പോസ്റ്റുകള്‍

മലയാള മാധ്യമം അകവും പുറവും

ഇമേജ്
എന്‍.പി.രാജേന്ദ്രന്റെ മലയാള മാധ്യമം അകവും പുറവും എന്ന ഗ്രന്ഥത്തെക്കുറിച്ച് ഡോ. ഷാജി ജേക്കമ്പ് മറുനാടന്‍ മലയാളി വെബ് പ്രസിദ്ധീകരണത്തില്‍ എഴുതിയ നിരൂപണം- മാധ്യമകേരളം നിഴലും നിലാവും- . http://www.marunadanmalayali.com/column/pusthaka-vich-ram/review-by-shaji-jacob-96714

ഡാസ്‌നി കറ്വാന ഗലീച്യ വധിക്കപ്പെട്ടത് എന്തുകൊണ്ട്?

ഇമേജ്
  മാള്‍ട്ട എന്ന കൊച്ചുരാജ്യത്തിലെ വലിയ പത്രപ്രവര്‍ത്തകയായിരുന്ന ഡാസ്‌നി കറ്വാന ഗലീച്യ 2017 ഒക്‌റ്റോബര്‍ പതിനാറിന് സ്വന്തം കാറിലുണ്ടായ വന്‍സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കര്‍ണാടകത്തില്‍ ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് നാല്പതു നാള്‍ക്കകമാണ് മാള്‍ട്ടയില്‍ 'വണ്‍ വുമണ്‍ വിക്കിലീക്ക്' എന്നറിയപ്പെട്ടിരുന്ന ഡാസ്‌നി കറ്വാന ഗലീച്യ വധിക്കപ്പെട്ടത്.   രണ്ടു കൊലപാതകങ്ങളും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല എന്നു പറയാം. അല്ലെങ്കില്‍ അവ തമ്മില്‍, കൊല്ലപ്പെട്ട രണ്ടുപേരും വനിതകളായിരുന്നു, പത്രപ്രവര്‍ത്തകരായിരുന്നു, എഴുത്താണ് അവരെ കൊല്ലിച്ചത് എന്നീ ബന്ധങ്ങളുണ്ട് എന്നും പറയാം. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യമായ മാള്‍ട്ടയിലെ പത്രപ്രവര്‍ത്തകയുടെ വധമായിരിക്കാം ഒരു പക്ഷേ, ഗൗരി ലങ്കേഷിന്റെ വധത്തേക്കാള്‍ ലോകം കൂടുതല്‍ ശ്രദ്ധിച്ചിരിക്കുക. നമ്മുടെ നാട്ടിന്റെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാള്‍ട്ടയെ ഒരു രാജ്യമെന്നുപോലും വിളിക്കാനാവില്ല. 4.31 ലക്ഷമാണ് മാള്‍ട്ടയിലെ ജനസംഖ്യ. ഗൗരി ലങ്കേഷ് പത്രപ്രവര്‍ത്തനം നടത്തിയ കര്‍ണാടകയിലെ ജനസംഖ്യ ആറുകോടിയാണ്! (കൃത്യമായി പറഞ്ഞാല്‍ -61,095,297). എങ്കിലും മാള്

