പഴയ പത്രങ്ങള് എങ്ങനെ വായിക്കാം?
പഴയ പത്രങ്ങള് എങ്ങനെ വായിക്കാം? ഈയിടെ മാതൃഭൂമി ഓണ് ലൈന് വിഭാഗത്തില് ഡിജിറ്റൈസ് ചെയ്ത് സൂക്ഷിച്ച പഴയ പുസ്തകങ്ങ ളെക്കുറിച്ച് എഴുതിയപ്പോല് ചിലരെല്ലാം പഴയ പത്രങ്ങള് ഡിജിറ്റൈസ് ചെയ്തത് വായിക്കാന് പറ്റുമോ എന്നു ചോദിച്ചിരുന്നു. അവരെ നിരാശപ്പെടുത്തുന്ന മറുപടിയാണ് നല് കേണ്ടിവന്നത്. ഇതിനെക്കുറിച്ച് ചിലതുകൂടി പറയേണ്ടതുണ്ടെന്നു തോന്നി. ഇന്ത്യയിലെ പത്രങ്ങള് അവരുടെ പഴയ പേജുകള് ജനങ്ങള് ക്കു നിഷേധിച്ചിരിക്കുകയാണ്. ഈ പത്രങ്ങളെയെല്ലാം വളര് ത്തി വലുതാക്കിയത് വായനക്കാരാണ്. പക്ഷേ, പഴയ ഒരു പേജ് എന്താവശ്യത്തിനായാലും ആവശ്യക്കാര് ക്ക് ലഭ്യമാക്കുന്നതിന്് ഒരു ക്രമമോ വ്യവസ്ഥയോ ഉണ്ടാക്കിയിട്ടില്ല ഇതുവരെ. പലര് ക്കും ശേഖരമേ ഇല്ല. ചിലര് ക്രൂരമായി നിഷേധിക്കും. ദേശീയപത്രങ്ങളുടെ കൂടി നിലപാടുകള് പരിശോധിച്ച ശേഷം 2015 മാര് ച്ച് 16-ന് ദ് ഹൂട്ട് എന്ന മാധ്യമകാര്യ ഓണ് ലൈന് പ്രസിദ്ധീകരണത്തില് , വായനക്കാരോടും ചരിത്രാന്വേഷകരോടും വരുംതലമുറയോടും തന്നെ കടുത്ത അപരാധമാണ് പത്രങ്ങള് ചെയ്യുന്നതെന്ന് വിവരിക്കുന്ന ഒരു ലേഖനം ( The 'first draft' of history: where is it?) ഞാന്