പോസ്റ്റുകള്‍

മാധ്യമ ചരിത്രഗവേഷണത്തിലെ പ്രിയദര്‍ശനന്‍ വഴികള്‍

ഇമേജ്
'മലയാള പത്രപ്രവര്‍ത്തനം ഉദയവികാസംഗങ്ങള്‍'  എന്ന പ്രിയദര്‍ശനന്റെ ഒടുവിലത്തെ സമഗ്രപഠനം കേരള മീഡിയ അക്കാദമി പ്രസിദ്ധപ്പെടുത്തിയാണ്. 333 മുപ്പതിലേറെ വലുപ്പമുള്ള ഈ രചന സമഗ്രവും ആധികാരികവുമാണ്. ശ്രീ പ്രിയദര്‍ശനന്റെ എണ്ണമറ്റ പഠനങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രന്ഥത്തെക്കുറിച്ച് ആദ്യമലേഖനായ എന്‍.പി രാജേന്ദ്രന്‍  നടത്തിയ നിരീക്ഷളാണ് ഈ ഗ്രന്ഥത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുള്ളത്.  പ്രിയദര്‍ശനന്‍ സാറിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ കേള്‍ക്കുക...   മാധ്യമ ചരിത്രഗവേഷണത്തിലെ   പ്രിയദര്‍ശനന്‍ വഴികള്‍   മലയാള പത്രചരിത്രരംഗത്ത് ജി.പ്രിയദര്‍ശനനോളം ഗവേഷണങ്ങളും രചനകളും, എണ്ണത്തിലും ഗുണത്തിലും, നടത്തിയ മറ്റൊരാളില്ല. ഇരുപത്തഞ്ചോളം ചരിത്രപഠന കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. അതില്‍ ഇരുപതും മലയാള പത്രചരിത്രമേഖലയിലെ ഗവേഷണങ്ങളുടെ ഫലങ്ങളാണ്. ഏഴു വാല്യങ്ങളിലായി  ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ എഴുതിയ കേരള സാഹിത്യ ചരിത്രം മലയാളത്തില്‍ രചിക്കപ്പെ' ഏറ്റവും വലുതും സമഗ്രവുമായ ചരിത്രഗ്രന്ഥമാണെും അതില്‍ കുറെയെല്ലാം പത്രചരിത്രവും ഉള്‍ക്കൊള്ളുുണ്ട് എുമുള്ള കാര്യം വിസമരിക്കുകയല്ല. മൂര പതിറ്റാണ്ടായി ജീവിതം പത്രചരിത്ര രചനയ്ക്ക

പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍

ഇമേജ്
 പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍ ജീവിതവഴിയിൽ ഉപദേശവും നിർദേശവും അനുഭവവും സ്നേഹവും കരുതലും നൽകിയ മഹാത്മാക്കളും ഗുരുക്കന്മാരും സഹപാഠികളും ഇവിടെ പലരെക്കുറിച്ചും അന്നുതന്നെ അനുസ്മരണങ്ങളിലൂടെ ആദരാജ്ഞലികൾ അർപ്പിച്ചു . എല്ലാം ഇവിടെ സമാഹരിക്കുകയാണ് . ഇരുപതു കുറിപ്പുകൾ ... എം . പി വീരേന്ദ്രകുമാറും പോത്തൻ ജോസഫും ബി . ജി വർഗീസും എം . ആർ നായരും ഉൾപ്പെടുന്ന മഹാപ്രതിഭകൾ .... വി . എം കൊറാത്തും ടി . വേണുഗോപാലനും വി . എം ബാലചന്ദ്രനും ഉൾപ്പെടുന്ന മാധ്യമ ഗുരുക്കൾ . പിന്നെ കെ . ജയചന്ദ്രനും വി . രാജഗോപാലും ഐ . വി ബാബുവും .. പിന്നെ കെ . എം റോയിയും മലപ്പുറം പി മൂസ്സയും . ഇരുപത് ഓർമക്കുറിപ്പുകൾ .. Please click the link to buy the book https://www.amazon.in/dp/B09L4SVL48/ref=cm_sw_em_r_mt_dp_9NTA13PXYYJPPH8GGB7G  

സ്വാതന്ത്ര്യം കവരാന്‍ ഇനി 'വസ്തുക്കളുടെ ഇന്റര്‍നെറ്റും'?