ഗൗരി ലങ്കേഷ്‌

ഇമേജ്
My article on 17.09.17

കമ്യൂണിസം ജനാധിപത്യം ബഹുസ്വരത

എന്‍.പി.രാജേന്ദ്രന്‍ പ്രത്യയശാസ്ത്രങ്ങള്‍ ശാശ്വതമായി നിലനില്‍ക്കുന്ന ചിന്താപദ്ധതികളാണ് എന്ന് ആര്‍ക്കും ഉറപ്പിക്കാനാവില്ല. മതങ്ങള്‍ ഒഴികെയുള്ള വിശ്വാസസംഹിതകളൊന്നും ഒരു തലമുറയ്ക്കപ്പുറം നിലനില്‍ക്കുക പതിവില്ല. വല്ലതും നിലനിന്നെങ്കില്‍ അവ മതമായി മാറുകയാണ് പതിവ്. കമ്യൂണിസത്തിന് മതത്തിന്റെ സ്വഭാവങ്ങളുണ്ടായിരുന്നു. സ്വര്‍ഗനരകങ്ങള്‍ എങ്ങോ നിലനില്‍ക്കുന്നുണ്ടെന്നും മരണാനന്തരം തരംപോലെ അവിടങ്ങളിലാണ് മനുഷ്യന്‍ എത്തുകയെന്നും പല മതങ്ങളും അനുയായികളെ ഉദ്‌ബോധിപ്പിക്കാറുണ്ട്. വ്യക്തികള്‍ക്കല്ല മനുഷ്യരാശിക്കാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം സ്വര്‍ഗവും നരകവും വാഗ്ദാനം ചെയ്തത്. ചൂഷിതര്‍ക്കു സ്വര്‍ഗവും ചൂഷകവര്‍ഗത്തിനു നരകവും. സ്വര്‍ഗം നേടാന്‍ പല കര്‍മാനുഷ്ഠാനങ്ങളുമുണ്ട്. മതങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത ഒന്ന് പ്രത്യയശാസ്ത്രം നല്‍കുന്നുണ്ട്. ശാസ്ത്രത്തിന്റെ പിന്‍ബലം, മതത്തിന് അതില്ല. മനുഷ്യരാശി പല സാമൂഹ്യാവസ്ഥകളിലൂടെ കടന്നുപോയാണ് ഒടുവില്‍ കമ്യൂണിസം എന്ന സ്വര്‍ഗത്തിലെത്തുക എന്നും അത് അനിവാര്യമാണെന്നുമെല്ലാമുള്ള സിദ്ധാന്തങ്ങള്‍ നിലവിലുണ്ടായിരുന്നു അടുത്ത കാലം വരെ. ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്തത്ത

പത്രപ്രവര്‍ത്തകന്‍ സെന്‍സര്‍ ഓഫീസറല്ല

ചില്ലറ വിവാദങ്ങള്‍ സൃഷ്ടിക്കും എന്നതിനപ്പുറം ഗൗരവമുള്ള അഭിപ്രായങ്ങളൊന്നുമല്ല സെന്‍കുമാര്‍ അഭിമുഖത്തില്‍ ഉന്നയിച്ചിട്ടുള്ളത്. അതേസമയം, അഭിമുഖത്തോടുള്ള സര്‍ക്കാരിന്റെ പ്രതികരണമാണ് വളരെ ഗൗരവുമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. ജനാധിപത്യരാജ്യത്തില്‍ പൗരന് പറയാന്‍ ഭരണഘടനാപരമായി അവകാശമുള്ള പ്രശ്‌നങ്ങളും അഭിപ്രായങ്ങളും മാത്രമാണ് അഭിമുഖത്തില്‍ സെന്‍കുമാര്‍ ഉയര്‍ത്തിയിരുന്നത്. ശരിയും ന്യായവുമായ അഭിപ്രായങ്ങള്‍ മാത്രമേ ഒരാള്‍ ഉന്നയിക്കാവൂ എന്ന് ഏതു ഭരണഘടനയിലാണുള്ളത്? തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ അതിനെ ചോദ്യം ചെയ്യാം, വിമര്‍ശിക്കാം, ശരി എന്ത് എന്നു മറുപടി പറയാം. അതാണു ജനാധിപത്യപരമായ സംവാദം. മണ്ടത്തരം പറയുന്നതും കുറ്റമല്ല, ക്രിമിനല്‍ കുറ്റമേ അല്ല. കേരളത്തില്‍ സാമുദായികസ്പര്‍ദ്ധയുണ്ടാക്കി എന്നും മറ്റുമുള്ള കുറ്റങ്ങള്‍ ഉന്നയിച്ച് സെന്‍കുമാറിന് എതിരേയും അത്തരം പരാമര്‍ശങ്ങള്‍ പ്രസിദ്ധപ്പെടുത്തി എന്നതിന് സമകാലികമലയാളത്തിനു എതിരേയും കേസ് എടുത്ത ഗവണ്മെന്റ് നടപടിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. മുസ്ലിം മതതീവ്രവാദത്തെപ്പറ്റിയും ജനസംഖ്യാവര്‍ദ്ധനയെക്കുറിച്ചും ലവ് ജിഹാദിനെക്കുറിച്ചുമെല്ലാം അദ്ദേഹം പ

