മാധ്യമം, സാമൂഹിക മാധ്യമം, ജനാധിപത്യം
പത്രം എക്കാലവും നിലനില്ക്കണമെന്ന് ധാരാളമാളുകള്‍ അതിയായി ആഗ്രഹിക്കുന്നുണ്ടാവുമെങ്കിലും പത്രമില്ലാത്ത ഒരു ലോകം നാളെ ഉണ്ടായിക്കൂടെന്നില്ല. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഇല്ലാത്ത കാലം ഉണ്ടാവുമെന്ന് ആരും ആഗ്രഹിക്കുന്നുമില്ല, അങ്ങനെ പ്രവചിക്കുന്നുമില്ല. സാങ്കേതികവിദ്യയുടെ നിര്‍മിതിയായ ആ മാധ്യമത്തിനു നൂറുകുറ്റങ്ങളുണ്ടെങ്കിലും അതു നിലനില്‍ക്കം. കാരണം, അതിന് കുറ്റങ്ങള്‍ മാത്രമല്ല, ഒരുപാടൊരു പാട് സൗകര്യങ്ങളും സാധ്യതകളും സവിശേഷതകളുമുണ്ട് എന്നതുതന്നെ. ഇംഗ്ളണ്ടില്‍, അച്ചടിപ്പത്രം ഉണ്ടായ കാലം മുതല്‍തന്നെ സെന്‍സറിങ്ങ് ഉണ്ടായിരുന്നല്ലോ. പത്രപ്രവര്‍ത്തകര്‍ക്ക് പാര്‍ലമെന്റില്‍ പ്രവേശനമില്ലാത്ത കാലവും ഉണ്ടായിരുന്നു. സെന്‍സര്‍ഷിപ്പ് ഇല്ലാതെ ഇനി ആര്‍ക്കും വാര്‍ത്ത അച്ചടിക്കാം എന്ന തീരുമാനത്തോടുള്ള ചിലരുടെ പ്രതികരണത്തെക്കുറിച്ച് കേട്ടാല്‍ ഇന്ന് നാം ചിരിക്കും. ആര്‍ക്കും എന്തും എഴുതാം, പ്രചരിപ്പിക്കാം എന്നുവരുന്നത് അത്യപകടകരമാവും, അതനുവദിക്കരുതെന്നായിരുന്നു പലരുടെയും പ്രതികരണം. ചില പത്രാധിപന്മാര്‍പോലും അങ്ങനെ കരുതിയിരുന്നു. പക്ഷേ, പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം പത്രങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തി