സിദ്ധിക്ക് കാപ്പന്റെ 'രാജ്യദ്രോഹപ്രവര്ത്തനം'
NP Rajendran Senior journalist and columnist sidhikk kaappan സിദ്ധിക്ക് കാപ്പന്റെ ''രാജ്യദ്രോഹപ്രവര്ത്തനം'' ഒക്ടോബർ 28, 2020 സിദ്ധിക്ക് കാപ്പന്റെ 'രാജ്യദ്രോഹപ്രവര്ത്തനം' ദല്ഹിയില് മാധ്യമപ്രവര്ത്തകനായ സിദ്ധിക്ക് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത് അദ്ദേഹം ഉത്തരപ്രദേശിലെ ഹത്രാസ്സിലേക്കു പോകുംവഴിക്കാണ്. ഒരുപാട് പൊതുപ്രവര്ത്തകരും മാധ്യമപ്രവര്ത്തകരും ഹത്രാസിലേക്കു പോയിട്ടുണ്ട്. അവരെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ലല്ലോ സിദ്ധിക്കിനെ മാത്രം എന്തു കൊണ്ട് അറസ്റ്റ് ചെയ്തു എന്ന ചോദ്യം, കാപ്പനെ അറസ്റ്റ് ചെയ്യാനും രാജ്യദ്രോഹക്കേസ്സില് പെടുത്താനും മതിയായ എന്തോ കാരണമുണ്ടെന്നതിന്റെ സൂചനയായി ചില 'രാജ്യസ്നേഹികള്' ഉന്നയിക്കുന്നുണ്ട്. വേറെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നതിന് എന്താണ് തെളിവ്? ഹത്രാസിലേക്കു പോയ ദേശീയനേതാക്കളെപ്പോലും തടയുകയും തള്ളിയിടുകയും മടക്കി അയക്കുകയുമൊക്കെ ചെയ്തത് വാര്ത്തയാകുന്നുണ്ട്. സിദ്ധിക്ക് മലയാളിയായതു കൊണ്ടാണ് അദ്ദേഹത്തിന്റെ അറസ്റ്റ് ചെറിയ വാര്ത്തയായെങ്കിലും ഇവിടെ വന്നത്. ദേശീയ മാധ്യമങ്ങള്ക്ക് ഹത്രാസ് ഒരു സംഭവമേ അല്ലല്ലോ.