പോസ്റ്റുകള്‍

Celebrities rush in where even Politicians fear to tread…

ഇമേജ്
Are the political parties reacting to signals from the public about a change in attitude? Is it going to be celebrity time for Kerala voters this May 16? Never before have so many from not only the film world, but also from cricket and even the visual media, entered the fray to represent the people in the legislative assembly. And, it isn’t just one or two regional parties that are out to try their luck by changing their horses in the race. The candidate lists of the main parties, ie, Congress, CPI(M) and BJP contain names of actors, some of whom cannot even be counted as ‘stars’. No real stars Are the political parties reacting to signals from the public about a change in attitude? Kerala politicians used to proudly claim that unlike her sister states from the South, Tamil Nadu and Andhra Pradesh, Kerala has a politically conscious population which never fell for the glamour of apolitical persons from the glamour world. It was a Tamil film actor, origina

പുതിയ കാലം പുതിയ കോലം

ഇമേജ്
കാലം മാറി എന്നൊക്കെ പറഞ്ഞുകേട്ടിട്ടേയുള്ളൂ. അത് ഇത്രത്തോളം വരും എന്നു കരുതിയിരുന്നില്ല നമ്മുടെ പല പാര്‍ട്ടികളും. പുതിയ കാലത്തെ രീതികള്‍ പാര്‍ട്ടികളുടെ കോലം കെടുത്തുന്നുണ്ട്. പണ്ടേ കോലം മാറിയവര്‍ക്ക് അത്ര പ്രശ്‌നമില്ല. കോണ്‍ഗ്രസ്സിനെ നോക്കൂ, വലിയ പ്രശ്‌നമൊന്നുമില്ല. ഒരേ സമയം അരാജകമാണ്; അതേ സമയം രാജഭരണസമാന കുടുംബഭരണമുണ്ട്. സ്ഥാനാര്‍ത്ഥിത്വം കിട്ടാന്‍ ആര്‍ക്കും എന്തും ചെയ്യാം. സ്വന്തം കഴിവുകളും സേവനങ്ങളും സ്വയം പാടിപ്പുകഴ്ത്താം, പത്രത്തില്‍ പരസ്യം കൊടുക്കാം. മറ്റുള്ളവരെക്കൊണ്ടു പുകഴ്ത്തിക്കാം. പത്രക്കാരെക്കൊണ്ട് എഴുതിക്കാം. സ്ഥാനാര്‍ത്ഥിത്വം കിട്ടിയില്ലെങ്കിലും സാരമില്ല നാല് പേപ്പറില്‍ പേര് വന്നല്ലോ എന്നു സമാധാനിക്കാം. ഇങ്ങനെ നാല്പതും അമ്പതും കൊല്ലം ക്ഷമാപൂര്‍വം കാത്തിരുന്നു നിരാശനാവാം. വേണമെങ്കില്‍ അതിനിടയില്‍ റെബലായി മത്സരിക്കാം. ആറുവര്‍ഷത്തേക്ക് പുറത്താക്കുമെങ്കിലും പേടിക്കേണ്ട. ദയാലുക്കളുടെ പാര്‍ട്ടി ആയതുകൊണ്ട് ആറു മാസം കഴിഞ്ഞാല്‍ ശിക്ഷ റദ്ദാക്കും, പഴയ പണി തുടരാം. ഇതൊന്നുമല്ല നമ്മുടെ വിപ്ലവപാര്‍ട്ടികളുടെ സ്ഥിതി. അവിടെ സ്ഥാനാര്‍ത്ഥിനിര്‍ണയമൊക്കെ ടോപ് സീക്രട്ട് സംഗതികളായിരുന്നു.

