പോസ്റ്റുകള്‍

വാര്‍ത്തയ്ക്കു വില: വാശിയോടെ വാട്‌സ്ആപ്പ്

മാധ്യമസ്ഥാപനങ്ങളെല്ലെങ്കിലും വാര്‍ത്തയുടെ ആഗോളവില്പനക്കാരാണ് ഗൂഗ്‌ളും ഫെയ്‌സ്ബുക്കും ഉള്‍പ്പെടുന്ന ടെക് ഭീമന്മാര്‍. അവര്‍ക്ക് ലേഖകരില്ല, ന്യൂസ്‌റൂമില്ല, എഡിറ്ററില്ല. പക്ഷേ, അവര്‍ വാര്‍ത്ത വില്‍ക്കുന്നു, പണമുണ്ടാക്കുന്നു. അച്ചടി മാധ്യമങ്ങളില്‍ നിന്നെടുക്കുന്ന വാര്‍ത്തയ്ക്ക് വില നല്‍കിക്കൂടേ എന്ന ചോദ്യത്തിന്,  കൊടുക്കുന്ന പ്രശ്‌നമേയില്ല എന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് ഫെയ്‌സ്ബുക്കില്‍ നിന്ന് എപ്പോഴും ലഭിക്കാറുള്ളത്. ഇപ്പോള്‍ സ്വരം കടുത്തിട്ടേയൂള്ളൂ.  ഗൂഗ്ള്‍ ഫെയ്‌സ്ബുക്കിനോളം വാശി കാട്ടുന്നില്ല. ആഗോളതലത്തില്‍ ഒരേ നയം എന്ന നിലപാട് അവര്‍ക്കില്ല. ഏറ്റവും വലിയ സെര്‍ച്ച് സംവിധാനം കൂടിയാണ് ഗൂഗ്ള്‍ എന്നതിനാല്‍ കുറെക്കുടി കരുതല്‍ ആവശ്യമാണെന്ന തോന്നല്‍  അവര്‍ക്കുണ്ട്. തര്‍ക്കങ്ങള്‍ ഓരോരോ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് അവര്‍ ചെയ്യുന്നത്.   വാര്‍ത്തകള്‍ ഉണ്ടാക്കുന്ന മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് ടെക് കമ്പനികള്‍ അതു കട്ടെടുക്കുകയൊന്നുമല്ല ചെയ്യുന്നത്. മാധ്യമസ്ഥാപനങ്ങള്‍തന്നെയാണ് ഫെയ്‌സ്ബുക്കിലും ഗൂഗ്‌ളിനും വാര്‍ത്ത നല്‍കുന്നത്. വില കൊടുത്ത് പത്രം വാങ്ങാത്ത ജനവിഭാഗത്തിനും പത്രവും വാര്‍ത്

വിമര്‍ശനത്തിന്റെ വെളിച്ചം ജുഡീഷ്യറിയിലുമെത്തട്ടെ

  ഡെഡ്എന്‍ഡ് എന്‍.പി രാജേന്ദ്രന്‍ ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന മൂന്നു തൂണുകള്‍  നിരന്തരമായ നിരീക്ഷണത്തിനും വിമര്‍ശനത്തിനും അധിക്ഷേപത്തിനുമെല്ലാം വിധേയമാകുന്നുണ്ട്. തെറ്റുകള്‍ കണ്ടെത്താനും തിരുത്താനുമുള്ള അവസരമാണല്ലോ വിമര്‍ശനത്തിലൂടെ കൈവരുന്നത്. നിരന്തരവിമര്‍ശനം ഉണ്ടായിട്ടും ഇവയുടെ പ്രവര്‍ത്തനം കുറ്റമറ്റതായില്ലെന്നു വരാം. അത് വിമര്‍ശനം വേണ്ടെന്നു വെക്കാന്‍ കാരണമാവില്ല. വിമര്‍ശനം ഒട്ടും ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന്്് ആലോചിച്ചാല്‍ മതി, കാര്യം ബോധ്യപ്പെടും. ജനാധിപത്യത്തിന് മൂന്നല്ല നാലാണ് തൂണുകള്‍. അതിപ്രധാനമായ ഒരു നെടുംതൂണ്‍, ജുഡീഷ്യറി ഈ പ്രക്രിയയ്ക്കു പുറത്താണ്. ജുഡീഷ്യറിയെ നിരന്തരമായി നിരീക്ഷിക്കാന്‍ ജുഡീഷ്യറിക്കകത്തോ പുറത്തോ ഒരു സംവിധാനവുമില്ല. എല്ലാ ദൈവങ്ങളെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനല്ലാതെ കോടതികളുടെ കുറ്റവും കുറവുമൊന്നും എഴുതാന്‍ സ്വാതന്ത്ര്യമില്ല. ജുഡീഷ്യറിയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും പൗരന്മാര്‍ക്കും നിരീക്ഷണ-വിമര്‍ശന അധികാരം നിഷേധിക്കുന്ന ഇന്നത്തെ സമ്പ്രദായം ഇനിയും അനന്തകാലം തുടരേണ്ട ദിവ്യവര

