പോസ്റ്റുകള്‍

വ്യാജവാര്‍ത്തകളില്‍ ജനാധിപത്യം മുങ്ങിച്ചാവാതിരിക്കാന്‍.....

വ്യാജവാര്‍ത്തകളില്‍ ജനാധിപത്യം മുങ്ങിച്ചാവാതിരിക്കാന്‍..... എന്‍.പി രാജേന്ദ്രന്‍ മനുഷ്യന്റെ ആയുസ് കൂടുകയാണ്. വൈദ്യശാസ്ത്രം വളര്‍ന്നാല്‍ രോഗങ്ങളും മരണവും ഇല്ലാതാവും. ആയുസ് കൂടൂം. അതെത്ര കൂടാം എന്നതിനെക്കുറിച്ച് ചില പ്രവചനങ്ങള്‍ വൈദ്യശാസ്ത്രലേഖനങ്ങളില്‍ വായിച്ചിട്ടുണ്ട്. ശരാശരി മനുഷ്യായുസ് വെറും 25 ആയിരുന്ന കാലം അതിവിദൂരഭൂതകാലത്തൊന്നുമല്ല. 1960-ല്‍ ജനിച്ചവരുടെ ആയുസ് ശരാശരി 52.5 ആയിരുന്നു. 2019-ല്‍ ജനിച്ചവരുടേത് 85 വരെ ഉയരും. അതിനും ശേഷം, രോഗം പിടിപെട്ട് ആരും മരിക്കാത്ത അവസ്ഥ കൈവരിക്കുമെന്നും മനുഷ്യായുസ് നൂറിനുമേല്‍ കടക്കുമെന്നും വിദഗ്ദ്ധരുടെ പ്രവചനങ്ങള്‍ ഉണ്ടായി. കൊറോണയുടെ വരവിനു ശേഷം ഈ പ്രവചനങ്ങള്‍ നിലനില്‍ക്കുമോ എന്നാര്‍ക്കും പറയാനാവില്ല. എല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. മനുഷ്യന്റെ ഓവര്‍സ്പീഡിലുള്ള പാച്ചിലിനു കൊറോണ പോലുള്ള സഡണ്‍ ബ്രേക്കുകള്‍ വരുമ്പോള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഒരു മേഖലയുടെയും ഭാവിയെക്കുറിച്ച്്് ഒന്നും പ്രവചിക്കാനാവില്ല എന്നു വരുന്നു. സങ്കല്പങ്ങളും പ്രതീക്ഷകളും പ്രവചനങ്ങളും നിരര്‍ത്ഥകമാകും. സോപ്പുവെള്ളം തട്ടിയാല്‍ ചത്തുപോകുന്ന ഒരു സൂക്ഷ്മജീവി മനുഷ്യവംശത്തിനു

വര്‍ദ്ധിച്ച പി.എഫ് പെന്‍ഷന്‍ നാലു മാസത്തിനകം നല്‍കണം.: ഹൈക്കോടതി

വര്‍ദ്ധിച്ച പി.എഫ് പെന്‍ഷന്‍ നാലു മാസത്തിനകം നല്‍കണം.:  ഹൈക്കോടതി സേവനകാലത്തെ അവസാനമാസം വാങ്ങിയ ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെന്‍ഷന്‍ നല്‍കണമെന്ന ഹൈക്കോടതി വിധി അനുസരിച്ചുള്ള പുതുക്കിയ പെന്‍ഷന്‍ നാലു മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു.  മാതൃഭൂമിയില്‍നിന്നു വിരമിച്ച ജീവനക്കാര്‍ സമര്‍പ്പിച്ച നാലു കേസ്സുകളിലാണ് ഈ വിധി. 2018 ഒക്‌റ്റോബര്‍ 12 ന് ഇതു സംബന്ധിച്ചുണ്ടായ ഹൈക്കോടതി വിധി ഇതിനെതിരെ ഇ.പി.എഫ് സ്ഥാപനം സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയില്‍ സുപ്രിം കോടതി ശരിവെച്ചിരുന്നു. ഈ വിധി ഇനിയും നടപ്പാക്കിയില്ലെന്ന് കാണിച്ച് എന്‍.പി രാജേന്ദ്രന്‍ തുടങ്ങി 94 മുന്‍ ജീവനക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് 2020 ജൂണ്‍ 5-ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്തഖ്  വിധി പറഞ്ഞത്. തുടര്‍ന്ന് ഇതേ സ്വഭാവമുള്ള മൂന്നു കേസ്സുകളിലും ഇതേ വിധിയുണ്ടായി.  ഇ.പി.എഫ്.ഒ സമര്‍പ്പിച്ച റവ്യൂ പെറ്റീഷനും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേകാനുമതി ഹരജിയും ഇപ്പോഴും സുപ്രിം കോടതിയുടെ പരിഗണനയിലാണെന്ന ഇ.പി.എഫ് തടസ്സവാദം ഹൈക്കോടതി സ്വീകരിച്ചില്ല. 2018-ലെ കേരളഹൈക്കോടതിയുടെ വിധി നിലനില്‍ക്കുന്നുണ്ട് എന്നും ഇതു നടപ്പാക്കേണ്ടതാണ്

