പോസ്റ്റുകള്‍

സാമൂഹ്യമാദ്ധ്യമം സാമൂഹ്യവിരുദ്ധ മാദ്ധ്യമമാവരുത്

അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവം തന്നെയാണ്  പുതുമാദ്ധ്യമങ്ങൾ. നവ മാദ്ധ്യമങ്ങൾ എന്ന വിഭാഗത്തിൽ ഇന്റർനെറ്റ് മാദ്ധ്യമങ്ങളെല്ലാം ഉൾപ്പെടുന്നുണ്ട്. ഇന്റർനെറ്റ് വഴി പ്രസിദ്ധപ്പെടുത്തുന്ന മാദ്ധ്യമങ്ങളിൽ ഒരു വിഭാഗം അച്ചടിക്കുന്നില്ല എന്നതൊഴിച്ചാൽ ബാക്കി മിക്ക കാര്യങ്ങളിലും അച്ചടിമാദ്ധ്യമത്തിന്റെ പരമ്പരാഗത രീതികളും മുൻകരുതലുകളും പുലർത്തുന്നവയാണ്. അവയ്ക്ക് എഡിറ്റർമാരുണ്ട്, പ്രസിദ്ധപ്പെടുത്തുന്നത് ശരിയോ എന്ന സൂക്ഷ്മ പരിശോധനയുണ്ട്, ഭാഷപരമായ എഡിറ്റിങ്ങ് ഉണ്ട്. ഇതൊന്നുമില്ലാത്തതാണ് രണ്ടാം വിഭാഗമായ സാമൂഹ്യമാദ്ധ്യമം. ആർക്കും എന്തും എഴുതാം പ്രസിദ്ധപ്പെടുത്താം. ഒരു എഡിറ്ററുടെയും ഔദാര്യം വേണ്ട. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സീമാതീതമായ വളർച്ച തന്നെ. പത്തു വർഷമെങ്കിലുമായി ഈ മാദ്ധ്യമവും അതിനോടു ചേർന്നുള്ള സ്വാതന്ത്ര്യവും വളർന്നു പന്തലിക്കുകയാണ്. എന്താണ് ഇപ്പോഴത്തെ സ്ഥിതി? സാമൂഹ്യമാദ്ധ്യമം ഉപയോഗിക്കുന്നവരിലും സ്വാഭാവികമായി രണ്ടു വിഭാഗക്കാരുണ്ട്. ഉത്തരവാദിത്തബോധത്തോടെ, തങ്ങളെഴുതുന്നതെല്ലാം സത്യവും മാന്യവും ആണ് എന്ന ഉറപ്പോടെ എഴുതുന്നവർ ധാരാളം. വീണുകിട്ടിയ സ്വാതന്ത്ര്യം ആരെ

ഷുജാത് ബുഖാരി ആരായിരുന്നു?

ഇമേജ്
ജമ്മു-കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം തന്നെ, സംശയമില്ല. പക്ഷേ, അത് അകലെയുള്ള പ്രദേശമാണ്. ഭീകരന്മാരും രാജ്യദ്രോഹികളും പാകിസ്താന്‍ പക്ഷക്കാരും പെരുകിയ പ്രദേശം. കൂട്ടക്കൊലകള്‍ നടന്നാല്‍ മാത്രമാണ് നമ്മുടെ പത്രങ്ങള്‍ക്ക് കാശ്മീര്‍ തലക്കെട്ടുകള്‍ ആകാറുള്ളത്. പ്രമുഖനായ കാശ്മീര്‍ പത്രാധിപര്‍ ഷുജാത് ബുഖാരിയെ വെടിവെച്ചുകൊന്നത് നമുക്ക് രണ്ട് കോളം തലക്കെട്ടുപോലുമായില്ല. റംസാന്‍ മാസം മുഴുക്കെ കാശ്മീരീല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു സര്‍ക്കാര്‍. മാസം തീരുന്നതിന് ഒരു നാള്‍ മുമ്പ്, നോമ്പ് അവസാനിക്കുന്നതിനു മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ശ്രീനഗര്‍ പ്രസ് എന്‍്ക്‌ളേവില്‍ മുഴങ്ങിയ വെടിയൊച്ചകള്‍ ഷുജാത് ബുഖാരിയുടെ ജീവന്‍ കവരുന്നതിന്റേതായിരുന്നു. അങ്ങനെ ഷുജാത് ബുഖാരിയും നിശ്ശബ്ദനാക്കപ്പെട്ടു. മൂന്നു പതിറ്റാണ്ടിനിടയില്‍ കാശ്മീരില്‍ രാഷ്ട്രീയാക്രമം കവരുന്ന എത്രാമത്തെ ജീവനായിരുന്നു ഷുജാതിന്റേത്? കണക്കുകളുടെ കൃത്യതയില്‍ കാര്യമില്ല. അനേകായിരം ജീവനുകള്‍ പൊലിഞ്ഞിരിക്കുന്നു. നിരവധി പത്രപ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു. പക്ഷേ, ഒരു ദശകത്തിനിടയില്‍ കാശ്മീരില്‍ കൊല്ലപ്പെടുന്ന മിതഭാഷിയും മിതവ

മദ്രാസ് മെയിലില്‍ വാര്‍ത്ത വന്ന കാലം....!

