പോസ്റ്റുകള്‍

ബി.ജെ.പി.ബദലില്‍ ആര്‍ക്കുണ്ട് പ്രതീക്ഷ?

മധുരിച്ചിട്ട് തുപ്പാനും വയ്യ, കൈച്ചിട്ട് ഇറക്കാനും വയ്യാത്ത വിചിത്രാവസ്ഥയിലാണ് ബി.ജെ.പി.യുടെ കേരളഘടകം. കൊച്ചുമക്കളെ തല്ലിപ്പഠിപ്പിക്കുന്ന രക്ഷിതാവിനെപ്പോലെ അഖിലേന്ത്യാനേതൃത്വമാണ് സംസ്ഥാനഘടകത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ആരാകണം സംസ്ഥാനപ്രസിഡന്റ്, ഏത് കക്ഷിയെ എന്‍.ഡി.എ.യില്‍ ചേര്‍ക്കണം, ആരെല്ലാം എവിടെയെല്ലാം മത്സരിക്കണം, ഏതെല്ലാം കമ്മിറ്റികളില്‍ ആരെല്ലാം വേണം തുടങ്ങി കേന്ദ്രനേതൃത്വം കൈവെക്കാത്ത വിഷയമൊന്നുമില്ല. സംസ്ഥാനഘടകത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മിക്ക കാര്യങ്ങളിലും തീരുമാനമുണ്ടാകുന്നതും. പക്ഷേ, ഒന്നും മിണ്ടാന്‍ നിവൃത്തിയില്ല. പതിറ്റാണ്ടുകളായി നിയമസഭയിലേക്ക് മത്സരിക്കുന്നു. ഇന്നുവരെ ജയിച്ചിട്ടില്ല. ഇത്തവണ ഒരു സീറ്റെങ്കിലും ജയിക്കണം. അതിനുവേണ്ടി എന്തും സഹിക്കും. ബി.ജെ.പി.യുടെ മുന്‍ അവതാരമായ ഭാരതീയ ജനസംഘം രൂപവല്‍ക്കരിച്ച കാലം മുതല്‍ പാര്‍ട്ടി മത്സരിക്കുന്നുണ്ട് കേരളത്തില്‍. ബി.ജെ.പി.യുടെ മാതൃസംഘടനയായ ആര്‍.എസ്.എസ്. നാല്പതുകളില്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 1951 ഒക്‌ടോബറില്‍ ഭാരതീയ ജനസംഘം രൂപംകൊണ്ട നാളുകളില്‍ത്തന്നെ പ്രസിഡന്റ് ശ്യാംപ്രസാദ് മുഖര്‍ജി

ഇല്ല, ടോംസിനെ ഞങ്ങള്‍ക്ക് മറക്കാനാവില്ല

ഇമേജ്
കാര്‍ട്ടൂണ്‍ എന്നു കേട്ടാല്‍ പുതുതലമുറയുടെ മനസ്സില്‍ വരുന്ന ചിത്രം എന്താണ്? എന്തായാലും എന്റെ തലമുറയുടെ മനസ്സില്‍ വരുന്ന ചിത്രമല്ലതന്നെ. രാഷ്ട്രീയകാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടക്കുന്ന ഹാളിലേക്ക് ഒരു സംഘം കൊച്ചുകൂട്ടുകാര്‍ കയറിവന്നപ്പോഴത്തെ പ്രതികരണം ഓര്‍മ വരുന്നു. രാഷ്ട്രീയകാര്‍ട്ടൂണുകള്‍ നോക്കി ഒന്നും തിരിയാത്ത മട്ടില്‍ അവര്‍ പരസ്പരം നോക്കുകയും എന്തോ അടക്കം പറഞ്ഞു ഇറങ്ങിപ്പോകുകയും ചെയ്തു. കാര്‍ട്ടൂണ്‍ എന്നു നാം പഴഞ്ചന്മാര്‍ പറയുന്ന സാധനമല്ല അവരുടെ കാര്‍ട്ടൂണ്‍. അത് ചാനലുകളില്‍നിന്നും സി.ഡി.കളില്‍നിന്നും ജീവനോടെ ചാടിവരുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും കഥകളാണ്. അവിടെ മാറ്റങ്ങള്‍ അതിവേഗം സംഭവിക്കുന്നു. ഇന്നലെ കൊച്ചുകുട്ടികള്‍ ചാനല്‍സ്‌ക്രീനില്‍ കാണാന്‍ തിരക്കുകൂട്ടിയ ജംഗ്ള്‍ബുക്കിന് ചിലപ്പോള്‍ ഇന്ന് കാഴ്ചക്കാര്‍ ഇല്ലെന്നുവന്നേക്കും. സാങ്കേതികവിദ്യയില്‍ ദിനംപ്രതി വിപ്ലവങ്ങള്‍ നടക്കുമ്പോള്‍ കാര്‍ട്ടൂണുകളില്‍ നിന്ന് സങ്കീര്‍ണ വീഡിയോ ഗെയിമുകളിലേക്ക് പുതുതലമുറ പുരോഗമിക്കുകയാവും. അപ്പോഴാണ് നാം, ഒരു മാറ്റവുമില്ലാതെ അരനൂറ്റാണ്ടുകാലം ജീവിച്ച ബോബനെയും മോളിയെയും കുറിച്ച് പറയുന്നത്. ഒരു മാറ്