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്

മുഖ്യശത്രുവാണെങ്കിലും കോണ്‍ഗ്രസ്സിനു സി.പി.എമ്മിന്റെ ആദര്‍ശശുദ്ധിയില്‍ നല്ല വിശ്വാസമായിരുന്നു എന്നു വേണം കരുതാന്‍. കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടിയെ എല്‍.ഡി.എഫില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതുവരെ ആ വിശ്വാസം നിലനിന്നു. കെ.എം.മാണിയുടെ പാര്‍ട്ടി, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന അഞ്ചു വര്‍ഷം കൊണ്ട് ഉണ്ടാക്കിയ ചീത്തപ്പേര് ആ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇല്ലാത്തതാണ്. മദ്യക്കോഴയും നോട്ടെണ്ണല്‍ യന്ത്രവും ഉള്‍പ്പെടെ നിരവധി അപവാദങ്ങള്‍...കോടികളുടെ കൊടുക്കല്‍വാങ്ങലുകള്‍.. എല്ലാം തുറന്നുകാട്ടി  സി.പി.എം നടത്തിയ സമരങ്ങള്‍ക്കും  അണികള്‍ വാങ്ങിക്കൂട്ടിയ ലാത്തിയടികള്‍ക്കും കൈയും കണക്കുമില്ല. ആ കെ.എം. മാണിയെ വിശുദ്ധവേഷം കെട്ടി എല്‍.ഡി.എഫിലേക്കു കൊണ്ടുവരാന്‍ സി.പി.എം തീരുമാനിക്കുന്ന പ്രശ്‌നമില്ല, തീരുമാനിച്ചാല്‍ സി.പി.എം അണികള്‍ അതു സഹിക്കില്ല, അവര്‍ കലാപം ചെയ്യും എന്നെല്ലാം ധരിച്ചിരിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇതില്‍പരം വലിയ ഒരബദ്ധം കോണ്‍ഗ്രസ് നേതൃത്വത്തിനു പറ്റാനില്ല.  മാണിക്കു ശേഷമുള്ള കേരള കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ് ലവലേശം വകവെച്ചിരുന്നില്ല. ജോസ് കെ.മാണി എങ്ങുപോകാന്‍ എന്നവര്‍ പുച

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

  ഇന്ന് വിജയ്ദിവസ് *1971-ലെ യുദ്ധത്തില്‍ പാകിസ്താനെ കീഴടക്കിയ ദിനം *നാട്ടുയുദ്ധത്തിന്റെ ഫലം ഇന്നു ഉച്ചയോടെ അറിയാം * ഇന്ന് ഡിസംബര്‍ 16. 1971-ലെ യുദ്ധത്തില്‍ പാകിസ്താന്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞ ദിവസം. നമ്മുടെ രാജ്യത്തിന് ഇത് വിജയ് ദിവസ്. അഭിമാനവിജയത്തിന്റെ 49-ാം വാര്‍ഷികദിനമായ ബുധനാഴ്ച നമ്മുടെ കേരളത്തിലും ഒരു നാട്ടുയുദ്ധത്തിന് അവസാനമാകും. തദ്ദേശതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഫലം ഉച്ചയോടെ ഏതാണ്ട് പൂര്‍ണ്ണമായി അറിയാം. ഒപ്പം ആര് അടിയറവ് പറയുമെന്നും ആരുടെ വിജയദിവസം ആണെന്നും വ്യക്തമാകും. ഇന്ത്യന്‍ സേനയെപ്പോലെ രാജകീയ വരവാണ് ഇടത്-വലതുമുന്നണികളുടെ സ്വപ്നം. ബംഗ്ളാദേശ് പിറന്നതുപോലെ കേരളത്തില്‍ അധികാരപ്പിറവിക്കായി കാത്തുനില്‍ക്കുകയാണ് എന്‍.ഡി.എ സഖ്യം . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളിലെക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം-2020 ഡിസംബര്‍ 16- മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതാണ് ഇത്. ചരിത്രത്തില്‍ ഇന്ത്യ നേടിയ ഏറ്റവും വലിയ സൈനികവിജയത്തെ പ്രകീര്‍ത്തിക്കുകയാണോ അതല്ല പരിഹസിക്കുകയാണോ വാര്‍ത്തയുടെ ഉദ്ദേശ്യമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പ

