പോസ്റ്റുകള്‍

PM Kutty talks a lot മലയാളവും മതനിരപേക്ഷതയും വെടിഞ്ഞില്ല ബി.എം. കുട്ടി

 വിഭജിക്കപ്പെട്ടപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ് മിക്കവരും പാകിസ്താനിലേക്ക് കുടിയേറിയത്. കൊടിയ വര്‍ഗീയ കലാപത്തിനിടയില്‍ അവര്‍ പലരും ഉടുതുണിക്ക് മറുതുണിയില്ലാതെ പാഞ്ഞുപോയവരാണ്. ബി.എം കുട്ടി എന്ന ബിയ്യാത്തില്‍ മൊഹിയുദ്ധീന്‍ കുട്ടി എന്ന തിരൂര്‍ വൈലത്തൂര്‍ ചിലവുകാരന്‍ തികച്ചും യാദൃച്ഛികമായാണ് അതിര്‍ത്തികടന്നത്. അതും വിഭജനം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം. ദല്‍ഹിയിലെ കോളേജ് പഠനത്തിനു ശേഷം 1949-ലാണ് ആദ്യം ബോംബെയില്‍ നിന്ന് സുഹൃത്തുക്കളാരോ വിളിച്ചപ്പോള്‍ കറാച്ചിയിലേക്കും പിന്നെ ലഹോറിലേക്കുമെല്ലാം സഞ്ചരിച്ച് പാകിസ്താന്‍ പൗരനായത്. 2019-ല്‍ മരിക്കുമ്പോള്‍ അദ്ദേഹം പാകിസ്താനില്‍ ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകനായിരുന്നു. പക്ഷേ, അപ്പോഴുമദ്ദേഹത്തിന്റെ മനസ്സു നിറയെ ഒരു മലയാളിയായിരുന്നു.  ബി.എം കുട്ടിയെപ്പോലെ മറ്റൊരു മലയാളിയില്ല. ജോലികിട്ടിയും മറ്റു കാരണങ്ങളാലുമെല്ലാം വിദേശത്തേക്കു പോകുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത മറ്റനേകം-ലക്ഷക്കണക്കിനു തന്നെ കാണും- മലയാളികള്‍ ആ രാജ്യങ്ങളിലെ പൗരന്മാരായി അവിടെ മണ്ണടിഞ്ഞിട്ടുണ്ട്. പക്ഷേ, അവരില്‍നിന്നു വ്യത്യസ്തമായി ശത്രുരാജ്യം പോലെ കണക്കാക്കപ്പെ

KM Roy last words.. കെ.എം.റോയ്- എന്നും ജ്വലിച്ച തീപ്പന്തം

ഇമേജ്
 റോയ്- എന്നും ജ്വലിച്ച തീപ്പന്തം വംശനാശം സംഭവിച്ച  കെ.എസ്.പി.ക്കാരനാണ് താന്‍ എന്ന് രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചിലപ്പോഴെല്ലാം കെ.എം.റോയ് പറയാറുണ്ട്. വിപ്ലവകരവും പൊതുസമൂഹത്തിന് അസ്വീകാര്യവുമായ ഏറെ ആശയങ്ങള്‍ ഉയര്‍ത്തിച്ചിടിച്ച മത്തായി മാഞ്ഞൂരാന്റെ അനുയായികളില്‍ അവശേഷിക്കുന്ന അപൂര്‍വരില്‍ ഒരാളായതു കൊണ്ടാണ് റോയ് അങ്ങനെ പറയുന്നത്. സ്വതന്ത്രകേരളം എന്ന ആശയം അത്രമോശം സംഗതിയൊന്നുമല്ല എന്ന് റോയ് കുറച്ചുകാലം മുമ്പും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ വംശനാശം വന്ന കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരന്‍ എന്നതിലേറെ വംശനാശം വന്നുകൊണ്ടിരിക്കുന്ന മറ്റൊരു വര്‍ഗത്തിന്റെ പ്രതിനിധിയാണ് റോയിച്ചേട്ടന്‍- ആദര്‍ശങ്ങള്‍ ഇപ്പോഴും കൈയ്യൊഴിയാത്ത അപൂര്‍വം പത്രപ്രവര്‍ത്തകരുടെ പ്രതിനിധി. പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനത്തിന്റെ ഇക്കാലത്തും കക്ഷിരാഷ്ട്രീയത്തിന്റെ അല്പത്തങ്ങള്‍ തലയില്‍ കൊണ്ടുനടക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും ആദര്‍ശരാഷ്ട്രീയത്തിന്റെ അഗ്നി മനസ്സില്‍ സൂക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അത്യപൂര്‍വമാണ്. കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്തെ ചിന്തയെയും പ്രവര്‍ത്തിയെയും ജ്വലിപ്പിച്ച മൂല്യങ്ങള്‍ അന്ത്

