പോസ്റ്റുകള്‍

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷണി

 മീഡിയ ബൈറ്റ്‌സ് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അഭിപ്രായ പ്രകടനസ്വാതന്ത്ര്യം ഉപയോഗിച്ചതിനു ഒരു പത്രാധിപര്‍ ഒരു വര്‍ഷത്തെ തടവ് അനുഭവിക്കാന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. മണിപ്പൂര്‍ ഭരിക്കുന്ന ബി.ജെ.പി നിയന്ത്രിത ഭരണത്തെ വിമര്‍ശിച്ചതിന്  പത്രപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്‌ഖേം നവംബര്‍ 26നു അറസ്റ്റ് ചെയ്യപ്പെട്ടത് ദേശീയ സുരക്ഷാ നിയമം അനുസരിച്ചായിരുന്നു.  സംസ്ഥാനത്തെ ദേശീയ സുരക്ഷാ നിയമ ഉപദേശക ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് ഡിസംബര്‍ 13നു അദ്ദേഹത്തിനു ശിക്ഷ വിധിച്ചു. തടവിലിടാന്‍ ആവശ്യപ്പെട്ട് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്താണ് അദ്ദേഹം ഉണ്ടാക്കിയ പ്രകോപനം എന്നല്ലേ. ഐ.എസ്.ടി.വി എന്ന ചാനലിന്റെ അവതാരകനും റിപ്പോര്‍ട്ടറുമായ അദ്ദേഹം സാമൂഹ്യമാദ്ധ്യമത്തില്‍ അപ് ലോഡ് ചെയ്ത ഒരു വീഡിയോയില്‍ സംസ്ഥാന സര്‍ക്കാറിനെ കഠിനമായി വിമര്‍ശിച്ചിരുന്നു. ബ്രിട്ടനെതിരെ ഝാന്‍സി റാണി നടത്തിയ പോരാട്ടത്തെ മണിപ്പൂര്‍ സ്വാതന്ത്ര്യസമരവുമായി കൂട്ടിച്ചേര്‍ത്ത് പ്രകീര്‍ത്തിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചതിനെ വിമര്‍ശിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. പ്രാദേശിക ഭാഷയില്‍ അവതരിപ്പിച്ച പരിപാടിയില്‍ ഗവണ്മെന്

ദ് ഹൂട്ട് ഓണ്‍ ലൈന്‍ മാദ്ധ്യമം പ്രസിദ്ധീകരണം നിര്‍ത്തുന്നു

ഇമേജ്
രാജ്യത്തെ ഏറ്റവും പ്രമുഖ മാദ്ധ്യമ പഠന വിമര്‍ശന മാദ്ധ്യമമായ ദ് ഹൂട്ട്.ഒആര്‍ജി യുടെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു. പതിനേഴ് വര്‍ഷത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനു ശേഷമാണ് ദ് ഹൂട് വെബ്‌സൈറ്റ് നിശ്ചലമായിരിക്കുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകയായ സെവന്തി നൈനാനാണ് എഡിറ്റര്‍. സ്ഥാപനത്തിന്റെ പതിനേഴ് വര്‍ഷത്തെ അനുഭവങ്ങള്‍ വിവരിക്കുന്ന എഡിറ്ററുടെ ലേഖനം ഓഗസ്ത് ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിനു ശേഷം പുതുതായി ഒന്നും ചേര്‍ത്തിട്ടില്ല. പതിനേഴ് വര്‍ഷമായി ഏതാണ്ട് ഏകയായാണ് ഈ പ്രസിദ്ധീകരണം നടത്തി വരുന്നത്. പലരുടെയും സഹായം തേടി. പ്രതീക്ഷിച്ച സഹായമൊന്നും ലഭിച്ചില്ല. തളര്‍ന്നിരിക്കുന്നു- സെവന്തി നൈനാന്‍ തത്സമയം എഡിറ്റര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ അറിയിച്ചു. ഇക്കണോമിക് ആന്റ് പൊളിറ്റിക്കള്‍ വീക്ക്‌ലി എഡിറ്ററായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ പരന്‍ജോയ് ഗുഹ താകുര്‍ത്ത പ്രസിദ്ധീകരണം ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നും അവര്‍ അറിയിച്ചു. തീരുമാനമായിട്ടില്ല. സെവന്തി നൈനാന്‍ 1974 മുതല്‍ പത്രപ്രവര്‍ത്തകയാണ് സെവന്തി നൈനാന്‍. ഇന്ത്യന്‍ എക്‌സ്പ്രസ്സിലും ഹിന്ദുസ്ഥാന്‍ ടൈംസ

ദ് ടെലഗ്രാഫ് തലക്കെട്ട് വിപ്ലവം

ഇമേജ്
ആര്‍.രാജഗോപാല്‍n തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നും ബി.ജെ.പി ക്കു നഷ്ടപ്പട്ട വാര്‍ത്ത അറിയിക്കുന്ന ദിവസം ദ് ടെലഗ്രാഫ് പത്രത്തിന്റെ മുഖ്യതലവാചകം ഇങ്ങനെ-ചക്രവര്‍ത്തിയുടെ മൂക്ക് ഇടിച്ചുപൊളിച്ചു-(എംപറേഴ്‌സ് നോസ് സ്മാഷ്ഡ്). അരികില്‍, മൂക്ക് നഷ്ടപ്പെട്ട ഒരു കൂറ്റന്‍ പ്രതിമയുടെ വലിയ ഫോട്ടോ. പ്രതിമ ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടേതാണ്. ഡല്‍ഹി കോറണേഷന്‍ പാര്‍ക്കിലെ ഈ പ്രതിമയുടെ മൂക്ക് തകര്‍ക്കപ്പെട്ട ചിത്രം അയച്ചത് പി.ടി.ഐ ആണ്. അതിനു യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധമില്ല. ചിത്രത്തിന്റെ അടിക്കുറിപ്പില്‍ മോദിയുടെ പരാജയത്തെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല. പക്ഷേ, പത്രം വായിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാവും നരേന്ദ്ര മോദിയുടെ മൂക്കാണ് ശത്രുക്കള്‍ ചെത്തിക്കളഞ്ഞത് എന്ന്! ഇത് ദ് ടെലഗ്രാഫ് പത്രത്തിന്റെ കുസൃതിയും ആക്ഷേപഹാസ്യവും നിറഞ്ഞ പുത്തന്‍ വാര്‍ത്താശൈലിയാണ്. ഒന്നാം പേജിലെ കൂറ്റന്‍ തലക്കെട്ടുകള്‍ വായിച്ചാല്‍ ആളുകള്‍ക്ക് ഞെട്ടണമോ ചിരിക്കണമോ എന്നു മനസ്സിലാകില്ല. പത്രാധിപര്‍ ആര്‍.രാജഗോപാലാണ് ഇതിന്റെ പിന്നില്‍ എന്ന് എല്ലാവര്‍ക്കും അറിയാം.  മല

വാര്‍ത്താമരുഭൂമികളില്‍ ഉണങ്ങി വീഴുന്ന ജനാധിപത്യം

വെള്ളപ്പൊക്കം ഒരു നാള്‍ ഓര്‍ക്കാപ്പുറത്ത് ഉണ്ടാവുകയും നാളുകള്‍ക്കകം ഇല്ലാതാവുകയും ചെയ്യുന്ന പ്രതിഭാസമാണ്. കുറെ നാശനഷ്ടങ്ങളും കഷ്ടതകളും അത് അവശേഷിപ്പിക്കുകമെങ്കിലും അവയെ മറികടക്കാന്‍ മനുഷ്യര്‍ക്കു കഴിയും. എന്നാല്‍, അതിനെ അതിജീവിക്കാന്‍ കഴിയും. എന്നാല്‍, പ്രകൃതിയിലായാലും ജീവിതത്തിലായാലും ക്രമാനുഗതമായി ഉയരുന്ന പല പ്രതിഭാസങ്ങളും നാം അറിയാതെ നമ്മെ പാടെ ഗ്രസിക്കുകയും നിലവിലുള്ള സാമ്പത്തിക-സാമൂഹിക വ്യവസ്ഥകളെ തകര്‍ത്തെറിയുകയും ചെയ്യും. നന്മയിലേക്കും സന്തോഷത്തിലേക്കും സമത്വത്തിലേക്കും ഐക്യത്തിലേക്കും അടിവച്ച് മുന്നേറുന്ന ഒരു ജീവിയാണ് മനുഷ്യന്‍ എന്നതിന് എന്തെങ്കിലും തെളിവുണ്ടോ? മഹത്തരം എന്നു കരുതപ്പെടുന്ന മതം ഉള്‍പ്പെടെയുള്ള മനുഷ്യനിര്‍മ്മിതികള്‍തന്നെ മനുഷ്യരാശിയെ സമ്പൂര്‍ണ നാശത്തിലേക്കു നയിക്കില്ല എന്നും ഉറപ്പിച്ചു പറയാനാവില്ല. അപ്പോള്‍പ്പിന്നെ, ജനാധിപത്യമോ ജനാധിപത്യത്തിന്റെ നെടുംതൂണുകളെന്നു പറയപ്പെടുന്ന ജുഡീഷ്യറിയോ ഫോര്‍ത്ത് എസ്റ്റേറ്റോ എല്ലാ മാറ്റങ്ങളെയും അതിജീവിച്ച് എക്കാലവും നിലനില്‍ക്കുമെന്ന് എന്താണ് ഉറപ്പ്? അല്ലെങ്കില്‍, എന്തിനു വേണ്ടി അവ നിലനില്‍ക്കണം? വാര്‍ത്താമരുഭൂമി എന്നൊരു പ്രയോഗ

