നിയമോപദേഷ്ടാവ് എന്ന പുതിയ അവതാരത്തിന്റെ ഉദ്ദേശ്യമെന്ത്?

മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും ഉപദേശകരുണ്ടാകുന്നതില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. ഔദ്യോഗികമോ അനൗദ്യോഗികമോ ആയി പ്രവര്‍ത്തിക്കുന്ന ഉപദേശകര്‍ പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലുള്ള പണ്ഡിതന്മാരായ പ്രധാനമന്ത്രിമാര്‍ക്കും ഒരു വിവരവുമില്ലാത്ത പ്രധാനമന്ത്രിമാര്‍ക്കും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ സ്ഥിതിയും ഇതുതന്നെ. വലിയ പണ്ഡിതനായാല്‍ത്തന്നെ ചില സുപ്രധാന ഭരണമേഖലകളില്‍ അവര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിവുണ്ടാവണമെന്നില്ല. സര്‍ക്കാറിന്റെ ഔദ്യോഗികസംവിധാനത്തില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ഇല്ലാതെയും പോകും. . അതുകൊണ്ടുതന്നെയാണ് വിദേശകാര്യം, ശാസ്ത്രം, ആണവനയം തുടങ്ങി മേഖലകള്‍ സംബന്ധിച്ച് ഉപദേശങ്ങള്‍ നല്‍കാന്‍ ആളുകളെ നിയമിച്ചുപോന്നത്. കേരളത്തിലെ മുഖ്യമന്ത്രിമാര്‍ക്ക് മുമ്പൊന്നും ഉപദേശകര്‍ ഉണ്ടായിരുന്നില്ല. എന്നാണ് ഈ പ്രവണത തുടങ്ങിയത് എന്ന് കൃത്യമായി പറയാനാവില്ല.1957 മുതല്‍ ഭരിച്ച മുഖ്യമന്ത്രിമാര്‍ക്ക് ഉപദേശകന്‍ ആവശ്യമായി വന്നത് ഐ.ടി. പോലുള്ള സങ്കീര്‍ണ വിഷയങ്ങള്‍ പരമപ്രധാനമായി ഉയര്‍ന്നുവന്നപ്പോള്‍ മാത്രമാണ്. വി.എസ്. അച്യുതാനന്ദന്‍ വരെയുളള മുഖ്യമന്ത്രിമാര്‍ക്ക് അങ്ങനെയേ ഉപദേശകര്‍ ഉ