ആറു പതിറ്റാണ്ടിന്റെ ബാക്കിപത്രം: അരാഷ്ട്രീയമാകുന്ന രാഷ്ട്രീയം

ഇമേജ്
വ്യത്യസ്തമായ ഒരു പാര്‍ട്ടി- 'ദ പാര്‍ട്ടി വിത് എ ഡിഫറന്‍സ്' . ബി.ജെ.പി. കുറെ ചെറുകക്ഷികളുടെ സഹായത്തോടെ രാജ്യഭരണം കയ്യാളിത്തുടങ്ങിയ കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തില്‍ കേട്ട ഒരു മൂദ്രാവാക്യമാണിത്. രാഷ്ട്രീയനേതാക്കളെല്ലാം ഒരുപോലെ മോശക്കാരാണെന്നും പാര്‍ട്ടികളൊക്കെ ഒരേ കണക്കാണെന്നും ജനങ്ങള്‍ പറഞ്ഞുപോന്ന ഘട്ടത്തിലാണ് ആകര്‍ഷകമായ ഈ മുദ്രാവാക്യമുയര്‍ന്നത്. തെഹല്‍ക്കയും സ്റ്റിങ് ഓപറേഷനും ബംഗാരു ലക്ഷ്മണനും ശവപ്പെട്ടി കുംഭകോണവും ജോര്‍ജ് ഫെര്‍ണാണ്ടസ്സുമെല്ലാം ചേര്‍ന്ന് വാജ്‌പേയി ഭരണത്തിന് പരമാവധി ദുഷ്‌കീര്‍ത്തി നേടിക്കൊടുത്തു. അഴിമതിക്കാരനല്ലാത്ത എ.ബി.വാജ്‌പേയി പ്രധാനമന്ത്രികാലാവധി അവസാനിക്കുമ്പോഴേക്ക് ഈ മുദ്രാവാക്യം തീര്‍ത്തും അപ്രത്യക്ഷമായിരുന്നു വ്യത്യസ്തമായ പാര്‍ട്ടി എന്ന് അവകാശപ്പെടാന്‍ ഇന്ന് ഇന്ത്യയില്‍ ഏത് പാര്‍ട്ടിക്കു കഴിയും? കേരളത്തിലെ കാര്യം പ്രത്യേകം പറയാനുമില്ല. ആദര്‍ശം പറഞ്ഞുനടന്നാല്‍ പരിപ്പ് വേവില്ലെന്നും അവസരവാദംതന്നെയാണ് മികച്ച ആദര്‍ശമെന്നും പരസ്യമായി പറയാന്‍ കഴിവുനേടിയവരെയാണ് ഇന്ന് 'വ്യത്യസ്തമായ പാര്‍ട്ടി' ഭരണം അക്കൗണ്ട് തുറക്കാനും ശക്തികാട്ടാനും ആശ്രയിക്കുന്നത

ഹൈ കമാന്‍ഡ് പകര്‍ച്ചവ്യാധി

ഇമേജ്
ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ്സില്‍ മാത്രമാണ് ഉള്ളതെന്ന ധാരണ ശരിയല്ല. അതൊരു വ്യക്തിയോ കമ്മിറ്റിയോ കൗണ്‍സിലോ അല്ല, അതൊരു അസുഖമാണ്. ഒരിക്കല്‍ പിടിപെട്ടാല്‍ മോചനമില്ല. ഉയരത്തില്‍ ഇരുന്ന് താഴേക്ക് കമാന്‍ഡ് കൊടുത്തുകൊണ്ടേയിരിക്കും എന്നതാണ് ലക്ഷണം. സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണെങ്കിലോ, കമാന്‍ഡുകള്‍ വെള്ളച്ചാട്ടം പോലെ കുത്തിയൊഴുകും. പല പാര്‍ട്ടികളിലേക്കും പകര്‍ന്നിരിക്കുന്ന വ്യാധി.. സംസ്ഥാനത്തെ പാര്‍ട്ടികാര്യങ്ങള്‍ നോക്കാന്‍ അവിടെയിരിക്കുന്നവര്‍ കൊള്ളില്ല എന്ന ബോധമാണ് ഈ രോഗത്തിലേക്ക് നയിക്കുന്നത്. കുടുംബാധിപത്യപാര്‍ട്ടികളില്‍ പാരമ്പര്യമായി പകരുന്നതാണ് രോഗമെന്ന് മുമ്പ് കരുതിയിരുന്നുവെങ്കിലും ഇപ്പോഴത് സാര്‍വത്രികമായി കണ്ടുവരുന്നുണ്ട്. എങ്കിലും പാരമ്പര്യമായി കിട്ടുന്നതിന്റെ വിഗറൊന്നും സഹവാസം കൊണ്ട് രോഗം കിട്ടുന്നവരില്‍ കാണാറില്ല. ഹൈക്കമാന്‍ഡ് എന്ന രോഗനാമത്തിന്റെ ഉത്ഭവം കോണ്‍ഗ്രസ്സിലാണെങ്കിലും കാലനിര്‍ണയം സാധ്യമായിട്ടില്ല. കാലംകുറെ പഴകിയതുകൊണ്ട് കോണ്‍ഗ്രസ്സുകാര്‍ക്ക്  ഇതൊരു രോഗമാണെന്ന തോന്നല്‍തന്നെയില്ലാതായിട്ടുണ്ട്.  ചില മനോരോഗങ്ങള്‍ അങ്ങനെയാണല്ലോ. അസുഖമുണ്ട്, ഡോക്റ്ററെക്കാണണം എന്