ചില ധര്‍മ(ട)സങ്കടങ്ങള്‍

ഇമേജ്
ധര്‍മടത്ത് പിണറായി വിജയനെ വന്‍ഭൂരിപക്ഷത്തിന് ജയിപ്പിക്കണമെന്ന് പറയാനാണല്ലോ വി.എസ് അച്യൂതാനന്ദന്‍ അങ്ങോട്ട് വണ്ടികയറിയത്. കൃത്യം ആ ദിവസംതന്നെ 'വി.എസ്സിന് പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥ' എന്ന് എട്ടുകോളം വെണ്ടക്കത്തലവാചകം വിതാനിക്കാന്‍ അവസരം കിട്ടി പത്രങ്ങള്‍ക്ക്. ചാനല്‍ ചര്‍ച്ചയും ജോറായി. പക്ഷേ, സംഗതി ഏശിയില്ല. പാര്‍ട്ടിപ്രമേയത്തില്‍ മാറ്റം വരുത്തിയിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഭരണഘടന ഭേദഗതി ചെയ്യുമ്പോലെ പ്രമേയം ഭേദഗതി ചെയ്യുന്ന പതിവില്ല. പഴയ പ്രമേയം പ്രമേയമായി അവിടെ കിടക്കും. ക്രമേണ തുരുമ്പെടുക്കും. തുരുമ്പെടുത്ത സാധനം കൊണ്ട് മാധ്യമക്കാര്‍ക്കോ ഗവേഷകര്‍ക്കോ മറ്റോ ചില്ലറ പ്രയോജനമുണ്ടാകും. അതെടുത്ത് ആരും ആരും സ്വന്തക്കാരെ കുത്തില്ല. അതും വോട്ടുപിടിക്കാന്‍ പരക്കം പായുന്ന സമയത്ത്. മെയ് പതിനാറാംതിയ്യതി വരെ ഒരു ലക്ഷ്യമേ ഉള്ളൂ. വല്ല വിധേനയും ജയിക്കുക. അതുവരെ, തലയ്ക്ക് സുഖമുള്ള മനുഷ്യരാരും പഴയ പ്രമേയവും പ്രസംഗവുമൊന്നും പുറത്തെടുക്കില്ല. വി.എസ്സിനെതിരെ പിണറായി പറഞ്ഞതിലേറെ വി.എസ്സ് പിണറായിയെക്കുറിച്ച് പറഞ്ഞത് ചാനല്‍ സ്റ്റൂഡിയോയിലെ വീഡിയോ ശേഖരത്തില്‍ കാണും. പിണറായിയെക്കുറ

