പോസ്റ്റുകള്‍

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

  ഫോര്‍ത്ത് എസ്റ്റേറ്റും വെറും വ്യവസായം മാത്രം.. . എന്‍.പി രാജേന്ദ്രന്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ബലവും പ്രതീക്ഷയും ആയിരുന്ന വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റ് ഇനി നിയമപുസ്തകത്തിലില്ല. രാജ്യത്തെ പതിമൂന്നു നിയമങ്ങള്‍ ഒറ്റ നിയമത്തിന്‍ കീഴില്‍ കൊണ്ടു വരിക എന്ന ഉദ്ദേശ്യത്തോടെ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതോടെയാണ് വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റ് അപ്രത്യക്ഷമായത്. ജനാധിപത്യ രാജ്യങ്ങളിലെല്ലാം ഫോര്‍ത്ത് എസ്റ്റേറ്റായി അംഗീകരിക്കപ്പെട്ട മാധ്യമപ്രവര്‍ത്തനത്തിന്റെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുമായി, 1955-ല്‍ അതികായന്മാര്‍ നിറഞ്ഞ ഇന്ത്യന്‍ പാര്‍ലമെന്റ് ഏറെ ചര്‍ച്ചകള്‍ നടത്തി രൂപം നല്‍കിയ നിയമമാണ്, മഹാമാരിയുടെ മറവില്‍ ഒരു ചര്‍ച്ച പോലുമില്ലാതെ പതുക്കെ ഇല്ലാതാക്കിയത്.  വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റില്‍ വ്യവസ്ഥ ചെയ്തതിന്റെ ബലത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വേജ് ബോര്‍ഡുകളെ നിയമിക്കുന്നത്. ഇന്ത്യയില്‍ വേതനനിര്‍ണ്ണയത്തിന് വേജ് ബോര്‍ഡ് ഉള്ള ഏക വ്യവസായം അച്ചടിമാധ്യമങ്ങള്‍ മാത്രമായിരുന്നു.  ആദ്യകാലത്ത് അഞ്ച

എന്‍.രാജേഷ് -സ്‌നേഹവും നന്മയും വിഫലമായ ജീവിതം

ഇമേജ്
എന്‍.രാജേഷ് -സ്‌നേഹവും നന്മയും വിഫലമായ ജീവിതം തീ ര്‍ത്തും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു രാജേഷിന്റെ അവസാനം. സദാ വിളിക്കുകയും തമാശ പറയുകയും ചെയ്തിരുന്ന രാജേഷ് കുറെയായി വിളിക്കുന്നില്ലല്ലോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങോട്ടു വിളിക്കുമ്പോഴും പഴയ ചിരിയും സന്തോഷവുമില്ല. നേരില്‍ കാണുമ്പോഴും എന്തോ ഒരു അകലം. ഒടുവില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കു മുന്‍പാണ് അതിന്റെ കാരണം അറിയുന്നത്. അവന്‍ മനസ്സിലും തലയിലും ആളുന്ന തീയുമായി ജീവിക്കുകയായിരിക്കുന്നു-അല്ല, മെല്ലെ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും വിവരം അറിയുമ്പോഴേക്ക് കാര്യങ്ങല്‍ കൈവിട്ടുപോയിരുന്നു. പിന്നെ, ഞാന്‍ കാണുന്നത് പ്രസ് ക്ലബ് കവാടത്തിനടുത്ത് വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയ മൃതദേഹമായാണ്....  മരിക്കാന്‍ എന്തിനായിരുന്നു ഈ വാശി എന്നറിയില്ല. സമ്പാദ്യവും കുടുംബസ്വത്തുമെല്ലാം തന്റെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിച്ചാല്‍ പിന്നെ മകനു തുടര്‍ന്നു പഠിക്കാന്‍ പണമുണ്ടാകില്ലല്ലോ എന്നു ചിന്തിച്ചിരിക്കാം. രാജേഷിന് അങ്ങനെയേ ചിന്തിക്കാന്‍ പറ്റൂ. അത്രയും നിസ്വാര്‍ത്ഥനായിരുന്നു അവന്‍. ചില്ലറ മനക്കരുത്തൊന്നും പോരല്ലോ സ്വന്തം ജീവന്‍ വെടിയാനുളള