ഇമേജ്
പി.ചന്ദ്രശേഖരന്റെ പത്രപ്രവര്‍ത്തന പാരമ്പര്യം അദ്ദേഹത്തിന്റെ നാട്ടുകാരില്‍ അധികം പേര്‍ക്കൊന്നും അറിയില്ല. അതൊന്നും വിസ്തരിക്കാന്‍ അദ്ദേഹം ഒട്ടും മെനക്കെടാറുമില്ല. പക്ഷേ, അറിയുന്നവര്‍ക്കറിയാം- കേരളത്തിലെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ അദ്ദേഹത്തിനൊരു സ്ഥാനമുണ്ടെന്ന്. ആറു പതിറ്റാണ്ടു മുമ്പ് ബിരുദാനന്തര ബിരുദം കൈയിലിരിക്കെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കൊന്നും ശ്രമിക്കാതെ  പത്രപ്രവര്‍ത്തനകാന്‍ മനക്കരുത്തു കാട്ടിയവര്‍ വേറെ എത്ര പേരുണ്ട്? എന്തുകൊണ്ട് പത്രപ്രവര്‍ത്തകനാകാന്‍ പുറപ്പെട്ടു എന്നു ചോദിച്ചപ്പോള്‍ കോഴിക്കോട് കല്ലായിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ഈ എണ്‍പത്തെട്ടുകാരന്‍ യുവാവിന്റെ ചുറുചുറുക്കോടെ, നിറഞ്ഞ ചിരിയോടെ ചരിത്രം വിവരിച്ചുതുടങ്ങി. ചന്ദ്രശേഖരന്‍ പറയുന്നത് ശ്രദ്ധിക്കുക- മഹാരാജാസ് കോളേജിലാണ് ആദ്യം പഠിച്ചത്. പൊതുകാര്യങ്ങളില്‍ ഇടപെട്ട് പഠനം കുറെ അവതാളത്തിലായിരുന്നു. ഒരു വര്‍ഷം നഷ്ടപ്പെട്ടെങ്കിലും 1950-ല്‍ ബി.എ. പൂര്‍ത്തിയാക്കി തിരിച്ചുവന്നു. വൈകാതെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ ജോലി കിട്ടിയെങ്കിലും പൊതുകാര്യതാല്പര്യം മനസ്സില്‍നിന്ന് ഒഴിയാത്തതുകൊണ്ട് നാട്ടിലേക്കുതന്നെ മടങ്ങ
ഇമേജ്
on കോഴിക്കോട് നടന്ന മൂന്നാമത് കേരള ലിറ്റററി ഫെസ്റ്റിവലില്‍ ഫോര്‍ത്ത് എസ്റ്റേറ്റിലെ പോരാളികള്‍ എന്ന ചര്‍ച്ചയില്‍ തോമസ് ജേക്കബ്, ബി.ആര്‍.പി.ഭാസ്‌കര്‍, എന്‍.പി.രാജേന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍. 
ഇമേജ്
2017 ഡിസംബര്‍ 16ന് കുവൈത്ത് മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച മാധ്യമ ശില്പശാലയില്‍ സംബന്ധിച്ചപ്പോള്‍. റിപ്പോര്‍ട്ട് കുവൈത്ത് ടൈംസില്‍

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

  കേരളം ഉണ്ടാകുന്നതിന് എത്രയോ കാലം മുമ്പുതന്നെ കേരളം ഉണ്ടായിരുന്നുവെന്നു വേണം കരുതാന്‍. അല്ലെങ്കിലെങ്ങനെയാണ് എത്രയോ പ്രസിദ്ധീകരണങ്ങളുടെ പേരകളില്‍ കേരളമുണ്ടായത്? ഐക്യകേരളം വരുന്നതിനും എട്ടുപതിറ്റാണ്ട് മുമ്പ് 1874 പുറത്തിറങ്ങിയ പ്രസിദ്ധീകരണത്തില്‍തന്നെ-കേരളോപകാരി- കേരളമുണ്ടായിരുന്നു. പിന്നെ എത്രയെത്ര കേരളപത്രങ്ങള്‍ ...   ആദ്യമലയാള വാര്‍ത്താപ്രസിദ്ധീകരണമായി കരുതുന്ന രാജ്യസമാചാരവും പശ്ചിമോദയവും (1847) പിറ്റേവര്‍ഷം ജ്ഞാനനിക്ഷേപവും  ഇറക്കിയ ബാസല്‍മിഷന്‍കാര്‍ തന്നെയാണ് കേരളം എന്നു പേരിലുള്ള ആദ്യത്തെ പ്രസിദ്ധീകരണവും ഇറക്കിയത്. അതാണ് കേരളോപകാരി(1)   പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെയാണ് കേരളദര്‍പ്പണം(1899)എന്ന പേരില്‍  ഇറങ്ങുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞു പുറത്തിറങ്ങിയതാണ് കേരളപഞ്ചിക. പിന്നെയും രണ്ടുവര്‍ഷംകഴിഞ്ഞിറങ്ങിയ മലയാളിയില്‍ കേരളന്‍ എന്ന പേരില്‍ ലേഖനങ്ങളെഴുതിയ ഒരാള്‍ പിന്നെ ആ പേരില്‍തന്നെയുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. പില്‍ക്കാലത്ത് കേരളം മാത്രമല്ല ലോകവും അറിഞ്ഞ ഒരു മഹാനായിരുന്നു ഇവയുടെ പിന്നില്‍. അത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. കേരളദര്‍പ്പണവും കേരളപഞ്ചികയും മലയാളിയും കേര