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നുവോ?

മീഡിയബൈറ്റ്‌സ് ജനാധിപത്യരാജ്യങ്ങളെല്ലാം പൗരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. ഇത്രയും കാലം ആ സ്വാതന്ത്ര്യം പൗരന്മാരും മാധ്യമങ്ങളുമെല്ലാം ഉപയോഗപ്പെടുത്തിയതുകൊണ്ട് ഒരു ദോഷവും ലോകത്ത് ആര്‍ക്കും ഉണ്ടായിട്ടില്ല. അപ്പോള്‍ സാമൂഹ്യമാധ്യമ സ്വാതന്ത്ര്യമോ? എന്തുകൊണ്ടാണ് അതിനെക്കുറിച്ച് പല പല മുറവിളികള്‍ ഉയരുന്നത്? അതു നിയന്ത്രിക്കുമെന്ന മുന്നറിയിപ്പ്്് ഉയര്‍ന്നുവരുന്നത്? പൊതുവായ അഭിപ്രായസ്വാതന്ത്ര്യവും സാമൂഹ്യമാധ്യമത്തിലെ അഭിപ്രായസ്വാനന്ത്ര്യവും തമ്മിലുള്ള വലിയ അന്തരമുണ്ട്്. മുന്‍പ് അഭിപ്രായസ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും ഉണ്ട് എന്നാണ് തത്ത്വവും നിയമവും എങ്കിലും അത് ഉപയോഗപ്പെടുത്തിയിരുന്നത് ചെറിയ ശതമാനമാളുകള്‍ മാത്രമായിരുന്നു. മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ ഒരു സംവിധാനവും കൈവശമുണ്ടായിരുന്നില്ല. മൈക്കിനു മുന്നില്‍ നിന്നു പ്രസംഗിക്കാനോ പത്രത്തില്‍ ലേഖനമെഴുതാനോ പുസ്തകം അച്ചടിച്ചിറക്കാനോ കഴിവുന്നവര്‍ കുറച്ചുപേര്‍ മാത്രം. മാധ്യമങ്ങളിലെ അഭിപ്രായപംക്തിയില്‍ ഒരു പാരഗ്രാഫ് എഴുതാന്‍ അവസരം ലഭിക്കുന്നതു പോലും അത്യപൂര്‍വം ആളുകള്‍ക്കാണ്. ഇംഗ്‌ളണ്ടില്‍ പണ്ട് പത്രങ്ങളുടെ മ

മാധ്യമങ്ങള്‍ പരസ്പരം പൊരുതിയ കാലം

  അമേരിക്കയിലെ ഇരട്ട ഗോപുരം ഭീകരര്‍ വിമാനം കൊണ്ടിടിച്ച് തകര്‍ത്തത് ഒരു ചരിത്രസംഭവമായിരുന്നല്ലോ. ലോകമെങ്ങുമുള്ള പത്രാധിപന്മാര്‍ ഈ വാര്‍ത്ത എങ്ങനെ, എന്ത് വാക്കുകള്‍ ഉപയോഗിച്ച്, ഏതു ചിത്രം ചേര്‍ത്ത് ഒന്നാം പേജില്‍ അവതരിപ്പിക്കണമെന്നു തീരുമാനിക്കാനാവാതെ അന്തംവിട്ടിരുന്നിട്ടുണ്ട്. വാക്കുകള്‍ അല്ല ദൃശ്യമാണ് പ്രധാനം എന്നു കരുതിയവര്‍ ഒരു കൂറ്റന്‍ വര്‍ണചിത്രത്തില്‍ ഒതുക്കി ഒന്നാം പേജ്. ചിത്രങ്ങളെല്ലാം ജനങ്ങള്‍ ആവര്‍ത്തിച്ചു കണ്ടതല്ലേ എന്നു സ്വയം ചോദിച്ച് ചില പത്രാധിപന്മാര്‍ ഒന്നാം പേജ് നിറയെ ആ സംഭവത്തിന്റെ വാര്‍ത്തകള്‍ മാത്രം കൂറ്റന്‍ തലക്കെട്ടുകളോടെ നിരത്തി.   വാക്കുകള്‍ക്കു മാത്രമല്ല ദൃശ്യങ്ങള്‍ക്കും പ്രസക്തിയില്ലാതാകുന്ന അവസ്ഥ പത്രങ്ങള്‍ക്ക് അനുഭവപ്പെടുന്നതിന്റെ തുടക്കം അതായിരുന്നു എന്നു പറയാം. ടെലിവിഷനോട് പൊരുതാന്‍ കഴിയാതെ വന്നപ്പോള്‍ അതിശയോക്തികളുടെയും അതു നിരത്താനുള്ള തടിയന്‍ ഫോണ്ടുകളുടെയും ഉപയോഗത്തില്‍ ആശ്വാസം കണ്ടെത്തുകയായിരുന്നു ലോകമെമ്പാടുമുള്ള പത്രങ്ങള്‍. 98 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു രാജ്യത്ത് രണ്ട് കെട്ടിടം മാത്രമാണ് തകര്‍ന്നുവീണതെങ്കിലും അതിനു ചരിത്രപ്രാധാന്യമുണ്

ടി.ആര്‍.പി. തട്ടിപ്പ്അങ്ങാടിപ്പാട്ടായ ചാനല്‍ രഹസ്യം

ഇമേജ്
എല്ലാ അഴിമതികളെയും തെറ്റുകുറ്റങ്ങളെയും ജനങ്ങള്‍ക്കു വേണ്ടി തുറന്നു കാട്ടുന്നു എന്ന് അവകാശപ്പെടുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് സിംഹങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെന്താണ്?  കുറച്ചായി ഇന്ത്യന്‍ വാണിജ്യതലസ്ഥാനത്തെ ചര്‍ച്ച ഇതാണ്. വന്‍കിട ദൃശ്യമാധ്യമങ്ങള്‍ തങ്ങളുടെ പരസ്യവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വന്‍കിട കമ്പനികളെപ്പോലും വഞ്ചിക്കുകയായിരുന്നു. ഒപ്പം അവര്‍, തങ്ങളുടെ സഹജീവികളായ മറ്റ് ദൃശ്യമാധ്യമങ്ങളെയും വഞ്ചിക്കുകയായിരുന്നു.   അര്‍ണാബ് ഗോസ്വാമി ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം സ്വകാര്യസ്ഥാപനങ്ങളുടെ ആകെ പരസ്യച്ചെലവിന്റെ 37 ശതമാനം ടെലിവിഷന്‍ ചാനലുകള്‍ക്കാണ് ലഭിച്ചത്. 25,000 കോടി രൂപ വരുമിത്. ഇന്ത്യയിലാകെയുള്ള ആയിരത്തോളം ചാനലുകളുടെയും മുഖ്യവരുമാനമാര്‍ഗമാണിത്. കേബ്ള്‍ വഴി കിട്ടുന്നത് കുറവാണ്. മിക്കതും സൗജന്യവിതരണമാണ്. പരസ്യത്തിന്റെ തോതും നിരക്കും നിശ്ചയിക്കുന്നത്് എത്ര വീടുകളില്‍ എത്ര നേരം ഏത് ചാനലുകള്‍ കാണുന്നു എന്നു നോക്കിയാണ്. 45000 വീടുകള്‍ തിരഞ്ഞെടുത്ത് അവിടത്തെ ടി.വി.കളില്‍ ഘടിപ്പിച്ച നിരീക്ഷണയന്ത്രം നോക്കിയാണ് ഇത് തീരുമാനിക്കുക. ഏതെല്ലാം വീടുകളിലാണ് ഈ അളവുയന്ത്രം ഘടിപ്പിച്ചിട്ടുള്ളതെന്നത് രഹസ്യമാണ്