മാധ്യമസ്വാതന്ത്ര്യം ദുര്‍ബലമാകുന്നു; കേന്ദ്രഭരണകൂടം പ്രതിക്കൂട്ടില്‍
മറ്റേതു ജനാധിപത്യത്തേക്കാള്‍ വേഗതയില്‍ ഇന്ത്യയില്‍ പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും തകരുന്നു. വിശ്വാസ്യതയുള്ള മൂന്ന് ആഗോള നിരീക്ഷണ ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യത്തകര്‍ച്ചയ്ക്ക് കേന്ദ്രഭരണകൂടത്തെയാണ് കുറ്റപ്പെടുത്തുന്നത്. ഒരു ദശകത്തിലേറെയായി പല പ്രധാന രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യം ദുര്‍ബലമാകുന്നുണ്ട്. പത്രസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അമേരിക്കയില്‍ പോലും ഈ തകര്‍ച്ച പ്രകടമാണ്. പക്ഷേ, ഇന്ത്യയിലെ തകര്‍ച്ച മുന്‍പ് അടിയന്തരാവസ്ഥയില്‍ കണ്ടതിനേക്കാള്‍ രൂഢമൂലവും ബോധപൂര്‍വവും നിലനില്‍ത്തുന്നതുമായ ഒരു നയമായി മാറിയെന്നത് നിരീക്ഷകര്‍ വേറിട്ടുകാണുന്നു. ഇന്ത്യയില്‍ ഭരണകൂടനയങ്ങള്‍ ഫാഷിസ്റ്റ് സ്വഭാവമാര്‍ജ്ജിക്കുകയാണ് എന്ന ആക്ഷേപം അഞ്ചു വര്‍ഷത്തിലേറെയായി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും 1975-77 കാലത്തെ അടിയന്തരാവസ്ഥയുമായി ഇതിന് അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്ന് വിലയിരുത്തുന്നുണ്ട് നിരീക്ഷകര്‍. പ്രധാനമന്ത്രി അധികാരസംരക്ഷണത്തിനു വേണ്ടി മാത്രം പ്രഖ്യാപിച്ചതായിരുന്നു അടിയന്തരാവസ്ഥ. അതൊരു പാര്‍ട്ടിയുടെ നയമോ പരിപാടിയോ ആയിരുന്നില്ല. മന്ത്രിസഭ പോലും വിളിച്ചുകൂട്ടാതെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപ