പോസ്റ്റുകള്‍

പന്തളം കേരളവര്‍മ അവാര്‍ഡ്‌

ഇമേജ്

ചരിത്രം ആവശ്യപ്പെടുന്ന പുസ്തകം-

ചരിത്രം ആവശ്യപ്പെടുന്ന പുസ്തകം- വിമര്‍ശകര്‍, വിദൂഷകര്‍, വിപ്ലവകാരികള്‍-മലയാള പത്രപംക്തിയുടെ ചരിത്രം എന്ന ഡിസി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തെക്കുറിച്ച് ഡോ.കെ.ശ്രീകുമാര്‍ സുപ്രഭാതം പത്രത്തില്‍ എഴുതിയ ലേഖനം http://suprabhaatham.com/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA/ https://draft.blogger.com/blog/post/edit/1188640861657046265/4784594096900017461

മണ്‍മറഞ്ഞ മഹാരഥന്മാര്‍ - വാര്‍ത്തയുടെ ലോകത്തു ജീവിതം സമര്‍പ്പിച്ചവര്‍

ഇമേജ്
കഴിഞ്ഞകാല പത്രാധിപന്മാരെക്കുറിച്ച് എന്തു ചിന്തിക്കുമ്പോഴും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1875-1916)യെയും കേസരി ബാലകൃഷ്ണപിള്ള(1989-1960)യെയും ആരും ആദ്യം ഓര്‍ക്കും. ഐക്യകേരളത്തെക്കുറിച്ചു പറയുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. രണ്ടുപേര്‍ക്കും ഐക്യകേരളനിര്‍മിതിയില്‍ എന്തെങ്കിലും പങ്കുണ്ടായിരുന്നതായി പെട്ടന്നു ഓര്‍ക്കില്ല. ഗാന്ധിജി മഹാത്മാവുന്നതിനു മുമ്പു മോഹന്‍ദാസ് കര്‍മചന്ദ്ര ഗാന്ധിയെക്കുറിച്ചും കമ്യൂണിസം കേരളത്തിലേക്കു കടക്കുംമുമ്പ് കാള്‍ മാര്‍ക്‌സിനെക്കുറിച്ചും മലയാളത്തില്‍ പുസ്തകങ്ങള്‍ എഴുതിയ ദീര്‍ഘദര്‍ശിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ഭാവിയെക്കുറിച്ച് നിരന്തരം ചിന്തിച്ച് അവയുടെ വഴികള്‍ പ്രവചിച്ച ചിന്തകനാണ് കേസരി ബാലകൃഷ്ണപിള്ള. രണ്ടുപേരും തമ്മില്‍ പല വൈജാത്യങ്ങള്‍ കണ്ടേക്കാം. പക്ഷേ, തിരുവിതാംകൂറിന്റെ തലസ്ഥാനത്ത് അതിന്റെ പ്രഭാവകാലത്തു ജീവിച്ച രണ്ടുപേരും സ്വപ്‌നം കണ്ടിരുന്നത് മലബാറും കൊച്ചിയും തിരുവിതാംകൂറും ചേര്‍ന്നുള്ള ഐക്യകേരളം ഉണ്ടാകുന്നതാണ്. അതു ഭരിക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടം വൈകാതെ ഉണ്ടാകുമെന്നും അവര്‍ കേരളമുണ്ടാകുന്നതിനും മ

വിമര്‍ശകര്‍, വിദൂഷകര്‍....

ഇമേജ്
വിമര്‍ശകര്‍, വിദൂഷകര്‍.... 2016 ഡിസംബറില്‍ ഇറങ്ങിയ എന്റെ വിമര്‍ശകര്‍, വിദൂഷകര്‍, വിപ്ലവകാരികള്‍ എന്ന പുസ്തകത്തെക്കുറിച്ച് വിമര്‍ശകനായ ഷാജി ജേക്കമ്പ് മറുനാടന്‍ മലയാളിയില്‍ എഴുതിയ ലേഖനത്തിന്റെ ലിങ്ക് ചുവടെ... http://www.marunadanmalayali.com/column/pusthaka-vich-ram/vimarsakar-vidooshakar-viplavakarikal-63864

