About NP Rajendran

NP Rajendran
NP Rajendran

എന്‍.പി രാജേന്ദ്രന്‍ മലയാളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമാണ്. ജനനം 1954 നവം.6. 1981 സപ്തംബര്‍ മുതല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകന്‍. 2014 നവം.അഞ്ചിന് 33 വര്‍ഷത്തെ സേവനത്തിനു ശേഷം ഡപ്യൂട്ടി എഡിറ്ററായി മാതൃഭൂമിയില്‍ നിന്നു വിരമിച്ചു. 1995 മുതല്‍ 2016 വരെ 22 വര്‍ഷം മാതൃഭൂമി എഡിറ്റോറിയല്‍ പേജില്‍ വിശേഷാല്‍പ്രതി എന്ന പംക്തി എഴുതിയിട്ടുണ്ട്.

പാലക്കാട്, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍ കോഴിക്കോട്  ജില്ലാ ലേഖകനായും കോഴിക്കോട്ട് ന്യൂസ് എഡിറ്ററായും മാതൃഭൂമി ഓണ്‍ലൈന്‍ ചുമതലയുള്ള ഡപ്യൂട്ടി എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. (തലശ്ശേരിയിലായിരുന്നു പഠനവും ആദ്യകാലജീവിതവും. എടക്കാട് ബ്ലോക്ക് ഡവ.ഓഫീസിലും കലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷവിഭാഗത്തിലും പ്രവര്‍ത്തിച്ച ശേഷമാണ് പത്രപ്രവര്‍ത്തകനായത്.

കേരള പ്രസ് അക്കാദമി  വൈസ് ചെയര്‍മാന്‍,  ചെയര്‍മാന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കേരള മീഡിയ അക്കാദമി പ്രസിദ്ധീകരണമായ മീഡിയയുടെ സ്ഥാപക എഡിറ്റര്‍ ആണ്.

വിവിധ പ്രശ്‌നങ്ങള്‍സംബന്ധിച്ച് എഴുതിയ അ്‌ന്വേഷണാത്മക റിപ്പോര്‍ട്ടുകളും പൊതുവായ പത്രപ്രവര്‍ത്തന സംഭാവനകളും ആധാരമാക്കി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു.

  • വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് മികച്ച രാഷ്ട്രീയറിപ്പോര്‍ട്ടിന് 1988
  • വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്  മികച്ച വികസനറിപ്പോര്‍ട്ടിന് 1992
  • സയന്‍സ് ജേണലിസം അവാര്‍ഡ് – സംസ്ഥാന സര്‍ക്കാറിന്റെ സയന്‍സ് ആന്റ് ടെക്. ഡിപ്പാ. വക-മികച്ച ശാസ്ത്ര റിപ്പോര്‍ട്ടിന്. 1992
  • സി.എച്ച് മുഹമ്മദ് ഫൗണ്ടേഷന്‍ അവാര്‍ഡ്-മികച്ച പത്രപ്രവര്‍ത്തനത്തിന് 1992
  • ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് – മികച്ച പത്രപ്രവര്‍ത്തകനുള്ളത്. 1998
  • വജ്രസൂചി പുരസകാരം മികച്ച പത്രപ്രവര്‍ത്തകന് 2000
  • പവനന്‍ സ്മാരക അവാര്‍ഡ് – മികച്ച മാധ്യമസംബന്ധമായ ഗ്രന്ഥത്തിന് -2000
  • നോര്‍ത്ത് അമേരിക്ക ഇന്ത്യ പ്രസ്  ക്ലസ് അവാര്‍ഡ്- മികച്ച മലയാളി പത്രപ്രവര്‍ത്തകന് 2005
  • സി.എച്ച് സ്മാരക ദേശീയ പുരസ്‌കാരം 2011
  • കാസര്‍ഗോഡ് നഗരസഭയുടെ കെ.എം അഹ്മദ് സ്മാരക അവാര്‍ഡ് 2015
  • പന്തളം രാജ സ്മാരക പുരസ്‌കാരം 2016
  • ബര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജേണലിസം  1990-ല്‍ ബര്‍ലിനില്‍ സംഘടിപ്പിച്ച ആറാഴ്ച നീണ്ടുനിന്ന ആദ്യ പരിസ്ഥിതി പഠന ശില്പശാലയില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം, ഏകീകൃത ജര്‍മനിയിലെ പ്രഥമ പൊതുതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനും അവസരം ലഭിച്ചു.

മാതൃഭൂമി പത്രത്തില്‍ ആഴ്ചതോറും എഴുതിയ വിശേഷാല്‍പ്രതി പംക്തിയുടെ രണ്ട് സമാഹാരങ്ങള്‍, മതിലില്ലാത്ത ജര്‍മനിയില്‍, ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം, മാറുന്ന മാധ്യമലോകം, പത്രം ധര്‍മം നിയമം, വേണം മാധ്യമങ്ങള്‍ക്കു മേലെയും ഒരു കണ്ണ്, ബംഗാള്‍-ചില അപ്രിയ സത്യങ്ങള്‍, വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍, മലയാള മാധ്യമം അകവും പുറവും, പത്രകഥകള്‍ കഥയില്ലായ്മകള്‍, പത്രാനന്തര വാര്‍ത്തയും ജനാധിപത്യവും, മലയാള പത്രപംക്തി എഴുത്തും ചരിത്രവും, ഹിന്ദുവിസം ബുദ്ധിസം ടൂറിസം, പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു.

(തലശ്ശേരി) പരേതരായ ഇ. നാരായണന്‍ നായരുടെയും എന്‍.പി  ലക്ഷ്മി അമ്മയുടെും മകനാണ്.  ഭാര്യ: കെ.ശൈലജ (എസ്.ബി.ഐ കുന്നമംഗലം) മകന്‍: കെ. അനൂപ് രാജ്  (എസ്.ബി.ഐ കോര്‍പ്പ്‌റേറ്റ് ഓഫീസ് മുംബൈ). സഹോദരിമാര്‍: പരേതയായ എന്‍.പി രുഗ്മിണി (റിട്ട. സബ് രജിസ്ട്രാര്‍),  എന്‍.പി രാധ,(റിട്ട.വിദ്യാഭ്യാസ വകുപ്പ്), എന്‍.പി സീത (റിട്ട. ടീച്ചര്‍, ബി.ഇ.എം.പി ഹൈസ്‌കൂള്‍ തലശ്ശേരി),  എന്‍.പി ഉഷ (റിട്ട.ടീച്ചര്‍ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ തലശ്ശേരി).

Go Top