മാധ്യമസ്വാതന്ത്ര്യം ദുര്‍ബലമാകുന്നു; കേന്ദ്രഭരണകൂടം പ്രതിക്കൂട്ടില്‍

മറ്റേതു ജനാധിപത്യത്തേക്കാള്‍ വേഗതയില്‍ ഇന്ത്യയില്‍ പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും തകരുന്നു. വിശ്വാസ്യതയുള്ള മൂന്ന് ആഗോള നിരീക്ഷണ ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യത്തകര്‍ച്ചയ്ക്ക് കേന്ദ്രഭരണകൂടത്തെയാണ് കുറ്റപ്പെടുത്തുന്നത്. ഒരു ദശകത്തിലേറെയായി പല പ്രധാന രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യം ദുര്‍ബലമാകുന്നുണ്ട്. പത്രസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അമേരിക്കയില്‍ പോലും ഈ തകര്‍ച്ച പ്രകടമാണ്. പക്ഷേ, ഇന്ത്യയിലെ തകര്‍ച്ച മുന്‍പ് അടിയന്തരാവസ്ഥയില്‍ കണ്ടതിനേക്കാള്‍ രൂഢമൂലവും ബോധപൂര്‍വവും നിലനില്‍ത്തുന്നതുമായ ഒരു നയമായി മാറിയെന്നത് നിരീക്ഷകര്‍ വേറിട്ടുകാണുന്നു. ഇന്ത്യയില്‍ ഭരണകൂടനയങ്ങള്‍ ഫാഷിസ്റ്റ് സ്വഭാവമാര്‍ജ്ജിക്കുകയാണ് എന്ന ആക്ഷേപം അഞ്ചു വര്‍ഷത്തിലേറെയായി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും 1975-77 കാലത്തെ അടിയന്തരാവസ്ഥയുമായി ഇതിന് അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്ന് വിലയിരുത്തുന്നുണ്ട് നിരീക്ഷകര്‍. പ്രധാനമന്ത്രി അധികാരസംരക്ഷണത്തിനു വേണ്ടി മാത്രം പ്രഖ്യാപിച്ചതായിരുന്നു അടിയന്തരാവസ്ഥ. അതൊരു പാര്‍ട്ടിയുടെ നയമോ പരിപാടിയോ ആയിരുന്നില്ല. മന്ത്രിസഭ പോലും വിളിച്ചുകൂട്ടാതെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപ

saamoohika maadhyamam... മാധ്യമം, സാമൂഹിക മാധ്യമം, ജനാധിപത്യം

പത്രം എക്കാലവും നിലനില്‍ക്കണമെന്ന് ധാരാളമാളുകള്‍ അതിയായി ആഗ്രഹിക്കുന്നുണ്ടാവുമെങ്കിലും പത്രമില്ലാത്ത ഒരു ലോകം നാളെ ഉണ്ടായിക്കൂടെന്നില്ല. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഇല്ലാത്ത കാലം ഉണ്ടാവുമെന്ന് ആരും ആഗ്രഹിക്കുന്നുമില്ല, അങ്ങനെ പ്രവചിക്കുന്നുമില്ല. സാങ്കേതികവിദ്യയുടെ നിര്‍മിതിയായ ആ മാധ്യമത്തിനു നൂറുകുറ്റങ്ങളുണ്ടെങ്കിലും അതു നിലനില്‍ക്കം. കാരണം, അതിന് കുറ്റങ്ങള്‍ മാത്രമല്ല, ഒരുപാടൊരു പാട് സൗകര്യങ്ങളും സാധ്യതകളും സവിശേഷതകളുമുണ്ട് എന്നതുതന്നെ.  ഇംഗ്‌ളണ്ടില്‍, അച്ചടിപ്പത്രം ഉണ്ടായ കാലം മുതല്‍തന്നെ സെന്‍സറിങ്ങ് ഉണ്ടായിരുന്നല്ലോ. പത്രപ്രവര്‍ത്തകര്‍ക്ക് പാര്‍ലമെന്റില്‍ പ്രവേശനമില്ലാത്ത കാലവും ഉണ്ടായിരുന്നു. സെന്‍സര്‍ഷിപ്പ് ഇല്ലാതെ ഇനി ആര്‍ക്കും വാര്‍ത്ത അച്ചടിക്കാം എന്ന തീരുമാനത്തോടുള്ള ചിലരുടെ പ്രതികരണത്തെക്കുറിച്ച് കേട്ടാല്‍ ഇന്ന് നാം ചിരിക്കും. ആര്‍ക്കും എന്തും എഴുതാം, പ്രചരിപ്പിക്കാം എന്നുവരുന്നത് അത്യപകടകരമാവും, അതനുവദിക്കരുതെന്നായിരുന്നു പലരുടെയും പ്രതികരണം. ചില പത്രാധിപന്മാര്‍പോലും അങ്ങനെ കരുതിയിരുന്നു. പക്ഷേ, പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം പത്രങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തി