അതെ, ഫെയ്സ്ബുക്ക് രാഷ്ട്രങ്ങള്‍ക്കും മീതെ തന്നെ

ഡെഡ്എന്‍ഡ്   എന്‍.പി രാജേന്ദ്രന്‍ ഫെയ്സ്ബുക്കിനെക്കുറിച്ചുള്ള ഏത് ഇംഗ്ലീഷ് ലേഖനത്തിലും കാണാനിടയുള്ള ഒരു പ്രയോഗമുണ്ട്.'ഫെയ്സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അത് ലോകത്തിലെ ഏറ്റവും വലിയ രാജ്യമാവുമായിരുന്നു' ! ഈയിടെ മറ്റൊരു വിശേഷണം കൂടി വായിച്ചു. ഫെയ്സ്ബുക്ക് ഒരു മതമായിരുന്നെങ്കില്‍ അത് ക്രിസ്തുമതത്തേക്കാള്‍ വലിയ മതമാകുമായിരുന്നു.... മാനവരാശിയില്‍ മൂന്നിലൊന്ന് -220 കോടി-മാസത്തിലൊരിക്കലെങ്കിലും ഫെയ്സ്ബുക്ക് സന്ദര്‍ശിക്കുന്നു എന്നതില്‍നിന്നാണ് ഈ അതിശയോക്തികളെല്ലാം ജന്മമെടുത്തത്.   പെട്രോളോ മറ്റേതെങ്കിലും ഉപഭോഗവസ്തുവോ വില്‍ക്കുന്ന ഒരു വ്യാപാരസ്ഥാപനമാണ് ഈ വിധം ഫെയ്സ്ബുക്കിനോളമോ അതിലേറെയോ വളരുന്നത് എങ്കില്‍ നമ്മള്‍ അതിനെക്കുറിച്ച് ഇതുപോലെയൊന്നും വേവലാതിപ്പെടുകയില്ല. ഫെയ്സ്ബുക്ക് മനുഷ്യരചനകളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്, നമ്മളവിടെ എഴുതുകയും വായിക്കുകയുമാണ് ചെയ്യുന്നത്, ആശയങ്ങളാണ് കൊടുക്കുന്നതും വാങ്ങുന്നതും, വാര്‍ത്തകളും അഭിപ്രായങ്ങളുമാണ് ആളുകളില്‍ എത്തിക്കുന്നത്, വ്യക്തികള്‍ എന്ന നിലയിലും സംഘങ്ങളായും ഇതില്‍കൂടി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു,ആത്യന്തികമായി ഇതെല്ലാം രാഷ്ട്രീയമാണ

നമ്മുടെ 'കറുത്തവരും' നമ്മുടെ മാധ്യമങ്ങളും

  ഡെഡ്എന്‍ഡ് എന്‍.പി രാജേന്ദ്രന്‍ അമേരിക്കയിലെ തെരുവില്‍ ഒരു കറുത്തവനെ വെള്ള പൊലീസുകാരന്‍ കഴുത്തു ചവിട്ടിഞെരിച്ചു കൊന്നത് അവിടെ വന്‍പ്രക്ഷോഭമായി ആളിക്കത്തി. കറുത്തവര്‍ തങ്ങള്‍ക്കെതിരായി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചൂഷണത്തിനും മര്‍ദ്ദനത്തിനും വിവേചനത്തിനുമെതിരെ രോഷത്തോടെ ആഞ്ഞടിച്ചു. അതോടൊപ്പം, അമേരിക്കന്‍ മാധ്യമരംഗത്ത് മറ്റൊരു വിഷയം കൂടി ചര്‍ച്ച ചെയ്യപ്പെട്ടു. യു.എസ് മാധ്യമങ്ങളിലെങ്കിലും കറുത്തവര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ? തുല്യതാബോധത്തോടെ അവിടെ പത്രപ്രവര്‍ത്തനം നടത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ടോ? കറുത്തവരുടെ വികാരങ്ങള്‍ മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടോ? ഇപ്പോഴുണ്ടായ ക്രൂര കൊലപാതകം മാത്രമല്ല ചര്‍ച്ചയ്ക്ക് കാരണമായത്. അവിടെ കുറെ കാലമായി ഇതൊരു പഠനവിഷയവും ചര്‍ച്ചാവിഷയവുമാണ്. ഇന്ത്യയിലെ 'കറുത്ത'വരുടെ ന്യൂസ്റൂം പ്രാതിനിധ്യത്തെക്കുറിച്ച് ഇവിടെയധികം ചര്‍ച്ച നടക്കാറില്ല. അപൂര്‍വമായി ചില പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നു മാത്രം. അമേരിക്കയില്‍ അങ്ങനെയല്ല. എല്ലാ പ്രധാന മാധ്യമങ്ങളിലും ഈ വിഷയം ഒളിച്ചുവെക്കുകയല്ല, കാലാകാലം വിലയിരുത്തുകയാണ് ച

