിദ്യ മോദിക്കറിയാം. ചിലപ്പോഴത് പേര് ആയിരംവട്ടം എഴുതിയ കോട്ടിട്ടിട്ടാവും ചിലപ്പോള്‍ ദേശീയപതാകയില്‍ ഒപ്പിട്ടാവും. മുമ്പത്തെ പ്രധാനമന്ത്രിമാരൊക്കെ മാധ്യമക്കാരെയും കൂട്ടിയാണ് വിമാനം കേറാറുള്ളത്. ഇപ്പോള്‍ പത്രക്കാരില്ലാതെത്തന്നെ ഇതാണ് അവസ്ഥ. പത്രക്കാര്‍ കൂടെ ഉണ്ടായാലത്തെ അവസ്ഥ ആലോചിക്കാന്‍ വയ്യ.  ആദ്യവര്‍ഷം അഞ്ച് ഭൂഖണ്ഡങ്ങളിലെ പതിനെട്ട് രാജ്യങ്ങളില്‍ 54 ദിവസം സഞ്ചരിച്ചു എന്നാണ് കണക്ക്. ആഴ്ചയില്‍ ഒരു ദിവസം എന്നും പറയാം. അത് വളരെ കൂടുതലാണോ സുഹൃത്തേ? ഈ 54ല്‍ എത്രനാള്‍ ഔദ്യോഗികാവശ്യത്തിന് ചെലവാക്കി, എത്രനാള്‍ ചെ