നോബല്‍ സമ്മാനം ഇത്തവണ ലഭിച്ചവരില്‍ രണ്ടുപേര്‍ മാധ്യമപ്രവര്‍ത്തകരാണ് എന്നത് സ്വാഭാവികമായും മാധ്യമസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ലോകജനതയെ സന്തോഷിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു. മരിയ റെസ്സയും ദമിത്ര അന്‍ദ്രയേവിച്ച് മുറാടോവും മാത്രമല്ല, ലോകത്തെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകരാണ് ഇതിലൂടെ ആദരിക്കപ്പെട്ടതെന്നുമുള്ള സത്യമായ പ്രകീര്‍ത്തനങ്ങള്‍ എങ്ങും ഉയര്‍ന്നു വരികയും ചെയ്തു. ഒപ്പം, ഒരു യാഥാര്‍ത്ഥ്യം കൂടി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ലോകത്തു പത്രസ്വാതന്ത്ര്യം ഉയരങ്ങളില്‍നിന്ന്്് ഉയരങ്ങളിലേക്ക്  മുന്നേറുന്നതുകൊണ്ടല്ല ഇത്തവണ ഈ അഭൂതപൂര്‍വമായ അംഗീകാരം ലഭിച്ചിട്ടുള്ളത്. അന്ത്യശ്വാസം വലിക്കാന്‍ തുടങ്ങിയ ചില മഹാത്മാക്കളെ അവസാനമായി ഒന്ന് ആദരിക്കുന്നതുപോലെ, അന്ത്യശ്വാസം വലിച്ചുതുടങ്ങിയ മാധ്യമസ്വാതന്ത്ര്യത്തിനു നല്‍കപ്പെടുന്ന അവസാന ആദരവാണോ ഇതെന്ന ചോദ്യം ഉയര്‍ന്നു വരികയും ചെയ്തിട്ടുണ്ട്.  മീഡിയബൈറ്റ്‌സ്  എന്‍.പി രാജേന്ദ്രന് 2020-ല്‍, മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സംഘടിത ശക്തികളും ആള്‍ക്കൂട്ടങ്ങളും ഭരണകൂടങ്ങളും നടത്തുന്ന ആക്രമണങ്ങളും ഉയര്‍ത്തുന്ന ഭീഷണികളും എന്നത്തേക്കാള്‍ കൂടതലായിരുന്നു എന്ന

നൊബേല്‍ പറയുന്നു-മാധ്യമം കരുത്തു കുറയാത്ത ആയുധമാണ്

ഇമേജ്
    മറിയ റെസ്സയും ദിമിത്രി  മുറടോവും പുതിയ കാലഘട്ടത്തില്‍ എല്ലാറ്റിന്റെയും അജന്‍ഡ നിശ്ചയിക്കുന്നത് സാമൂഹിക മാധ്യമങ്ങളാണെന്നും പരമ്പരാഗത മാധ്യമങ്ങള്‍ കൂടുതല്‍ അപ്രസകതവും ദുര്‍ബലവുമാവുകയാണെന്നുമുള്ള പ്രവചനങ്ങള്‍ക്കു നിഷേധം കുറിച്ചിരിക്കുന്നു ലോകം വിലമതിക്കുന്ന നൊബേല്‍ സമ്മാനസമിതി. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കുക വഴി അവര്‍ ലോകത്തിനു മുന്നില്‍ ജനാധിപത്യം എത്ര വിലപിടിച്ചതാണ്, മാധ്യമം എത്ര വിലയേറിയതാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്.  ലോകത്തെമ്പാടും നിരവധി ഭരണകൂടങ്ങള്‍ കടുത്ത തോതില്‍ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുകയാണ് ഇപ്പോള്‍. റഷ്യയും ഫിലിപ്പീന്‍സും ഇതില്‍പ്പെട്ട രണ്ടു രാജ്യങ്ങളാണ്. വേറെയും പല രാജ്യങ്ങളുണ്ട്. അവയുടെ എണ്ണം കുറയുകയല്ല കൂടുകയാണ്. പഴയ ഏകാധിപത്യങ്ങളുടെ സ്വഭാവമല്ല പുതിയ ഏകാധിപത്യങ്ങളുടേത്. അവര്‍ ജനാധിപത്യത്തിന്റെ മറയില്‍നിന്നു കൊണ്ടുതന്നെ ഏകാധിപത്യനയങ്ങള്‍ നടപ്പാക്കുന്നു. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നു. എതിരാളികളെ നിഷ്‌കരുണം തടവറകള്‍ക്കുള്ളിലടക്കുന്നു. നല്ല ഉദ്ദേശങ്ങളുടെ ലേബല്‍ ഒട്ടിച്ച് ജനപ്രതിനിധിസഭകള്‍ അംഗീകരിക്കുന്ന നിയമങ്ങള്‍ ഉപയോഗ