മീഡിയ അക്കാദമിയും വൈസ് ചെയര്‍മാനും

അക്കാദമി വൈസ് ചെയര്‍മാന്‍ പദവി- ഒരു വിശദീകരണം കേരള പത്രപ്രവര്‍ത്തക യൂണിയന്റെ കോഴിക്കോട്ട് നടന്ന സംസ്ഥാനസമ്മേളനം കഴിഞ്ഞിറങ്ങിയ ചില സുഹൃത്തുക്കളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞ ഒരു കാര്യം എന്നെ തെല്ല് അമ്പരപ്പിച്ചു. കേരള മീഡിയ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ പദവി ഇത്തവണ പത്രപ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെടാന്‍ കാരണം ഞാന്‍ ചെയര്‍മാനായിരുന്നപ്പോള്‍ നടത്തിയ ഭരണഘടനാ ഭേദഗതിയാണ് എന്നൊരു ആക്ഷേപം സമ്മേളനത്തില്‍ ഉയര്‍ന്നു എന്നാണ് അവര്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് യൂണിയന്‍ ജന.സിക്രട്ടറി ശ്രീ സി.നാരായണനുമായി  സംസാരിച്ചപ്പോള്‍ എന്റെ തെറ്റിദ്ധാരണ  തിരുത്താനായി. അംഗങ്ങള്‍ക്ക് ഉണ്ടായ തെറ്റിദ്ധാരണ കൂടി തിരുത്തേണ്ടതുണ്ട് എന്നു തോന്നുന്നു. . അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം ഇത്തവണ പത്രമാനേജ്മെന്റ് പ്രതിനിധികള്‍ക്കാണ് ലഭിച്ചത്. യൂണിയന്‍  കുറെ വര്‍ഷങ്ങളായി കൈവശം വെക്കുന്ന സ്ഥാനമാണ് നഷ്ടപ്പെട്ടത് എന്നതും സത്യമാണ്. പക്ഷേ, ഇങ്ങനെ സംഭവിച്ചത് യൂണിയന്‍ നേതൃത്വത്തിന്റെ അനാസ്ഥ കൊണ്ടോ അക്കാദമി ഭരണഘടനയില്‍ മാറ്റം വരുത്തിയതുകൊണ്ടോ അല്ല.  നമ്മുടെ യൂണിയനും പത്രമാനേജ്മെന്റ് സംഘടനയ്ക്കും ഗവണ്മെന്റിനും തുല്യ പങ്കാളിത്തമു