എഡിറ്റ് ചെയ്‌തേ തീരൂ- ഓണ്‍ലൈന്‍ അഭിപ്രായങ്ങളും

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങള്‍ എന്തിന് എഡിറ്റ് ചെയ്യണം? യു.എസ് ഭരണഘടനയിലെ ഒന്നാം ഭേദഗതി ഉറപ്പുനല്‍കുന്നത് സമ്പൂര്‍ണസ്വാതന്ത്ര്യമല്ലേ? ഈ ചോദ്യം ഓണ്‍ലൈന്‍- സോഷ്യല്‍ മാധ്യമങ്ങളുടെ വരവോടെ ഉയര്‍ന്നുവരികയുണ്ടായി. സമ്പൂര്‍ണസ്വാതന്ത്ര്യമാണ് ആദ്യമെല്ലാം പത്രങ്ങള്‍ പോലും വാഗ്ദാനം ചെയ്തത്. പത്രങ്ങളില്‍ വരുന്നതെല്ലാം എഡിറ്റ് ചെയ്‌തേ പ്രസിദ്ധീകരിക്കൂ. പക്ഷേ പത്രത്തിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ ഇതേ വാര്‍ത്തയെക്കുറിച്ച് എന്തും എഴുതാം, ആരെയും ആക്ഷേപിക്കാം, എത്ര സംസ്‌കാരരഹിത പരാമര്‍ശവും സ്വാഗതാര്‍ഹം എന്നതായിരുന്നു അവസ്ഥ. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിലെ സുവര്‍ണകാലമാണിതെന്നും വരവേല്‍ക്കപ്പെട്ടു. എല്ലാം മാറിക്കൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും അമേരിക്കയില്‍. രാജ്യത്തിന്റെ പ്രസിഡന്റ് ആകാന്‍ വേഷം കെട്ടിയവരില്‍ നിന്നുപോലും അസഹിഷ്ണുതയുടെ പൊട്ടിത്തെറികള്‍ ഉണ്ടാകുമ്പോള്‍ അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്ര ഭീകരമായിരിക്കും! ഇനിയും ഇതുതുടര്‍ന്നൂകൂടാ എന്ന ചിന്ത വ്യാപകമാകുന്നു. പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകനും നീണ്ടകാലം അല്‍ബറൂഖ് ട്രിബ്യൂണലിന്റെ പ്രസാധകനും ആയിരുന്ന ടിം