പൂട്ടിയ ന്യൂസ് ഓഫ് ദ് വേള്‍ഡ്- പതിറ്റാണ്ടിനു ശേഷം...

ജ നരോഷത്തിനു മുന്നില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല-ലോകത്തിന്റെ മാധ്യമചക്രവര്‍ത്തി റുപര്‍ട് മര്‍ഡോക്കും അതിശക്ത ഭരണകൂടങ്ങളും ആ പാഠം പഠിച്ചിട്ട് ഒരു ദശകം പിന്നിടുന്നു. ലോകത്തിലെ ഏറ്റവും വലിയ പത്രം, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രം എന്നീ അവകാശവാദങ്ങളുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ്, നാണക്കേടും ലോകത്തിന്റെ രോഷവും സഹിക്കാനാവാതെ നിരപാധികം അടച്ചുപൂട്ടിയത് 2011 ജുലൈ പത്തിനാണ്.  മൂന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ബ്രിട്ടീഷ് പത്രലോകത്തെ ഞെട്ടിച്ച സംഭവത്തിന്റെ മുഴുവന്‍ ഉള്ളുകള്ളികള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. എന്നാല്‍, വെളിച്ചത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നവയായിരുന്നു. 1843 മുതല്‍ പ്രവര്‍ത്തിക്കുന്ന ഞായറാഴ്ചപ്പത്രമായ ന്യൂസ് ഓഫ് ദ് വേള്‍ഡ് 1969-ലാണ് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലെത്തിച്ചേരുന്നത്. ഒരു ഘട്ടത്തില്‍ അതായിരുന്നു ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പ്രസിദ്ധീകരണം. അച്ചടി നിര്‍ത്തുമ്പോഴും ന്യൂസ് ഓഫ് ദ് വേള്‍ഡ് ആയിരുന്നു ബ്രിട്ടനില്‍ ഒന്നാം സ്ഥാനത്ത്.  2011-ല്‍ വിനാശം സൃഷ്്ടിച്ച വിവാദകാലത്ത് എഡിറ്റര്‍ ആയിരുന്ന കോളിന്‍ മൈലര്‍ തൊട്ടുമുമ്പൊരു ദിവസം അവകാശപ്പെട്ടത് ലോകത്തിലെ ഏറ്റവും മഹത്തായ പത്രം

'ഇന്ത്യന്‍ ചാര'നായി ബി.എം.കുട്ടി, കൂട്ടാളിയായി പത്രപ്രവര്‍ത്തകന്‍ വി.പി.ആര്‍

ഇമേജ്
 പാക്കിസ്ഥാന്‍ മലയാളിയായ ബി.എം. കുട്ടി എഴുതിയ 528 പേജ് വരുന്ന 'ഒരു പാകിസ്താന്‍ മലയാളിയുടെ ആത്മകഥ' എന്ന ദീര്‍ഘകൃതിയില്‍ വാസ്തവകഥകള്‍ ഏറെയുണ്ട്. വിഭജനകാലത്ത് ഉത്തരേന്ത്യന്‍ മുസ്ലിങ്ങളാണല്ലോ അഭയാര്‍ത്ഥികളായി പാക്കിസ്ഥാനിലേക്കു വന്നത്...നല്ല നാടായ കേരളത്തില്‍നിന്ന് എന്തിന് ഇങ്ങോട്ടു വന്നു എന്ന ചോദ്യം പലരും മലപ്പൂറം തിരൂര്‍ വൈലത്തൂര്‍ ചിലവില്‍ ദേശത്ത് ബിയ്യാത്തില്‍ തറവാട്ടുകാരനായ ബി.എം കുട്ടിയോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചോദിച്ചവരില്‍ ഒരാള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന, തൂക്കിക്കൊല്ലപ്പെട്ട സുള്‍ഫിക്കര്‍ അലി ഭൂട്ടോയാണ്. മുന്‍കൂട്ടിയൊരു തീരുമാനമൊന്നുമില്ലാതെ ഏകനായി ചുറ്റിക്കറങ്ങി ആദ്യം കറാച്ചിയിലും പിന്നെ ആരോടും മിണ്ടാതെ ലാഹോറിലേക്കും പോയി അവിടെ രാഷ്ട്രീയപ്രവര്‍ത്തനവും ചില ജോലികളുമൊക്കെയുമായി സ്ഥിരതാമസമാക്കിയ കുട്ടിക്ക് താനെന്തിന് പോയി എന്ന് കൃത്യമായി വിശദീകരിക്കാന്‍ കഴിയാറില്ല.  ആ ദൂരൂഹത കുട്ടിയെ വലിയൊരു അപകടത്തിലും പെടുത്തി. രണ്ടു വര്‍ഷത്തിലേറെ ജയിലിലായി. ഇടതുപക്ഷ സംഘടനകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്രവര്‍ത്തനം ഉണ്ടായിരുന്ന കുട്ടി, രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ച നാളുകളില്

മതിലില്ലാത്ത ജര്‍മ്മനിയില്‍

ഇമേജ്
14 July 2021` മതിലില്ലാത്ത ജര് ‍ മ്മനിയില് ‍ മുപ്പതു വര് ‍ ഷം മുന് ‍ പ് നടത്തിയ ഒരു വിദേശയാത്രയുടെ വിവരണം ഇന്നാരെങ്കിലും വീണ്ടും പസിദ്ധപ്പെടുത്തുമോ, പ്രസിദ്ധപ്പെടുത്തിയാല് ‍ ത്തന്നെ ആരെങ്കിലും വായിക്കുമോ? എല്ലാം പരീക്ഷണമാണല്ലോ, ഇതുമൊരു പരീക്ഷണംതന്നെ. ഒരു ചരിത്രഘട്ടത്തില് ‍ ജര് ‍ മ്മനിയിലേക്കു പോകാന് ‍ കഴിഞ്ഞു. ബര് ‍ ലിന് ‍ മതില് ‍ തകരുകയും ജര് ‍ മനികള് ‍ ഒന്നാകുകയും ചെയ്തത് ചരിത്രസംഭവമായിരുന്നല്ലോ. ഈ യാത്രാവിവരണം ആ ചരിത്രസംഭവത്തിന്റെ ഓര് ‍ മപ്പെടുത്തല് ‍ കൂടിയാണ്. ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില് ‍ തുടരന് ‍ , പിന്നെ ഡോ. സുകുമാര് ‍ അഴീക്കോട് പ്രകാശനം ചെയ്ത ആദ്യ കറന്റ് ബുക്‌സ് പതിപ്പ്. 2013-ല് ‍ ഹരിതം ബുക്‌സില് ‍ നിന്നു രണ്ടാം പതിപ്പ്....ഇപ്പോഴിതാ ഡി.സി ബുക്‌സില് ‍ നിന്ന് ഇ.ബുക്ക് എഡിഷന് ‍ . വില വെറും 69രൂപ. ലിങ്ക് ഇടുന്നില്ല. അല് ‍ ഗൊരിത കാലന്മാര് ‍ ഇടപെട്ടളയും- ഇബുക്‌സ്.ഡിസിബൂക്‌സ്.കോം/ mathilillatha-germaniyil എന്ന് അക്ഷരത്തെറ്റില്ലാതെ മുഴുവന് ‍ ഇംഗ്ലീഷില് ‍ അടിച്ചു നോക്കുവിന്