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

ഇമേജ്
എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട്  ചീഫ് എഡിറ്റര്‍ ആയില്ല? ചിന്തകനും പണ്ഡിതനും എഴുത്തുകാരനുമായ എം.പി വീരേന്ദ്രകുമാര്‍ നാലു പതിറ്റാണ്ടോളം മാതൃഭൂമിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആയില്ല? പത്രവായനക്കാര്‍ ആരെങ്കിലും ഈ ചോദ്യം ചോദിച്ചതായി അറിയില്ല. ചീഫ് എഡിറ്ററും മാനേജിങ്ങ് ഡയറക്റ്ററും തമ്മില്‍ ചുമതലാപരമായ വ്യത്യാസം എന്ത് എന്ന് അറിയാത്തവരോ അറിയാന്‍ താല്പര്യമില്ലാത്തവരോ ആവും മിക്ക വായനക്കാരും. മാതൃഭൂമി പത്രത്തില്‍ മലയാള മനോരമ എഡിറ്റോറില്‍ ഡയറക്റ്ററും പ്രമുഖ പത്രാധിപരുമായ തോമസ് ജേക്കബ് എഴുതിയ അനുസ്മരണ ലേഖനത്തിന്റെ തലക്കെട്ട് ഇതായിരുന്നു-വീരേന്ദ്രകുമാര്‍ മാതൃഭൂമിക്കു കിട്ടാതെ പോയ ചീഫ് എഡിറ്റര്‍. ദീര്‍ഘമായ ലേഖനത്തിന്റെ അവസാന ഖണ്ഡികയില്‍ ആ പരാമര്‍ശം ആവര്‍ത്തിക്കപ്പെടുക മാത്രം ചെയ്തു. പിന്നീട്, അനുശോചനയോഗങ്ങളില്‍ പല പത്രപ്രവര്‍ത്തകരും ഈ ചോദ്യം ആവര്‍ത്തിക്കുന്നതും കേട്ടു. എം.പി വീരേന്ദ്രകുമാര്‍ മാതൃഭൂമി മാനേജിങ്ങ് ഡയറക്റ്ററായി ചുമതലയേറ്റ് രണ്ട് വര്‍ഷത്തിനിടയില്‍ ആ സ്ഥാപനത്തില്‍ എഡിറ്റോറില്‍ ജോലിക്കു ചേര്‍ന്ന ഞാനോ മാതൃഭൂമിയിലെ മറ്റേതെങ്കിലും പത്രപ്രവര്‍ത്തകനോ ഇങ