ഞാന്‍ ഞാന്‍ മുഖ്യമന്ത്രി

ഇമേജ്
കേരളത്തില്‍ മുഖ്യമന്ത്രിസ്ഥാനം വഹിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് ക്ഷാമമുണ്ടെന്നാരും പറയരുത്. പ്രതിഭാസമ്പമാണ് സംസ്ഥാനം. മുഖ്യമന്ത്രിയാകാന്‍ സര്‍വ യോഗ്യതകളുമുള്ള പ്രതിഭാധനന്മാര്‍ ഇഷ്ടംപോലെയുണ്ട്. മറ്റുപാര്‍ട്ടികളുടെ കാര്യത്തില്‍ വലിയ ഉറപ്പില്ലെന്ന് തോന്നിയാലും കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ സംശയംവേണ്ട. ഇത്തവണ ഒന്നിനൊന്നുപോരുന്ന മൂന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെയാണ് ഒന്നിച്ച് അണിനിരത്താന്‍ പോകുന്നത്. കണ്ടോളിന്‍. അഹമിഹമികയാ വേണം ജനസേവകര്‍ മുന്നോട്ടുവരാന്‍ എന്നുപ്രത്യേകം പറയേണ്ടതില്ലല്ലോ. ഞാന്‍ ഞാന്‍ മുന്നില്‍ എന്നല്ല ഞാന്‍ ഞാന്‍ മുമ്പന്‍ എന്നും കോണ്‍ഗ്രസ്സില്‍ ഇതിനര്‍ത്ഥമുണ്ട്. ഇത്തവണ ഒരു വ്യത്യാസമുണ്ട്. സാധാരണ ഒരു മുമ്പന്‍ മുന്നില്‍ വരുന്നത് മറ്റെ മുമ്പനെ ഇടങ്കാലിട്ട്് വീഴ്ത്തിയാണ്. ഇത്തവണ ആ ഐറ്റം ഉണ്ടായിരിക്കുന്നതല്ല. കടുത്ത സഹിഷ്ണുതയോടെയാണ് മൂന്നു നേതാക്കള്‍ ഞാന്‍ ഞാന്‍ മുഖ്യമന്ത്രി എന്ന് ബോര്‍ഡ് കഴുത്തില്‍ തൂക്കി മത്സരരംഗത്തേക്ക് വരുന്നത്. അഭൂതപൂര്‍വമായ കാഴ്ച തന്നെ. നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് ഭാവി മുഖ്യമന്ത്രിയെ പൊക്കിക്കാട്ടുന്ന ഒരു ദുഷിച്ച സമ്പ്രദായം ചില പാര്‍ട്ടികളില്‍

പ്രഹസന്നമാകുന്ന വിവരാവകാശ നിയമനങ്ങള്‍

ഇമേജ്
കേരളത്തിലെ വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനപ്പട്ടിക അനൗദ്യോഗികമായി പുറത്തുവന്നുകഴിഞ്ഞു. അവസാനതീരുമാനമെടുത്ത ഉന്നതാധികാരസമിതി യോഗത്തിനുശേഷം പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ചില ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. തീരുമാനങ്ങളില്‍ ചോദ്യം ചെയ്യപ്പെടേണ്ട പ്രധാനകാര്യം, അല്ലെങ്കില്‍ ഒരേയൊരു കാര്യം, വിരമിച്ച വിജിലന്‍സ് പോലീസ് തലവന്‍ വിന്‍സെന്റ് പോളിനെ ചീഫ് കമ്മീഷണറായി നിയമിക്കുന്നതുമാത്രമാണ് എന്ന ധാരണയാണ് ഇതുസംബന്ധിച്ച പത്രവാര്‍ത്തകളിലൂടെ സൃഷ്ടിക്കപ്പെട്ടത്. വിവരാവകാശകമ്മീഷന്റെ തലപ്പത്ത് തുടര്‍ച്ചയായി രണ്ടാംതവണയും പോലീസ് മേധാവിയെ നിയോഗിക്കുന്നതിന്റെ ഔചിത്യം അവിടെ നില്‍ക്കട്ടെ. പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയ അഴിമതിയന്വേഷണം സംബന്ധിച്ച സംശയത്തേക്കാള്‍ പ്രാധാന്യമുള്ള മറ്റനേകം ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ഇതിലുണ്ട്. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ പോലും ഇവയെക്കുറിച്ചൊന്നും പറയുന്നില്ല. കേരളത്തിലെ എണ്ണമറ്റ കമ്മീഷനുകളിലേക്കും ബോര്‍ഡുകളിലേക്കും അക്കാദമികളിലേക്കും കമ്മിറ്റികളിലേക്കും നടക്കുന്ന നിയമനങ്ങളുടെ വ്യവസ്ഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ, അപൂര്‍വതകളുള്ളതാണ് വിവരാവകാശ കമ്മീഷന കമ്മീഷണ