പോസ്റ്റുകള്‍

പൂട്ടിയ ന്യൂസ് ഓഫ് ദ് വേള്‍ഡ്- പതിറ്റാണ്ടിനു ശേഷം...

ജ നരോഷത്തിനു മുന്നില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല-ലോകത്തിന്റെ മാധ്യമചക്രവര്‍ത്തി റുപര്‍ട് മര്‍ഡോക്കും അതിശക്ത ഭരണകൂടങ്ങളും ആ പാഠം പഠിച്ചിട്ട് ഒരു ദശകം പിന്നിടുന്നു. ലോകത്തിലെ ഏറ്റവും വലിയ പത്രം, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രം എന്നീ അവകാശവാദങ്ങളുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ്, നാണക്കേടും ലോകത്തിന്റെ രോഷവും സഹിക്കാനാവാതെ നിരപാധികം അടച്ചുപൂട്ടിയത് 2011 ജുലൈ പത്തിനാണ്.  മൂന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ബ്രിട്ടീഷ് പത്രലോകത്തെ ഞെട്ടിച്ച സംഭവത്തിന്റെ മുഴുവന്‍ ഉള്ളുകള്ളികള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. എന്നാല്‍, വെളിച്ചത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നവയായിരുന്നു. 1843 മുതല്‍ പ്രവര്‍ത്തിക്കുന്ന ഞായറാഴ്ചപ്പത്രമായ ന്യൂസ് ഓഫ് ദ് വേള്‍ഡ് 1969-ലാണ് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലെത്തിച്ചേരുന്നത്. ഒരു ഘട്ടത്തില്‍ അതായിരുന്നു ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പ്രസിദ്ധീകരണം. അച്ചടി നിര്‍ത്തുമ്പോഴും ന്യൂസ് ഓഫ് ദ് വേള്‍ഡ് ആയിരുന്നു ബ്രിട്ടനില്‍ ഒന്നാം സ്ഥാനത്ത്.  2011-ല്‍ വിനാശം സൃഷ്്ടിച്ച വിവാദകാലത്ത് എഡിറ്റര്‍ ആയിരുന്ന കോളിന്‍ മൈലര്‍ തൊട്ടുമുമ്പൊരു ദിവസം അവകാശപ്പെട്ടത് ലോകത്തിലെ ഏറ്റവും മഹത്തായ പത്രം

'ഇന്ത്യന്‍ ചാര'നായി ബി.എം.കുട്ടി, കൂട്ടാളിയായി പത്രപ്രവര്‍ത്തകന്‍ വി.പി.ആര്‍

ഇമേജ്
 പാക്കിസ്ഥാന്‍ മലയാളിയായ ബി.എം. കുട്ടി എഴുതിയ 528 പേജ് വരുന്ന 'ഒരു പാകിസ്താന്‍ മലയാളിയുടെ ആത്മകഥ' എന്ന ദീര്‍ഘകൃതിയില്‍ വാസ്തവകഥകള്‍ ഏറെയുണ്ട്. വിഭജനകാലത്ത് ഉത്തരേന്ത്യന്‍ മുസ്ലിങ്ങളാണല്ലോ അഭയാര്‍ത്ഥികളായി പാക്കിസ്ഥാനിലേക്കു വന്നത്...നല്ല നാടായ കേരളത്തില്‍നിന്ന് എന്തിന് ഇങ്ങോട്ടു വന്നു എന്ന ചോദ്യം പലരും മലപ്പൂറം തിരൂര്‍ വൈലത്തൂര്‍ ചിലവില്‍ ദേശത്ത് ബിയ്യാത്തില്‍ തറവാട്ടുകാരനായ ബി.എം കുട്ടിയോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചോദിച്ചവരില്‍ ഒരാള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന, തൂക്കിക്കൊല്ലപ്പെട്ട സുള്‍ഫിക്കര്‍ അലി ഭൂട്ടോയാണ്. മുന്‍കൂട്ടിയൊരു തീരുമാനമൊന്നുമില്ലാതെ ഏകനായി ചുറ്റിക്കറങ്ങി ആദ്യം കറാച്ചിയിലും പിന്നെ ആരോടും മിണ്ടാതെ ലാഹോറിലേക്കും പോയി അവിടെ രാഷ്ട്രീയപ്രവര്‍ത്തനവും ചില ജോലികളുമൊക്കെയുമായി സ്ഥിരതാമസമാക്കിയ കുട്ടിക്ക് താനെന്തിന് പോയി എന്ന് കൃത്യമായി വിശദീകരിക്കാന്‍ കഴിയാറില്ല.  ആ ദൂരൂഹത കുട്ടിയെ വലിയൊരു അപകടത്തിലും പെടുത്തി. രണ്ടു വര്‍ഷത്തിലേറെ ജയിലിലായി. ഇടതുപക്ഷ സംഘടനകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്രവര്‍ത്തനം ഉണ്ടായിരുന്ന കുട്ടി, രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ച നാളുകളില്

മതിലില്ലാത്ത ജര്‍മ്മനിയില്‍

ഇമേജ്
14 July 2021` മതിലില്ലാത്ത ജര് ‍ മ്മനിയില് ‍ മുപ്പതു വര് ‍ ഷം മുന് ‍ പ് നടത്തിയ ഒരു വിദേശയാത്രയുടെ വിവരണം ഇന്നാരെങ്കിലും വീണ്ടും പസിദ്ധപ്പെടുത്തുമോ, പ്രസിദ്ധപ്പെടുത്തിയാല് ‍ ത്തന്നെ ആരെങ്കിലും വായിക്കുമോ? എല്ലാം പരീക്ഷണമാണല്ലോ, ഇതുമൊരു പരീക്ഷണംതന്നെ. ഒരു ചരിത്രഘട്ടത്തില് ‍ ജര് ‍ മ്മനിയിലേക്കു പോകാന് ‍ കഴിഞ്ഞു. ബര് ‍ ലിന് ‍ മതില് ‍ തകരുകയും ജര് ‍ മനികള് ‍ ഒന്നാകുകയും ചെയ്തത് ചരിത്രസംഭവമായിരുന്നല്ലോ. ഈ യാത്രാവിവരണം ആ ചരിത്രസംഭവത്തിന്റെ ഓര് ‍ മപ്പെടുത്തല് ‍ കൂടിയാണ്. ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില് ‍ തുടരന് ‍ , പിന്നെ ഡോ. സുകുമാര് ‍ അഴീക്കോട് പ്രകാശനം ചെയ്ത ആദ്യ കറന്റ് ബുക്‌സ് പതിപ്പ്. 2013-ല് ‍ ഹരിതം ബുക്‌സില് ‍ നിന്നു രണ്ടാം പതിപ്പ്....ഇപ്പോഴിതാ ഡി.സി ബുക്‌സില് ‍ നിന്ന് ഇ.ബുക്ക് എഡിഷന് ‍ . വില വെറും 69രൂപ. ലിങ്ക് ഇടുന്നില്ല. അല് ‍ ഗൊരിത കാലന്മാര് ‍ ഇടപെട്ടളയും- ഇബുക്‌സ്.ഡിസിബൂക്‌സ്.കോം/ mathilillatha-germaniyil എന്ന് അക്ഷരത്തെറ്റില്ലാതെ മുഴുവന് ‍ ഇംഗ്ലീഷില് ‍ അടിച്ചു നോക്കുവിന്

വി.രാജഗോപാല്‍, എം.ടി...പിന്നെ സുകുമാര്‍ അഴീക്കോടും

  വി.രാജഗോപാല് ‍ , എം.ടി...പിന്നെ സുകുമാര് ‍ അഴീക്കോടും ആരാന്റെ ആത്മപുരാണം അസഹ്യമാണെങ്കിലും ഇതു കൂടി ക്ഷമിക്ക്... അതെ, മതിലില്ലാത്ത ജര് ‍ മനിയില് ‍ തന്നെയാണ് ഇതിന്റെയും വിഷയം. മണ് ‍ മറഞ്ഞ രണ്ട് വേണ്ടപ്പെട്ടവരും ഒരു മഹാസാഹിത്യകാരനും ഇതില് ‍ പ്രത്യക്ഷപ്പെടും. അതുകൊണ്ടു മാത്രം ഇതെഴുതുന്നു. മതിലില്ലാത്ത ജര് ‍ മനിയില് ‍ യാത്രാവിവരണം എഴുതിപ്പൂര് ‍ ത്തിയാക്കിയതോടെ ചിന്ത ഇനി ഇതെന്തു ചെയ്യണം എന്നതിനെക്കുറിച്ചായിരുന്നു. എഴുതിയ സാധനവുമായി ഞാന് ‍ ഒരു ദിവസം ഓഫീസിലേക്കു വന്നു. അന്ന് ഞാന് ‍ കോഴിക്കോട് ബ്യൂറോവില് ‍ റിപ്പോര് ‍ ട്ടറായിരുന്നു. ബ്യൂറോ ചീഫ് വി.രാജഗോപാല് ‍ . കൈയെഴുത്തു പ്രതി മേശപ്പുറത്ത് വെച്ച് സഹപ്രവര് ‍ ത്തകരോട് സംഗതി പറഞ്ഞു... നോക്കട്ടെ വായിക്കട്ടെ എന്ന് അവരും പറഞ്ഞ്...അപ്പോഴാണ് വി.രാജഗോപാല് ‍ വരുന്നത്. കാര്യം വിശദീകരിച്ച ഉടനെ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു. നീ അതിങ്ങോട്ട് താ.... അതു പറയലും രാജഗോപാല് ‍ അതും പിടിച്ചുവാങ്ങിയതും ഒപ്പമായിരുന്നു. പിന്നെ അദ്ദേഹം എങ്ങോട്ടോ പോയി... അര മണിക്കൂര് ‍ കഴിഞ്ഞ് തിരിച്ചുവന്ന് പറഞ്ഞത് 'യാത്രാവിവരണം അടുത്ത ആഴ്ച മുതല് ‍ മാതൃഭൂമി ആഴ്ചപ്