വേണം മാധ്യമങ്ങളുടെ മേലെയും ഒരു കണ്ണ്

ഇമേജ്
 വേണം മാധ്യമങ്ങളുടെ മേലെയും ഒരു കണ്ണ് പുതിയ മലയാള മാധ്യമപ്രവര്‍ത്തകര്‍ സൃഷ്ടിക്കുന്ന മാധ്യമസംസ്‌കാരത്തിന്റെ ഒരവലോകനമാണ്. ഇരുപത് ലേഖനങ്ങളും മൂന്നു ജീവചരിത്ര പരിചയപ്പെടുത്തലുകളും അടങ്ങിയതാണ് പുസ്തകം. ആത്മവിമര്‍ശനപരമാണ് മിക്ക ലേഖനങ്ങളും. മാധ്യമരംഗത്തെ തന്റെ ഗുരുനാഥന്മാരായിരുന്ന വി.എം. കൊറാത്ത്, വി. എം ബാലചന്ദ്രന്‍, ടി.വേണുഗോപാലന്‍ എന്നിവരെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയുംചെയ്യുന്നു.    നവം.2014 കേരള മീഡിയ അക്കാദമി പ്രസിദ്ധീകരണം. ഈ പുസ്തകത്തെക്കുറിച്ച്  മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ പ്രശസ്ത നിരൂപകന്‍ ഡോ.ഷാജി ജേക്കബ് എഴുതിയ ലേഖനത്തിന്റെ ലിങ്ക് ചുവടെ... https://www.marunadanmalayalee.com/column/pusthaka-vich-ram/madhyamangal-vicharavum-vimarsanavum-by-shaji-jacob-12693

പത്രാനന്തര വാര്‍ത്തയും ജനാധിപത്യവും

ഇമേജ്
  പത്രാനന്തര വാര്‍ത്തയും ജനാധിപത്യവും  ആനുകാലികങ്ങളിലും മാധ്യമപ്രസിദ്ധീകരണങ്ങളിലും എഴുതിയ ലേഖനങ്ങളുടെ സമാഹാരം.  മാധ്യമസദാചാരം, ആഗോളീകരണവും മാധ്യമങ്ങളും, പത്രാനന്തരകാലത്തെ ഫോര്‍ത്ത് എസ്റ്റേറ്റ്, പംക്തിയെഴുത്തി്‌ന്റെ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായുള്ളത്. മാധ്യമരംഗത്തെ തിളങ്ങുന്ന താരങ്ങളായിരുന്ന ഗൗരി ലങ്കേഷ്, എന്‍.വി കൃഷ്ണവാരിയര്‍, ബി.ജി. വര്‍ഗീസ്, കെ.ജയചന്ദ്രന്‍, ഷുജാത് ബുക്കാരി, ഡാസ്‌നി കവാന ഗലീച്യ എന്നിവരെ ഓര്‍മിക്കുന്നു ലേഖകന്‍.  സപ്തംബര്‍ 2019 പേജ് 144 ജി.വി ബുക്‌സ് കതിരൂര്‍ തലശ്ശേരി  പത്രാനന്തര വാര്‍ത്തയും ജനാധിപത്യവും എന്ന പുസ്തകത്തെക്കുറിച്ച് പ്രമുഖ നിരൂപകന്‍ ഡോ.ഷാജി ജേക്കബ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ നിരീക്ഷണം ചുവടെ ലിങ്കില്‍... https://www.marunadanmalayalee.com/column/pusthaka-vich-ram/pathrananthara-varthayum-janadhipathyavum-n-p-rajendran-197359

പത്രകഥകള്‍, കഥയില്ലായ്മകള്‍

ഇമേജ്
 പത്രകഥകള്‍, കഥയില്ലായ്മകള്‍ മാധ്യമ ചരിത്രത്തിലെ,  മലയാള മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട കുറെ കൗതുകങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കേരളത്തിന് അകത്തും പുറത്തും പ്രവര്‍ത്തിച്ച 25 ലേറെ മാധ്യമപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍... പാര്‍ട്ടി രഹസ്യം ചോര്‍ത്താന്‍ ദേശാഭിമാനി ലേഖകനെ സി.ഐ.എ സമീപിച്ചതെങ്ങനെ? അടിയന്തരമാവസ്ഥക്കാലത്ത് സംഭവിച്ചതെന്ത്്? ഐക്യകേരളത്തിലെ ആദ്യത്തെ തൂക്കിക്കൊല കാണാന്‍ എന്തുകൊണ്ട് ആ പത്രപ്രവര്‍ത്തകന്‍ പോയില്ല? മൂഹമ്മദാലി  ജിന്ന എന്തുകൊണ്ട് മാതൃകാപത്രാധിപരായി? അങ്ങനെ കുറെ ചോദ്യങ്ങള്‍.  ലോകപ്രശസ്ത പത്രാധിപര്‍ പോത്തന്‍ ജോസഫ്, ടി.ജെ.എസ് ജോര്‍ജ്ജ്, പവനന്‍, പുത്തൂര്‍ മുഹമ്മദ്, കെ.സി.ജോണ്‍, കെ.ആര്‍.ചുമ്മാര്‍,സഞ്ജയന്‍, കെ.ജയചന്ദ്രന്‍, കെ.ഗോപാലകൃഷ്ണന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങി നിരവധി പ്രമുഖര്‍ ഈ കഥകളിലെ കഥാപാത്രങ്ങളാണ്..... ആകെ പേജ് 144  ഏപ്രില്‍ 2018 കൈരളി ബുക്‌സ് കണ്ണൂര്‍