മഹാമാരി കൊല്ലുന്നു പത്രങ്ങളെയും

ഡെഡ്എന്‍ഡ് എന്‍.പി.രാജേന്ദ്രന്‍ വാര്‍ത്താമരുഭൂമി എന്ന ആശയത്തിന് അധികം പഴക്കമില്ല. വിശാലമായ ജനവാസകേന്ദ്രങ്ങളില്‍ വാര്‍ത്താമാധ്യമങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥയാണല്ലോ വാര്‍ത്താമരുഭൂമി. അതൊരു സങ്കല്പമല്ല, യാഥാര്‍ത്ഥ്യമാണ്. 2018-ല്‍ ആണ് വാര്‍ത്താമരുഭൂമി-ന്യൂസ് ഡസേര്‍ട്ട്്- എന്ന പ്രയോഗം ആദ്യം കേള്‍ക്കുന്നത്.  ' മരുഭൂമിയില്‍ വെള്ളം ഇല്ലാത്തതു പോലെ ഈ മരുഭൂമിയില്‍ വാര്‍ത്തകള്‍ ഉണ്ടാകുന്നില്ല. അവിടെ എന്തു നടന്നാലും അതു വാര്‍ത്തയാകുന്നില്ല. അവിടെ പത്രങ്ങളില്ല, ലേഖകന്മാരില്ല, വാര്‍ത്താ ചാനലുകളുമില്ല. ഇത് ഏതെങ്കിലും ആഫ്രിക്കന്‍ വനപ്രദേശങ്ങളില്ല സംഭവിക്കുന്നത്. വികസനത്തിന്റെയും പുരോഗതിയുടെയും ശാസ്ത്രവളര്‍ച്ചയുടെയുമെല്ലാം അവസാനവാക്ക് എന്നു കരുതുന്ന അമേരിക്കയിലാണ് ഇതു സംഭവിക്കുന്നത്. അമേരിക്കയില്‍ 1300 പ്രദേശങ്ങള്‍ ഇത്തരം വാര്‍ത്താമരുഭൂമികളായി രൂപാന്തരപ്പെട്ടിരിക്കുന്നു'- യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോളിനയുടെ സ്‌കൂള്‍ ഓഫ് മീഡിയ ആന്റ് ജേണലിസം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെക്കുറിച്ച് ലോകപ്രസിദ്ധമായ പോയ്ന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ് മാഗസിന്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലേതാണ്  ഈ വിവരണം. ലോ

സ്പ്രിന്‍ക്ലര്‍ സ്‌പെല്ലിങ് മിസ്റ്റേക്കുകള്‍

തുടക്കത്തിലേ ചില്ലറ സ്‌പെല്ലിങ് മിസ്റ്റേക്കുകള്‍ ഉണ്ട് ഈ സ്പ്രിന്‍ക്ലര്‍ ഏര്‍പ്പാടില്‍ എന്നു തന്നെ കരുതണം. തോട്ടത്തില്‍ വെള്ളം ചീറ്റാന്‍ ഉപയോഗിക്കുന്ന സ്പ്രന്‍ക്ലറുകളെക്കുറിച്ചേ നമ്മള്‍ സാധാരണക്കാര്‍ക്ക് കേട്ടറിവ് കാണൂ. ഇത് അതല്ല. ഒരു അക്ഷരത്തിന്റെ-E -യുടെ കുറവുണ്ട്  മലയാളി സ്റ്റാര്‍ട്ടപ്പ് മിടുക്കന്‍ റജി തോമസ്് നടത്തുന്ന സോഫ്‌റ്റ്വേര്‍ കമ്പനിയുടെ പേരിന്. -SPRINKLR. ഇങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഇല്ലെങ്കിലും ഇതൊരു മിസ്‌റ്റേക് അല്ലേയല്ല. പേരിന് അര്‍്ത്ഥമുണ്ടാകണമെന്നു നിയമമില്ല. ഇവരുമായി ബന്ധപ്പെടുത്തിയുള്ള കേരള കൊറോണ സോഫ്‌റ്റ്വേര്‍ ഇടപാടില്‍ സ്‌പെല്ലിങ്ങ് മിസ്റ്റേക്ക് ഉണ്ടോ എന്നതാണ് ചോദ്യം. അതൊരു ഭരണനിര്‍വഹണ പ്രശ്‌നമാണ്, രാഷ്ട്രീയപ്രശ്‌നവുമാണ്.   ഇത്തരം മിക്ക വിവാദങ്ങളുടെയും കാര്യത്തിലെന്ന പോലെ, ഇവിടെയും, എല്ലാം അറിയേണ്ട പൗരന് ഇക്കാര്യത്തില്‍ വലിയ പിടിപാടൊന്നും കാണില്ല. രണ്ടു പക്ഷത്തും നിന്നുകൊണ്ട് കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വേര്‍ വിദഗ്ദ്ധരെയും മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ടുകളെയും വെല്ലുന്നു വാദങ്ങള്‍ നേതാക്കളും മാധ്യമങ്ങളും അടിച്ചുവീശും. ജനത്തിന്റെ കണ്‍ഫ്യൂഷന്‍ കൂടുകയേ ഉള്ളൂ. രണ്ടു പക്

കൊറോണ പഴുതില്‍ ഒരു കേന്ദ്ര ഇരുട്ടടി

ഇമേജ്
ബി.ജെ.പി കേന്ദ്രഭരണം നേടിയതു മുതല്‍ ഒരു ഫ്രഷ് ഐഡിയ കുറേശ്ശെയായി പ്രചരിക്കുന്നുണ്ടായിരുന്നു. എങ്കിലും, അഞ്ചു വര്‍ഷം ഒന്നും ചെയ്തില്ല. രണ്ടാം വട്ടം കൂടിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നപ്പോഴും തെല്ല് മടിച്ചുനിന്നു എങ്കിലും, ബി.ജെ.പി എം.പിമാര്‍ സ്വകാര്യം പറയുന്നുണ്ടായിരുന്നുവത്രെ-വൈകാതെ ഞങ്ങള്‍ എം.പി വികസനഫണ്ടിന്റെ കഥകഴിക്കും! ആദ്യംകിട്ടിയ അവസരത്തില്‍തന്നെ അവര്‍  കഴിച്ചു, ആ കഥ.  രാജ്യം കൊറോണയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും എം.പിയുടെ തലയില്‍, എം.പി ഫണ്ട് തങ്ങള്‍ക്ക് വേണ്ട, സര്‍ക്കാര്‍ എടുത്തോട്ടെ എന്നൊരു ചിന്ത പൊട്ടിമുളയ്ക്കുമായിരുന്നോ? ഒരിക്കലുമില്ല. അവരെല്ലാം, സംസ്ഥാനസര്‍ക്കാറുകളുടെയും ജില്ലാഭരണകൂടങ്ങളുടെയും ഒപ്പം നിന്ന് കൊറോണയെ തടയാന്‍ എന്തു സഹായം ചെയ്യാനാവും എന്ന തലപുകയ്ക്കുകയായിരുന്നു. അങ്ങനെ കക്ഷിരാഷ്ട്രീയം മറന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കെ ആണ് പൊടുന്നനെ ഇടിത്തീ വീണത്. അഞ്ചു കോടിയുടെയല്ല, അഞ്ചു രൂപയുടെ പദ്ധതി പോലും ഇനി എം.പി മാര്‍ക്ക് സ്വന്തം നാട്ടുകാര്‍ക്കുവേണ്ടി നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാറിന് കാശിന് ഇത്രയും

വര്‍ഗീയാക്രമണങ്ങളെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത വിധം

ഇമേജ്
വര്‍ഗീയാക്രമണങ്ങള്‍ 2002-ല്‍ ഗുജറാത്തില്‍ ചോരപ്പുഴയൊഴുക്കിയപ്പോഴാണ് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടിങിനു മേല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ മുതിര്‍ന്നത്. അന്നു നരേന്ദ്ര മോദി ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. വര്‍ഗീയാക്രമണങ്ങള്‍ കൊടുമ്പിരി കൊള്ളുകയും അഹമ്മദാബാദില്‍ മുസ്ലിം കോളനികളില്‍ ചോരപ്പുഴയൊഴുകുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ തിരക്കിട്ടു ചെയ്ത ഒരു കാര്യം സ്റ്റാര്‍ ന്യൂസ്, സീ ന്യൂസ്, സി.എന്‍.എന്‍, ആജ്തക് തുടങ്ങിയ ചാനലുകള്‍ വീടുകളില്‍ കാണുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് കേബ്ള്‍ വിതരണക്കാര്‍ക്ക് ഉത്തരവ് നല്‍കുകയായിരുന്നു. അത് ദൃശ്യമാധ്യമങ്ങള്‍ നടത്തിയ ആദ്യത്തെ വര്‍ഗീയകലാപ റിപ്പോര്‍ട്ടിങ് ആയിരുന്നു, റിപ്പോര്‍ട്ടിങ്ങിന്റെ നിരോധനവും ആയിരുന്നു. അതിന്റെ പേരില്‍ ദേശീയ ദൃശ്യമാധ്യമങ്ങള്‍ക്കു ഹിന്ദുസംഘടനകളില്‍ നിന്നുണ്ടായ അധിക്ഷേപത്തിന്റെയും ശത്രുതയുടെയും തീ ഇന്നും അണഞ്ഞിട്ടില്ല. ഹിന്ദുത്വ സംഘടനകളുടെ അപ്രീതിക്കും ക്രോധത്തിനും മതിയായ കാരണങ്ങളുണ്ട്. മുന്‍കാല കലാപ റിപ്പോര്‍ട്ടിങ്ങുകളില്‍നിന്നുള്ള അവിശ്വസനീയമായ ഒരു വ്യതിയാനമായിരുന്നു മുകളില്‍ പേരെടുത്തു പറഞ