അര നൂറ്റാണ്ടു മുമ്പ് ഞങ്ങളും പാസ്സായി എസ്.എസ്.എല്‍.സി.

25 July 2021  അര നൂറ്റാണ്ടു മുമ്പ് ഞങ്ങളും പാസ്സായി എസ്.എസ്.എല്‍.സി.  ഇത്തവണ എസ്.എസ്.എല്‍.സി ഫലം പത്രത്തില്‍ വന്നപ്പോള്‍ ഒരു കാര്യം ഓര്‍ത്തു. ഞാന്‍ അര നൂറ്റാണ്ടു മുന്‍പ് ഇതേ ദിവസങ്ങളിലാണ് എസ്.എസ്.എല്‍.സി  പരിക്ഷ പാസ്സായത്! ഓര്‍ക്കുമ്പോള്‍ ഇത്തിരി നാണക്കേട് തോന്നുന്നുണ്ട്. ഇത്തവണ 99.47 ശതമാനം കുട്ടികളാണ് പരീക്ഷ പാസ്സായത്. ഓര്‍മ ശരിയെങ്കില്‍ അത് മുപ്പതു ശതമാനത്തില്‍ താഴെ ആയിരുന്നു ജയം. പാസ് കുറവാണ് എന്നതുപോകട്ടെ. ഒരു അപമാനകരമായ പരാമര്‍ശവും പത്രങ്ങളില്‍ ഉണ്ടായിരുന്നു. ശരിക്ക് പാസ്സായത് 24 ശതമാനം മാത്രം. ബാക്കി മോഡറേഷനിലാണ് ജയിച്ചത് എന്ന്. പോരേ നാണംകെടാന്‍ വേറെ വല്ലതും വേണോ? തോറ്റവര്‍ക്ക് അഞ്ചും പത്തും ശതമാനം മാര്‍ക്ക് വെറുതെ കൊടുത്തു പാസ്സാക്കുന്ന തട്ടിപ്പിനാണ് മോഡറേഷന്‍ എന്ന പേരിട്ടിരുന്നത്.  ഇപ്പോള്‍ അത്തരം തട്ടിപ്പൊന്നുമില്ല. പേപ്പര്‍ പരിശോധിക്കുമ്പോള്‍തന്നെ സമൃദ്ധമായി കൊടുക്കും മാര്‍ക്ക്. അക്കാലത്തെ എണ്‍പത് ശതമാനം മാര്‍ക്കിനേക്കാള്‍ കേമമാണ് ഇന്നത്തെ എ പ്ലസ്. ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്രസ് ഉണ്ട്. അന്ന് ഈ ജയിക്കുന്ന മുപ്പത് ശതമാനത്തില്‍തന്നെ പാതിയേ കോളേജിലെത്ത

പഴയ പത്രങ്ങള്‍ എങ്ങനെ വായിക്കാം?

പഴയ പത്രങ്ങള് ‍ എങ്ങനെ വായിക്കാം? ഈയിടെ മാതൃഭൂമി ഓണ് ‍ ലൈന് ‍ വിഭാഗത്തില് ‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിച്ച പഴയ പുസ്തകങ്ങ   ളെക്കുറിച്ച് എഴുതിയപ്പോല് ‍ ചിലരെല്ലാം പഴയ പത്രങ്ങള് ‍ ഡിജിറ്റൈസ് ചെയ്തത് വായിക്കാന് ‍ പറ്റുമോ എന്നു ചോദിച്ചിരുന്നു. അവരെ നിരാശപ്പെടുത്തുന്ന മറുപടിയാണ് നല് ‍ കേണ്ടിവന്നത്. ഇതിനെക്കുറിച്ച് ചിലതുകൂടി പറയേണ്ടതുണ്ടെന്നു തോന്നി. ഇന്ത്യയിലെ പത്രങ്ങള് ‍ അവരുടെ പഴയ പേജുകള് ‍ ജനങ്ങള് ‍ ക്കു നിഷേധിച്ചിരിക്കുകയാണ്. ഈ പത്രങ്ങളെയെല്ലാം വളര് ‍ ത്തി വലുതാക്കിയത് വായനക്കാരാണ്. പക്ഷേ, പഴയ ഒരു പേജ് എന്താവശ്യത്തിനായാലും ആവശ്യക്കാര് ‍ ക്ക് ലഭ്യമാക്കുന്നതിന്് ഒരു ക്രമമോ വ്യവസ്ഥയോ ഉണ്ടാക്കിയിട്ടില്ല ഇതുവരെ. പലര് ‍ ക്കും ശേഖരമേ ഇല്ല. ചിലര് ‍ ക്രൂരമായി നിഷേധിക്കും. ദേശീയപത്രങ്ങളുടെ കൂടി നിലപാടുകള് ‍ പരിശോധിച്ച ശേഷം 2015 മാര് ‍ ച്ച് 16-ന് ദ് ഹൂട്ട് എന്ന മാധ്യമകാര്യ ഓണ് ‍ ലൈന് ‍ പ്രസിദ്ധീകരണത്തില് ‍ , വായനക്കാരോടും ചരിത്രാന്വേഷകരോടും വരുംതലമുറയോടും തന്നെ കടുത്ത അപരാധമാണ് പത്രങ്ങള് ‍ ചെയ്യുന്നതെന്ന് വിവരിക്കുന്ന ഒരു ലേഖനം ( The 'first draft' of history: where is it?) ഞാന് ‍

അമൃത്‌ലാലിന്റെ റിപ്പബ്ലിക് 2021

ഇമേജ്
 അമൃത്‌ലാലിന്റെ റിപ്പബ്ലിക് 2021 ഇതൊരു  നിരൂപണ ലേഖനമല്ല. ഈ മുന്‍കൂര്‍ ജാമ്യം ആവശ്യമാണ് എന്നു തോന്നുന്നു. ശ്രദ്ധയില്‍പ്പെട്ട ഒരു ഏറെ ശ്രദ്ധേയമായ ഒരു പുസ്തകത്തെപ്പറ്റി നാലുവാക്ക് പറയാതിരിക്കുന്നത് ശരിയല്ല എന്ന തോന്നലാണ് ഇതെഴുതാന്‍ കാരണം. ന്യൂഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായ അമൃത്‌ലാല്‍ പാഠഭേദം മാസികയില്‍ 2019 ജൂണ്‍ മുതല്‍ എഴുതിവരുന്ന പംക്തി ഞാന്‍ അപ്പോള്‍ വായിച്ചിരുന്നതാണ്. ആ ലേഖനങ്ങള്‍ ഇതാ പുസ്തകമായി ഇറങ്ങിയിട്ട് അധികമായില്ല-റിപ്പബ്ലിക് 2021 എന്ന പേരിലുള്ള പുസ്‌കതകം. പാഠഭേദം തന്നെയാണ് പ്രസാധനം നിര്‍വഹിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അതിന്റെ പ്രകാശനം നടന്നു.  ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് സമീപകാലത്ത് വായിച്ചതില്‍ വെച്ചേറ്റവും ആഴമുള്ള ഉള്‍ക്കാഴ്ച്ചയും ആധികാരികതയും ഉള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഇത്. ആ ബോധ്യമാണ്  എന്നെ ചിലത് എഴുതാന്‍ പ്രേരിപ്പിച്ചത്. രാജ്യം എങ്ങോട്ടു പോകുന്നു എന്ന് ശരിക്കും അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നു നടിക്കാന്‍ രാഷ്ട്രീയനിരീക്ഷകനായ ഒരു ജേണലിസ്റ്റിന് എങ്ങനെ കഴിയും? ആ ചുമതലയാണ് അമൃത്‌ലാല്‍ നിര്‍വഹിച്ചത്.     അമൃത്‌ലാല്‍ ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ സീനിയര്‍ അസോസിയേറ്റ്