മലയാളവും മതനിരപേക്ഷതയും വെടിഞ്ഞില്ല ബി.എം. കുട്ടി

 വിഭജിക്കപ്പെട്ടപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ് മിക്കവരും പാകിസ്താനിലേക്ക് കുടിയേറിയത്. കൊടിയ വര്‍ഗീയ കലാപത്തിനിടയില്‍ അവര്‍ പലരും ഉടുതുണിക്ക് മറുതുണിയില്ലാതെ പാഞ്ഞുപോയവരാണ്. ബി.എം കുട്ടി എന്ന ബിയ്യാത്തില്‍ മൊഹിയുദ്ധീന്‍ കുട്ടി എന്ന തിരൂര്‍ വൈലത്തൂര്‍ ചിലവുകാരന്‍ തികച്ചും യാദൃച്ഛികമായാണ് അതിര്‍ത്തികടന്നത്. അതും വിഭജനം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം. ദല്‍ഹിയിലെ കോളേജ് പഠനത്തിനു ശേഷം 1949-ലാണ് ആദ്യം ബോംബെയില്‍ നിന്ന് സുഹൃത്തുക്കളാരോ വിളിച്ചപ്പോള്‍ കറാച്ചിയിലേക്കും പിന്നെ ലഹോറിലേക്കുമെല്ലാം സഞ്ചരിച്ച് പാകിസ്താന്‍ പൗരനായത്. 2019-ല്‍ മരിക്കുമ്പോള്‍ അദ്ദേഹം പാകിസ്താനില്‍ ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകനായിരുന്നു. പക്ഷേ, അപ്പോഴുമദ്ദേഹത്തിന്റെ മനസ്സു നിറയെ ഒരു മലയാളിയായിരുന്നു.  ബി.എം കുട്ടിയെപ്പോലെ മറ്റൊരു മലയാളിയില്ല. ജോലികിട്ടിയും മറ്റു കാരണങ്ങളാലുമെല്ലാം വിദേശത്തേക്കു പോകുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത മറ്റനേകം-ലക്ഷക്കണക്കിനു തന്നെ കാണും- മലയാളികള്‍ ആ രാജ്യങ്ങളിലെ പൗരന്മാരായി അവിടെ മണ്ണടിഞ്ഞിട്ടുണ്ട്. പക്ഷേ, അവരില്‍നിന്നു വ്യത്യസ്തമായി ശത്രുരാജ്യം പോലെ കണക്കാക്കപ്പെ