കേരളത്തെ വളര്‍ത്തുന്ന യു.ഡി.എഫ്, എല്ലാം ശരിയാക്കുന്ന എല്‍.ഡി.എഫ്്

ഭരണം തുടരാന്‍ സമ്മതിച്ചാല്‍ വികസനം തുടര്‍ന്നും ഉണ്ടാകുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍ വികസനം ഉണ്ടായിട്ടുണ്ടോ, ഇതാണോ കേരളം ആവശ്യപ്പെടുന്ന വികസനം എന്നെല്ലാമുള്ള ചോദ്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. കഥയില്‍ ചോദ്യമില്ല. എല്ലാ ശരിയാക്കുമെന്നാണ്  ഇടതുപക്ഷമുന്നണി വാഗ്ദാനം ചെയ്യുന്നത്. ദൈവമേ..എല്‍.ഡി.എഫ് എല്ലാം ശരിയാക്കുമോ? ഇടതുപക്ഷവിശ്വാസികള്‍പ്പോലും അമ്പരന്നിരിക്കയാണ്. ഇതെല്ലാം മുദ്രാവാക്യങ്ങള്‍ മാത്രമല്ലേ, ഇതിനെക്കുറിച്ച് എന്താണിത്ര ചര്‍ച്ച ചെയ്യാനുള്ളത് എന്നു നിങ്ങള്‍ ചോദിച്ചേക്കാം. ജനങ്ങളും ഇതിനെ അങ്ങിനെതന്നെയാണ് കാണുന്നത് എന്നുതോന്നുന്നു. ഏത് മുദ്രാവാക്യമാണ് കൂടുതല്‍ നന്നായത് എന്നത് സംബന്ധിച്ച് ഫേസ്ബുക്കിലും നാട്ടിന്‍പുറത്തെ ചായക്കടകളിലും ചര്‍ച്ച നടക്കുന്നുണ്ടാവാം. ഇടതുപക്ഷക്കാരുടെ മുദ്രാവാക്യം തുടക്കത്തില്‍ ലേശം പരിഹാസ്യമായിത്തോന്നിയെങ്കിലും പിന്നെ അതാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതെന്നും അതുകൊണ്ട് അതാണ് നല്ല മുദ്രാവാക്യമെന്നും ഒരു വിദഗ്ദ്ധന്‍  ഫേസ്ബുക്കില്‍ എഴുതിയതുകണ്ടിരുന്നു. നെഗറ്റീവ് പബഌസിറ്റിയാണത്രെ നല്ല പബല്‍സിറ്റി. ചീത്തപ്പേരാണ് നല്ലപേര് എന്നര്‍ത്ഥം! സംഗതികളുട

തൃണമൂലുകളെ സംരക്ഷിക്കുക

ഇമേജ്
തൃണമൂല്‍ പാര്‍ട്ടികളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് വിലങ്ങുകള്‍ മാത്രം എന്ന് ആഹ്വാനം ചെയ്യാവുന്നതാണ്്. ഏതിനം തൃണമൂലിനും തഴച്ചുവളരാവുന്ന ഫലഭൂയിഷ്ടമായ മണ്ണാണ് കേരളത്തിന്റേത്. നെല്ലും തെങ്ങും വളര്‍ന്നില്ലെങ്കിലും തൃണമൂല്‍ പാര്‍ട്ടികള്‍ തഴച്ചുവളരും. മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയെക്കുറിച്ചാണ് പറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. പണ്ട് ഇത്തരം പാര്‍ട്ടികള്‍ക്ക് ഈര്‍ക്കില്‍ പാര്‍ട്ടികള്‍ എന്നാണ് വിളിക്കാറുള്ളത്. ഇക്കാലത്ത് ഇത്തരം പ്രയോഗങ്ങളൊന്നും പാടില്ല. ഒട്ടും ആക്ഷേപകരമല്ലാത്ത പ്രയോഗങ്ങള്‍ പോലും അതില്‍ ആക്ഷേപകരമായി എന്തോ ഉണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ഉടനെ മാറ്റും. മന്ദബുദ്ധി എന്നുപോലും ഇക്കാലത്ത് വിളിക്കാന്‍ പാടില്ല. മന്ദബുദ്ധിജീവി എന്നേ വിളിക്കാവൂ. തൃണം ഈര്‍ക്കിലിനേക്കാള്‍ ചെറുതാണ്, തൃണമൂലം അതിലും ചെറുതാണ്. എന്നാലെന്താ...സംഗതി സംസ്‌കൃതമല്ലേ? ഏതാണ് തൃണം ഏതാണ് ആല്‍മരം എന്ന് രാഷ്ട്രീയത്തില്‍ നിര്‍വചിക്കുക എളുപ്പമല്ല. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു സീറ്റുപോലും ജയിക്കാന്‍ കഴിയില്ല എന്നത് തൃണമൂലസ്ഥാനം നല്‍കാന്‍ മതിയായ യോഗ്യതയാണോ? ആണെന്ന് തോന്നുന്നില്ല. ഒരിടത്തും ജയിക്

രണ്ട് ബ്രാന്‍ഡ് വ്യാജ മദ്യനയം

ഇമേജ്
സെല്‍ഫ് ഗോള്‍ അടിക്കാനുള്ള എല്‍.ഡി.എഫിന്റെ കഴിവ് പണ്ടേ തെളിയിക്കപ്പെട്ടതാണ്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും, സെല്‍ഫിയെടുക്കുമ്പോലൊരു വെപ്രാളമായി അതുംമാറും. ഇതാ ഇത്തവണത്തേത് തുടങ്ങിക്കഴിഞ്ഞു. ബാര്‍ എന്നുകേട്ടാല്‍ കേരളീയര്‍ക്ക് ബാര്‍കോഴ എന്നു മാത്രമായിരുന്നു ഇതുവരെ ഓര്‍മ വരിക. സി.പി.എം. അതുമാറ്റിയിട്ടുണ്ട്. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് നയം എന്നൊരു വെടിപൊട്ടിച്ചു. മനോഹരമായിരുന്നു ആ സെല്‍ഫ് ഗോള്‍. പൂട്ടിയ ബാറുകള്‍ തുറക്കുമോ ഇല്ലയോ എന്നു മാത്രമേ ജനത്തിന് അറിയേണ്ടിയിരുന്നുള്ളൂ. അക്കാര്യം മാത്രം മിണ്ടിയില്ല. മദ്യവര്‍ജനമാണ് നിരോധനമല്ല നയം എന്ന പ്രഖ്യാപനം രണ്ടൂ പക്ഷത്തിനും അസഹ്യമായി. എന്തെങ്കിലും ഒന്ന് ഉറപ്പിച്ചു പറയണ്ടേ മനുഷര്‍? എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും എന്നു പറഞ്ഞാല്‍ പാവപ്പെട്ട മദ്യഉപഭോക്താക്കള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്? ബാറുകള്‍ തുറക്കും. ഒറ്റയടിക്കു വേണ്ട. തുടക്കത്തില്‍ ഫോര്‍ സ്റ്റാര്‍ വരും. ചുവട്ടില്‍, മുമ്പത്തെപ്പോലെ അതിന്റെ ഒരു ലോ സ്റ്റാര്‍ ബ്രാഞ്ച്. തല്‍ക്കാലം അതുമതി. പിന്നെ ഓരോ വര്‍ഷവും സ്റ്റാറിന്റെ എണ്ണം കുറയ്ക്കുന്നു. വര്‍ഷംതോറും പത്തുശതമാനം ബെവ്‌റേജസ് ശാഖ പൂട്ടും

പത്രപംക്തിയെഴുത്തിന്റെ ചരിത്രം

ഇമേജ്
പത്രപംക്തിയെഴുത്തിന്റെ ചരിത്രം - ഡോ.പി.കെ.രാജശേഖരന്‍ എഴുതിയ സമഗ്രവും ആധികാരികവുമായ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തില്‍ (2016 ഏപ്രില്‍ 10-16) ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12 പേജ് വരുന്ന സമൃദ്ധമായ ലേഖനം. 'ഉഗ്രവിമര്‍ശനങ്ങള്‍ കൊണ്ടും രൂക്ഷപരിഹാസം കൊണ്ടും ആഴത്തിലുള്ള വിശകലനങ്ങള്‍ കൊണ്ടും സമൃദ്ധമായ ലോകമുണ്ട് മലയാള പത്രപംങ്തികള്‍ക്ക്. എന്നാല്‍ ആ ചരിത്രം ഇനിയും സമഗ്രമായി ക്രോഡീകരിക്കപ്പെടാത്ത മേഖലയാണ്. അഭിപ്രായത്തിനും അതിന്റെ സമഗ്രമായ പ്രകാശനത്തിനും കേരളീയചരിത്രത്തില്‍ ഇടംനല്‍കിയ പത്രപംക്തിയുടെ ചരിത്രവര്‍ത്തമാനങ്ങള്‍ അന്വേഷിക്കുന്നതാണ് ലേഖനം ' എന്ന് ലേഖനത്തോടൊപ്പമുള്ള പത്രാധിപക്കുറിപ്പില്‍ പറയുന്നു.  ഞാന്‍ എഴുതിപ്പൂര്‍ത്തിയാക്കിയ ' വിമര്‍ശകര്‍, വിദൂഷകര്‍, വിപ്ലവകാരികള്‍' എന്ന കൃതിക്ക് രാജശേഖരന്‍ എഴുതിയ അവതാരികയുടെ  ലേഖനരൂപമാണിത്. അവതാരികയില്‍ കുറെക്കൂടി വിശദമായി കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. പത്രപംക്തിരചനയെക്കുറിച്ചുള്ള ആദ്യത്തെ സമഗ്രലേഖനമാണ് ഇത്. എന്റെ പുസ്തകം ഈ മേഖല കൈകാര്യം ചെയ്യുന്ന ആദ്യ പുസ്തകവുമാണ്. ചെങ്കളത്ത് കുഞ്ഞിരാമമേനോന്‍, കണ്ടത്തില്‍ വറ