‘Ban’ on Reporting From Kerala Courts

A year has passed since the kerala courts have become alien grounds to journalists- Of course the situation has changed a lot  for the better, but the problem remains unsolved.  Reposting my article published in EPW web exclusive on 27.10.2016 ‘Ban’ on Reporting From Kerala Courts N P Rajendran ( nprindran@gmail.com ) is a political columnist, retired deputy editor of Mathrubhumi and former chairman of Kerala Media Academy. The entry of the media to the open court to report its proceedings is a constitutional right, not a special favour of the judges or advocates. Court proceedings and wider functioning of the judiciary are subjects that the public have every right to scrutinise. The bar association activists’ act of preventing the media from entering the courts of Kerala is illegal, unconstitutional, and hence, punishable.  N P Rajendran ( nprindran@gmail.com ) is a political columnist, retired deputy editor of  Mathrubhumi  and former chairman of

സി.കേശവന്‍ തുറക്കുന്ന വാതായനങ്ങള്‍

ഇമേജ്
ആരായിരുന്നു സി.കേശവന്‍?  വേണമെങ്കില്‍ രണ്ടുവരിയില്‍ ചുരുക്കിപ്പറയാം. അല്ലെങ്കില്‍ ബൃഹദ്ഗ്രന്ഥമെഴുതാം. അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയും 1952-53 കാലത്ത് തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്നു. തീര്‍ന്നു. ഇങ്ങനെയൊരാളുടെ ആത്മകഥയില്‍ എന്താണ് പ്രതീക്ഷിക്കാനാവുക? സ്വാതന്ത്ര്യസമരകാലത്തെ കുറെ വീരകഥകള്‍ കാണും, പിന്നെ മുഖ്യമന്ത്രിയാകാന്‍ പെട്ട പാട് വിവരിച്ചുകാണും- മറ്റെന്തു കാണാന്‍! അല്ലേയല്ല...സി.കേശവന്‍ ജീവിതസമരം എന്ന പേരിലൊരു ആത്മകഥയെഴുതിയിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ കാലത്താണ്-1953-ല്‍- ഭ്രാന്താലയമായിരുന്ന കേരളം പക്ഷേ, അദ്ദേഹത്തിന്റെ ആ ആത്മകഥ നമുക്കും നമുക്കു ശേഷവുമുള്ള തലമുറകള്‍ക്കും മുന്നില്‍ അവര്‍ കണ്ടിട്ടേ കേട്ടിട്ടോ പോലുമില്ലാത്ത കേരളീയ സമൂഹത്തിന്റെ ചിത്രമാണ് വരച്ചുകാണിക്കുന്നത്. ഇങ്ങനെയും ഒരു കേരളം ഉണ്ടായിരുന്നോ എന്നു നാം അന്തംവിട്ടിരുന്നു പോകും. വെറുതെയെല്ല, ജാതിഭ്രാന്ത് മൂത്ത ഉത്തരേന്ത്യയില്‍ ജീവിക്കുന്ന ആളായിരുന്നിട്ടുപോലും കേരളത്തില്‍ വന്ന സ്വാമി വിവേകാനന്ദന് കേരളം ഒരു ഭ്രാന്താലയം ആണ് എന്നു തോന്നിയത്. പത്തൊമ്പതാം നൂറ്റാണ്ടിെന്റ അവസാനകാലത്തുപോലും അഞ്ചു രൂപ ശമ്പളമുള്ള ഒരു