ഐക്യകേരളത്തില്‍ ആദ്യം തൂക്കിലേറ്റപ്പെട്ട പാവം മാധവന്‍

ഇമേജ്
1953 രണ്ടാം പകുതിയിലെന്നോ തിരുവനന്തപുരം പത്രങ്ങളില്‍ ഒരു വാര്‍ത്ത വന്നു. കൊലക്കുറ്റം ചെയ്ത മാധവന്‍ എന്നൊരു കൂലിത്തൊഴിലാളിയെ കോടതി വധശിക്ഷയ്ക്കു വിധിച്ചു എന്നായിരുന്നു വാര്‍ത്ത. ചെറിയ വാര്‍ത്ത. തിരുവിതാംകൂറില്‍  ഇല്ലാതിരുന്ന വധശിക്ഷ തിരിച്ചുവന്ന ശേഷം ഉണ്ടാകുന്ന ആദ്യത്തെ വിധിയാണ് ഇതെന്നൊന്നും വാര്‍ത്തയിലില്ലാതിരുന്നതിനാല്‍ ആളുകളില്‍ വാര്‍ത്ത വലിയ കൗതുകമൊന്നും ഉണ്ടാക്കിയില്ലെന്നും കെ.സി ജോണ്‍ എഴുതുന്നു. വാര്‍ത്ത പക്ഷേ, കെ.സി ജോണിനെ പിടിച്ചുലക്കുക തന്നെ ചെയ്തു മാധ്യമശ്രദ്ധയാകര്‍ഷിച്ച നിഷ്ഠൂര കൊലപാതകങ്ങള്‍, പ്രത്യേകിച്ചും വധിക്കപ്പെട്ടതു സ്ത്രീകളോ കുട്ടികളോ ആണെങ്കില്‍, വിചാരണ ചെയ്യുമ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതു പ്രതിയെ തൂക്കിക്കൊല്ലണം എന്നാണ്. കൊലയാളിയോളം പ്രതികാരവ്യഗ്രത പൊതുജനത്തിനും ഉണ്ട്. ഇല്ലെങ്കില്‍ അതുണ്ടാക്കാന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം കിണഞ്ഞു ശ്രമിക്കുകയും ചെയ്യും. വധശിക്ഷ പാടില്ല എന്നു പറയുന്നതുതന്നെ ഒരു കുറ്റകൃത്യമാണ് എന്നതാണ് ഇന്നത്തെ പൊതുമനോഭാവം.     ഇതിനകത്തെ വൈരുധ്യം കൂടുതല്‍ പ്രകടമാവുകയാണ്. വധശിക്ഷ കുറഞ്ഞുവരുന്നു. പക്ഷേ, തൂക്കിക്കൊല വേണമെന്ന മുറവ

നോര്‍ത്ത് പറവൂരില്‍ കേസരി സാഹിത്യോത്സവത്തില്‍

ഇമേജ്

വിമര്‍ശകര്‍, വിദൂഷകര്‍.. പ്രകാശനം ചെയ്തു

ഇമേജ്
Book on Malayalam Columnists released വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍  എന്ന കൃതിയുടെ പ്രകാശനം മലയാള മനോരമ എഡി.ഡയറക്റ്റര്‍ തോമസ് ജേക്കബ് നിര്‍വഹിക്കുന്നു. ഏറ്റുവാങ്ങുന്നത് മാതൃഭൂമി പത്രാധിപര്‍  എം.കേശവമേനോന്‍. പ്രസ് ക്ലബ് സിക്രട്ടറി എന്‍.രാജേഷ്, പ്രസിഡന്റ് കമാല്‍ വരദൂര്‍, എന്‍.പി.രാജേന്ദ്രന്‍, ഡോ.കെ.ശ്രീകുമാര്‍, കല്പറ്റ നാരായണന്‍ എന്നിവരെയും കാണാ കോഴിക്കോട്്:  മലയാള വാര്‍ത്താമാധ്യമങ്ങളുടെ ഉള്ളടക്കത്തിലെ സുപ്രധാനമായ നിരവധി മേഖലകളുടെ ആരംഭവും വികാസവും ഗവേഷണം ചെയ്യപ്പെടേണ്ടതായി ഇനിയും ബാക്കിയുണ്ടെന്ന്് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. എന്‍.പി.രാജേന്ദ്രന്റെ ഗവേഷണഗ്രന്ഥം മാധ്യമചരിത്രത്തിലെ വലിയ വിടവാണ് നികത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ  വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍  എന്ന   കൃതിയുടെ പ്രകാശനം കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി പത്രാധിപര്‍ എം.കേശവമേനോനാണ് പുസ്തകം ഏറ്റുവാങ്ങിയത്. തികച്ചും ശുഷ്‌കമായ മാധ്യമചരിത്രശാഖയ്ക്ക്ു വീണുകിട്ടിയ കനപ്പെട്ട സംഭാവനയാണ് ഈ വ