സര്‍ദാര്‍ പട്ടേലിന്റെ ഉയരവും പ്രതിമയുടെ ഉയരവും

ഇമേജ്
സര്‍ദാര്‍ പട്ടേലിന്റെ ഉയരവും പ്രതിമയുടെ ഉയരവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഗുജറാത്തിലെ ഒരു നദീദ്വീപില്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. നര്‍മ്മദ അണക്കെട്ടിന് അഭിമുഖമായി, 3.2 കിലോ മീറ്റര്‍ അകലെ 12 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള തടാകത്തിനകത്ത് ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ ഭൂമിയില്‍ ഉയര്‍ന്ന ഈ പ്രതിമ ഒരു വിസ്മയം തന്നെയാണ്. ഉയരം കൊണ്ടും കരകൗശല പാടവം കൊണ്ടും തീര്‍ച്ചയായും അതൊരു വിസ്മയം തന്നെയാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച പ്രതിമാനിര്‍മ്മാണം അദ്ദേഹം പ്രധാനമന്ത്രിയായ ശേഷം അതിവേഗം മുന്നോട്ടു പോവുകയും കാലവിളംബമില്ലാതെ പൂര്‍ത്തിയാവുകയും ചെയ്തു. എല്ലാ അര്‍ത്ഥത്തിലും ഇതു പ്രധാനമന്ത്രിയുടെ ആശയമാണ്, അദ്ദേഹത്തിന്റെ സംഭാവനയാണ്, അദ്ദേഹത്തിന്റെ കൂടി എക്കാലത്തേക്കുമുള്ള സ്മാരകവുമാണ്. ഐക്യത്തിന്റെ പ്രതിമ-സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി- എന്നു പേരിട്ട ഈ പ്രതിമ അമേരിക്കയുടെ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയെ വെല്ലുന്ന സൃഷ്ടിയാണ് എന്നത് ഇന്ത്യക്കാര്‍ക്ക് അഭിമാനകരം തന്നെ.  182 മീറ്റര്‍ ഉയരമുള്ള ഈ മഹാസംരംഭവുമായി ബന്ധപ്പെട്ട വിവര

ആചാരമൗലിക വാദവും അത്യപകടകരമാണ്

ശബരിമലയില്‍ ആര്‍ത്തവപ്രായത്തിലുള്ള സ്ത്രീകളുടെ പ്രവേശനം ശരിയോ എന്നത് ഒരു ആചാരകാര്യമായിരുന്നു അടുത്തകാലം വരെ. ഇന്ന് അത് ഇന്ത്യന്‍ ഭരണഘടനയുമായും നിയമനടത്തിപ്പുമായും മാന്യമായ പൊതുപ്രവര്‍ത്തനവുമായുമെല്ലാം ബന്ധപ്പെട്ട ഗൗരവമേറിയ ഒരു തര്‍ക്കപ്രശ്‌നമായും അതിലേറെ ഗൗരവമായ ഒരു ക്രമസമാധാനപ്രശ്‌നമായും വളര്‍ന്നിരിക്കയാണ്. ശാന്തിയുടെയും പക്വതയുടെയും മാന്യതയുടെയും മുഖമാണ് ഭക്തിയിലും ആദ്ധ്യാത്മികതയിലുമെല്ലാം ഉണ്ടായിരിക്കുക എന്നാണ് സങ്കല്പം. എല്ലാ മതങ്ങളുടെയും കാര്യത്തില്‍ ഇതു ശരിയാണ്. എങ്കിലും, തര്‍ക്കം വ്യത്യസ്തമതവിശ്വാസികള്‍ തമ്മിലാകുമ്പോള്‍ മനുഷ്യത്വം പോലും ഇല്ലാതാകുന്നത് അനേകവട്ടം ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും കാണാറുമുണ്ട്. ശബരിമലത്തര്‍ക്കത്തില്‍ മറ്റു മതങ്ങള്‍ക്കൊന്നും പങ്കാളിത്തമില്ല. എന്നിട്ടും ഒരു രാഷ്ട്രീയത്തര്‍ക്കത്തില്‍ നാം പ്രതീക്ഷിക്കുന്ന പക്വതയോ എതിര്‍പക്ഷ ബഹുമാനമോ പോലും ഈ തര്‍ക്കത്തില്‍ ഉണ്ടാകുന്നില്ല എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ശബരിമല വിഷയത്തില്‍ ഇടപെട്ടതു സുപ്രിം കോടതിയാണ്. ഒരു ജനാധിപത്യസമൂഹത്തില്‍ സംഭവിക്കാവുന്ന ഒരു കാര്യം മാത്രമാണിത്. തര്‍ക്കപ്രശ്‌നത്തില്‍ അവസാനവാക്ക് പ