കെ.എം.റോയ്- എന്നും ജ്വലിച്ച തീപ്പന്തം

ഇമേജ്
 റോയ്- എന്നും ജ്വലിച്ച തീപ്പന്തം വംശനാശം സംഭവിച്ച  കെ.എസ്.പി.ക്കാരനാണ് താന്‍ എന്ന് രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചിലപ്പോഴെല്ലാം കെ.എം.റോയ് പറയാറുണ്ട്. വിപ്ലവകരവും പൊതുസമൂഹത്തിന് അസ്വീകാര്യവുമായ ഏറെ ആശയങ്ങള്‍ ഉയര്‍ത്തിച്ചിടിച്ച മത്തായി മാഞ്ഞൂരാന്റെ അനുയായികളില്‍ അവശേഷിക്കുന്ന അപൂര്‍വരില്‍ ഒരാളായതു കൊണ്ടാണ് റോയ് അങ്ങനെ പറയുന്നത്. സ്വതന്ത്രകേരളം എന്ന ആശയം അത്രമോശം സംഗതിയൊന്നുമല്ല എന്ന് റോയ് കുറച്ചുകാലം മുമ്പും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ വംശനാശം വന്ന കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരന്‍ എന്നതിലേറെ വംശനാശം വന്നുകൊണ്ടിരിക്കുന്ന മറ്റൊരു വര്‍ഗത്തിന്റെ പ്രതിനിധിയാണ് റോയിച്ചേട്ടന്‍- ആദര്‍ശങ്ങള്‍ ഇപ്പോഴും കൈയ്യൊഴിയാത്ത അപൂര്‍വം പത്രപ്രവര്‍ത്തകരുടെ പ്രതിനിധി. പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനത്തിന്റെ ഇക്കാലത്തും കക്ഷിരാഷ്ട്രീയത്തിന്റെ അല്പത്തങ്ങള്‍ തലയില്‍ കൊണ്ടുനടക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും ആദര്‍ശരാഷ്ട്രീയത്തിന്റെ അഗ്നി മനസ്സില്‍ സൂക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അത്യപൂര്‍വമാണ്. കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്തെ ചിന്തയെയും പ്രവര്‍ത്തിയെയും ജ്വലിപ്പിച്ച മൂല്യങ്ങള്‍ അന്ത്

മാധ്യമസ്വാതന്ത്ര്യം ദുര്‍ബലമാകുന്നു; കേന്ദ്രഭരണകൂടം പ്രതിക്കൂട്ടില്‍

മറ്റേതു ജനാധിപത്യത്തേക്കാള്‍ വേഗതയില്‍ ഇന്ത്യയില്‍ പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും തകരുന്നു. വിശ്വാസ്യതയുള്ള മൂന്ന് ആഗോള നിരീക്ഷണ ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യത്തകര്‍ച്ചയ്ക്ക് കേന്ദ്രഭരണകൂടത്തെയാണ് കുറ്റപ്പെടുത്തുന്നത്. ഒരു ദശകത്തിലേറെയായി പല പ്രധാന രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യം ദുര്‍ബലമാകുന്നുണ്ട്. പത്രസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അമേരിക്കയില്‍ പോലും ഈ തകര്‍ച്ച പ്രകടമാണ്. പക്ഷേ, ഇന്ത്യയിലെ തകര്‍ച്ച മുന്‍പ് അടിയന്തരാവസ്ഥയില്‍ കണ്ടതിനേക്കാള്‍ രൂഢമൂലവും ബോധപൂര്‍വവും നിലനില്‍ത്തുന്നതുമായ ഒരു നയമായി മാറിയെന്നത് നിരീക്ഷകര്‍ വേറിട്ടുകാണുന്നു. ഇന്ത്യയില്‍ ഭരണകൂടനയങ്ങള്‍ ഫാഷിസ്റ്റ് സ്വഭാവമാര്‍ജ്ജിക്കുകയാണ് എന്ന ആക്ഷേപം അഞ്ചു വര്‍ഷത്തിലേറെയായി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും 1975-77 കാലത്തെ അടിയന്തരാവസ്ഥയുമായി ഇതിന് അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്ന് വിലയിരുത്തുന്നുണ്ട് നിരീക്ഷകര്‍. പ്രധാനമന്ത്രി അധികാരസംരക്ഷണത്തിനു വേണ്ടി മാത്രം പ്രഖ്യാപിച്ചതായിരുന്നു അടിയന്തരാവസ്ഥ. അതൊരു പാര്‍ട്ടിയുടെ നയമോ പരിപാടിയോ ആയിരുന്നില്ല. മന്ത്രിസഭ പോലും വിളിച്ചുകൂട്ടാതെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപ