പോസ്റ്റുകള്‍

Blog എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Priyadarshan talks/ മാധ്യമ ചരിത്രഗവേഷണത്തിലെ പ്രിയദര്‍ശനന്‍ വഴികള്‍

ഇമേജ്
'മലയാള പത്രപ്രവര്‍ത്തനം ഉദയവികാസംഗങ്ങള്‍'  എന്ന പ്രിയദര്‍ശനന്റെ ഒടുവിലത്തെ സമഗ്രപഠനം കേരള മീഡിയ അക്കാദമി പ്രസിദ്ധപ്പെടുത്തിയാണ്. 333 മുപ്പതിലേറെ വലുപ്പമുള്ള ഈ രചന സമഗ്രവും ആധികാരികവുമാണ്. ശ്രീ പ്രിയദര്‍ശനന്റെ എണ്ണമറ്റ പഠനങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രന്ഥത്തെക്കുറിച്ച് ആദ്യമലേഖനായ എന്‍.പി രാജേന്ദ്രന്‍  നടത്തിയ നിരീക്ഷളാണ് ഈ ഗ്രന്ഥത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുള്ളത്.  പ്രിയദര്‍ശനന്‍ സാറിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ കേള്‍ക്കുക...   മാധ്യമ ചരിത്രഗവേഷണത്തിലെ   പ്രിയദര്‍ശനന്‍ വഴികള്‍   മലയാള പത്രചരിത്രരംഗത്ത് ജി.പ്രിയദര്‍ശനനോളം ഗവേഷണങ്ങളും രചനകളും, എണ്ണത്തിലും ഗുണത്തിലും, നടത്തിയ മറ്റൊരാളില്ല. ഇരുപത്തഞ്ചോളം ചരിത്രപഠന കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. അതില്‍ ഇരുപതും മലയാള പത്രചരിത്രമേഖലയിലെ ഗവേഷണങ്ങളുടെ ഫലങ്ങളാണ്. ഏഴു വാല്യങ്ങളിലായി  ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ എഴുതിയ കേരള സാഹിത്യ ചരിത്രം മലയാളത്തില്‍ രചിക്കപ്പെ' ഏറ്റവും വലുതും സമഗ്രവുമായ ചരിത്രഗ്രന്ഥമാണെും അതില്‍ കുറെയെല്ലാം പത്രചരിത്രവും ഉള്‍ക്കൊള്ളുുണ്ട് എുമുള്ള കാര്യം വിസമരിക്കുകയല്ല. മൂര പതിറ്റാണ്ടായി ജീവിതം പത്രചരിത്ര രചനയ്ക്ക

മത പാര്‍ട്ടികളും തിരഞ്ഞെടുപ്പു രാഷ്ട്രീയവും

  ആ ര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കാന്‍ പൗരന് അവകാശമുണ്ട്. ആരുടെ വോട്ടും, വേണ്ട എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. അതു നടപ്പുള്ള കാര്യവുമല്ല..... @ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടാക്കാന്‍ യു.ഡി.എഫ് ഔദ്യോഗികമായി ശ്രമിക്കുന്നതായി യാതൊരു അറിവും എനിക്കില്ല. നടക്കാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. അതില്‍ കക്ഷിരാഷ്ട്രീയത്തിന് എത്രത്തോളം പ്രസക്തിയുണ്ട് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണുമെങ്കിലും നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുപോലെ രാഷ്ട്രീയം മാത്രം പ്രസക്തമായ ഒന്നല്ല എന്ന് ആരും സമ്മതിക്കും. എതിര്‍കക്ഷിക്കാരുടെ വീടുകളില്‍ കയറിച്ചെന്നും വോട്ടുചോദിക്കും എല്ലാവരും. അതൊരു സാമാന്യമര്യാദ കൂടിയാണ്.  വോട്ടെടുപ്പ് ഒന്നും ഇല്ലാത്ത സമയത്തു മാത്രമേ ഈ കൂട്ടരുടെ വോട്ടുവേണ്ട മറ്റേക്കൂട്ടരുടെ വോട്ട് വേണ്ട എന്നൊക്കെ പാര്‍ട്ടികള്‍ പൊങ്ങച്ചം പറയാറുള്ളൂ. വോട്ടെടുപ്പ് അടുക്കുമ്പോള്‍ അതുനില്‍ക്കും. ആര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കാന്‍ പൗരന് അവകാശമുണ്ട്. ആരുടെ വോട്ടും, വേണ്ട എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല

ഇനിയും മരിച്ചിട്ടില്ലാത്ത വര്‍ക്കിങ്‌ ജേണലിസ്റ്റ്‌സ് ആക്റ്റ്

  2007-ല്‍ വ്യൂപോയന്റ് പ്രസിദ്ധപ്പെടുത്തിയ  'പത്രം ധര്‍മം നിയമം' എന്ന  എന്റെ  പുസ്തകത്തിലെ'ഇനിയും മരിച്ചിട്ടില്ലാത്ത വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റ്'   അധ്യായമാണ് ഇവിടെ എടുത്തു ചേര്‍ക്കുന്നത്. ഇപ്പോള്‍ മരിച്ചു കഴിഞ്ഞ    ആക്റ്റ്  ഉണ്ടായ സാഹചര്യത്തെ ക്കുറിച്ചാണ് ലേഖനം.  ക്ഷമിക്കണം, ചത്ത കുട്ടിയുടെ ജാതകം നോക്കുകയാണ്!    അന്ന് എഴുതിയതുതന്നെയാണ് ആ തലവാചകം! 😆😆 പത്രസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഒരു നിയമനിര്‍മാണവും രാജ്യത്ത് ഉണ്ടാവുകയില്ല എന്നതാണ് അമേരിക്കന്‍ ഭരണഘടനയില്‍ കൊണ്ടുവന്ന ആദ്യഭേദഗതി. അക്കാരണം കൊണ്ടുതന്നെ ഫസ്റ്റ് അമന്‍ഡ്്‌മെന്റ് എന്ന പ്രയോഗം അമേരിക്കയില്‍ പത്രസ്വാതന്ത്ര്യത്തിന്റെ പര്യായപദമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ഫസ്റ്റ് അമന്‍ഡ്‌മെന്റിനും,ഒന്നാമത്തെ ഭേദഗതിക്ക്,ണ്‍ണ്‍ണ്‍പത്രസ്വാതന്ത്ര്യവുമായി ബന്ധമുണ്ടെന്ന് പറയാം, അമേരിക്കയുടേതിന് നേരെ വിപരീതമായ ബന്ധമാണെന്നു മാത്രം. ഭരണഘടന നിലവില്‍ വന്ന് പതിനഞ്ച് മാസത്തിനകം കൊണ്ടുവന്ന ഭേദഗതിബില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് ചില പരിധികള്‍ ഏര്‍പ്പെടുത്തുന്നതിനുള്ളതായിരുന്നു. ഭരണഘടനയിലെ 19(1)(എ) ല്‍ വ്യവസ്ഥ ചെയ്തിരിക

സ്വര്‍ണ്ണക്കടത്തും അധോലോകവും പിന്നെ നമ്മുടെ രാഷ്ട്രീയ ധാര്‍മികതയും

ഇമേജ്
കേരളരാഷ്ട്രീയത്തിലെ കത്തുന്ന വിവാദത്തെക്കുറിച്ചുള്ള  എന്‍.പി രാജേന്ദ്രന്റെ ലേഖനം ട്രൂകോപ്പിതിങ്ക് ഓണ്‍ലൈന്‍ മാഗസീനില്‍ വായിക്കുക https://truecopythink.media/np-rajendran-on-gold-smuggling-case-and-political-governance?utm_source=whatsapp&utm_medium=WA&utm_campaign=Whatsapp%20Link

വര്‍ദ്ധിച്ച പി.എഫ് പെന്‍ഷന്‍ നാലു മാസത്തിനകം നല്‍കണം.: ഹൈക്കോടതി

വര്‍ദ്ധിച്ച പി.എഫ് പെന്‍ഷന്‍ നാലു മാസത്തിനകം നല്‍കണം.:  ഹൈക്കോടതി സേവനകാലത്തെ അവസാനമാസം വാങ്ങിയ ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെന്‍ഷന്‍ നല്‍കണമെന്ന ഹൈക്കോടതി വിധി അനുസരിച്ചുള്ള പുതുക്കിയ പെന്‍ഷന്‍ നാലു മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു.  മാതൃഭൂമിയില്‍നിന്നു വിരമിച്ച ജീവനക്കാര്‍ സമര്‍പ്പിച്ച നാലു കേസ്സുകളിലാണ് ഈ വിധി. 2018 ഒക്‌റ്റോബര്‍ 12 ന് ഇതു സംബന്ധിച്ചുണ്ടായ ഹൈക്കോടതി വിധി ഇതിനെതിരെ ഇ.പി.എഫ് സ്ഥാപനം സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയില്‍ സുപ്രിം കോടതി ശരിവെച്ചിരുന്നു. ഈ വിധി ഇനിയും നടപ്പാക്കിയില്ലെന്ന് കാണിച്ച് എന്‍.പി രാജേന്ദ്രന്‍ തുടങ്ങി 94 മുന്‍ ജീവനക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് 2020 ജൂണ്‍ 5-ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്തഖ്  വിധി പറഞ്ഞത്. തുടര്‍ന്ന് ഇതേ സ്വഭാവമുള്ള മൂന്നു കേസ്സുകളിലും ഇതേ വിധിയുണ്ടായി.  ഇ.പി.എഫ്.ഒ സമര്‍പ്പിച്ച റവ്യൂ പെറ്റീഷനും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേകാനുമതി ഹരജിയും ഇപ്പോഴും സുപ്രിം കോടതിയുടെ പരിഗണനയിലാണെന്ന ഇ.പി.എഫ് തടസ്സവാദം ഹൈക്കോടതി സ്വീകരിച്ചില്ല. 2018-ലെ കേരളഹൈക്കോടതിയുടെ വിധി നിലനില്‍ക്കുന്നുണ്ട് എന്നും ഇതു നടപ്പാക്കേണ്ടതാണ്

ഫാഷിസ്റ്റ് കാലത്തും മാധ്യമപ്രവര്‍ത്തനം സാധ്യമാണോ?

ഈ ചോദ്യത്തിലെ രണ്ടു സങ്കല്‍പ്പങ്ങളും സംശയാസ്പദ നിര്‍വചനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവയാണ്. ഫാഷിസ്റ്റ് കാലം എന്നാല്‍ എന്താണ് അര്‍ത്ഥം? നമ്മള്‍ ഇപ്പോള്‍ .ജീവിക്കുന്ന കാലം ഫാഷിസ്റ്റ് കാലമാണോ? ഇവിടെ ജനാധിപത്യവ്യവസ്ഥയാണോ നിലനില്‍ക്കുന്നത്, അതോ ഫാഷിസ്റ്റ് വ്യവസ്ഥയോ? പൊതുതിരഞ്ഞെടുപ്പിലൂടെ ഒരു ഫാഷിസ്റ്റ് സംഘത്തിന് അധികാരത്തില്‍ വരാനും അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരാനും സാധിക്കുമോ? ഈ ചോദ്യങ്ങള്‍ക്ക് നമുക്കു സ്വയം ബോധ്യമാകുന്ന ഉത്തരങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കാരണം, ഈ ചോദ്യങ്ങള്‍ മോദി ഭരണത്തെ ഫാഷിസ്റ്റ് ഭരണം എന്നു വിശേഷിപ്പിക്കുന്ന വിമര്‍ശകരോട് മോദിഭക്തന്മാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കൂടിയാണ്. ഫാഷിസ്റ്റ് കാലം എന്നത് നരേന്ദ്ര മോദിയുടെ ഭരണത്തിനുള്ള ഒരു പര്യായം ആയാണ് ഉപയോഗിക്കപ്പെടുന്നത് എന്നു മറന്നുകൂടാ. ഇന്ത്യയില്‍ ജനാധിപത്യം എല്ലാ അര്‍ത്ഥത്തിലും നില നില്‍ക്കുന്നു എന്നതും മറച്ചുവെച്ചുകുടാ. ഇന്ത്യന്‍ തിരഞ്ഞെടുപ്പുകള്‍ക്ക് പല ചീത്തപ്പേരുകളും ഉണ്ടെങ്കിലും അതു മുഴുക്കെ ഒരു തട്ടിപ്പ് പരിപാടി മാത്രമാണ് എന്നാര്‍ക്കും പറയാനാവില്ല. മോദി ഭരണകൂടം അധികാരത്തില്‍

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി

ഇമേജ്
ഐ.വി ബാബു ഒരു അപൂര്‍വവ്യക്തിത്വം ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ഐ.വി ബാബു  പിരിഞ്ഞുപോയത്.  മുഖ്യധാരയിലുള്ള മലയാള പത്രപ്രവര്‍ത്തകരില്‍ അപൂര്‍വമായി കാണുന്ന ഭാഗ്യമോ നിര്‍ഭാഗ്യമോ ബാബുവിന് ഉണ്ടെന്ന് എനിക്കു തോന്നാറുണ്ട്. അദ്ദേഹത്തിന്റെ അത്രയൊന്നും ദൈര്‍ഘ്യമില്ലാത്ത തൊഴില്‍ജീവിതത്തില്‍ പ്രാധാന്യമുള്ള അനേകം അധ്യായങ്ങളുണ്ട്. ഓരോന്നിനും അപൂര്‍വതകളുണ്ട്, എല്ലാം സംഭവബഹുലവുമായിരുന്നു. ആ അധ്യായങ്ങളില്‍ ഒന്നില്‍മാത്രമേ ബാബുവിനോടൊപ്പം ഏതാണ്ട് പൂര്‍ണരൂപത്തില്‍ പങ്കാളിയും സാക്ഷിയുമാകാന്‍ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. അത് ഏറ്റവും ഒടുവിലത്തെ 'തത്സമയം' അധ്യായമായിരുന്നു. ഒടുവിലത്തേത് എന്നതുകൊണ്ടുമാത്രം ചിലപ്പോള്‍ അതായിരിക്കാം ഒരു പക്ഷേ, ഏറെ ഓര്‍മിക്കപ്പെടുക. അതിനെക്കുറിച്ച് ഒടുവില്‍ പറയാം  വിദ്യാര്‍ത്ഥി അധ്യായം കോളജ് വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം തലശ്ശേര ഗവ.ബ്രണ്ണന്‍ കോളജിലായിരുന്നു. അവിടെ ചേര്‍ക്കാന്‍ ചെന്നപ്പോള്‍, രാഷ് ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകനായ അച്ഛന്‍ ഐ.വി ദാസ് മകനെയും കൂട്ടി ചെന്നു കണ്ടത് പ്രഫ. എം.എന്‍. വിജയനെയാണ്. മകനെ ഞാന്‍ നിങ്ങളെ ഏല്പിക്കുന്നു എന്നാണ് ദാസന്‍മാസ്റ്റര്‍ വിജ

മോഹന്‍ ഭാഗവതിന്റെ ഗാന്ധിലേഖനവും മാതൃഭൂമിയും

ഇമേജ്
മോഹന്‍ ഭാഗവതിന്റെ ഗാന്ധിലേഖനവും മാതൃഭൂമിയും മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനനാളില്‍ മാതൃഭൂമി ദിനപത്രം രണ്ടു പേജുള്ള(8,9 പേജുകളില്‍ സെന്റല്‍ സ്‌പ്രെഡ്) പ്രത്യേകപതിപ്പും മറ്റു ചില പേജുകളില്‍ ചില ഓര്‍മറിപ്പോര്‍ട്ടുകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിലൊന്നും പെടാത്ത ഒരു ലേഖനം വാര്‍ത്താപേജില്‍ ഉണ്ടായിരുന്നു. ആര്‍.എസ്.എസ് തലവന്റെ ആ ലേഖനം വായനക്കാരുടെയും വിമര്‍ശകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയതില്‍ അത്ഭുതമില്ല. ലേഖനം കൊടുത്ത പേജും രീതിയും കാണുമ്പോള്‍ അര്‍ദ്ധമനസ്സോടെ കൊടുത്തതുപോലെയേ തോന്നൂ. ഒളിപ്പിച്ചു കടത്തിയതുപോലെ എന്നുംപറയാം. മോഹന്‍ ഭാഗവത് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ എഴുതി എന്നു ചില ബുദ്ധിജീവികള്‍ വിശേഷിപ്പിച്ചത് ശ്രദ്ധക്കുറവോ അറിവില്ലായ്മയോ ആകാം. അതവിടെ നില്‍ക്കട്ടെ. മഹാത്മാ ഗാന്ധിയെ പ്രകീര്‍ത്തിച്ചു കൊണ്ട്് ആര്‍.എസ്.എസ് തലവന്‍ ഒരു ലേഖനമയച്ചാല്‍ മാതൃഭൂമി പത്രം എന്തു ചെയ്യണമായിരുന്നു എന്ന ചോദ്യത്തിന് എളുപ്പം ഉത്തരം പറയാന്‍ നാലു പതിറ്റാണ്ടോളമായി മാതൃഭൂമിയുമായും പത്രപ്രവര്‍ത്തനവുമായി പൊതുവായും ഉറ്റബന്ധം പുലര്‍ത്തുന്ന ഈ ലേഖകനു കഴിയില്ല. മാതൃഭൂമി ഉറച്ച ആര്‍.എസ്.എസ്-ഹിന്ദുത്വ വിരുദ്ധ പ്രഖ്

അഭിപ്രായ വോട്ടെടുപ്പുകാരോട് മാധ്യമങ്ങള്‍ ചോദിക്കേണ്ടത്

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പായി ദിവസേനയെന്നോണം പുറത്തിറങ്ങുന്ന അഭിപ്രായവോട്ടെടുപ്പുകളെ ജനങ്ങള്‍ എത്രത്തോളം വിശ്വസിച്ചിരുന്നു എന്നറിയില്ല. അടുത്ത അഞ്ചു വര്‍ഷം ആര് രാജ്യം ഭരിക്കണം എന്ന തീരുമാനം ജനങ്ങള്‍ എടുക്കുംമുമ്പ് ജനങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക എന്നു പ്രവചിക്കുന്നവരാണ് ഈ കൂട്ടര്‍. അവര്‍ ജനങ്ങളിലേക്കെത്തുന്നത് പത്രമാധ്യമങ്ങളിലൂടെയാണ്. ആരാണ് ഈ വോട്ടെടുപ്പു നടത്തിയത്, എന്തിനാണ് ഇങ്ങനെ വോട്ടെടുപ്പ് നടത്തുന്നത്, ആരാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്.... പല ചോദ്യങ്ങള്‍ വായനക്കാരുടെ മനസ്സില്‍ തെകട്ടിവരും. പക്ഷേ, ആരും ഒന്നും ചോദിക്കാറില്ല. ആരോടു ചോദിക്കാന്‍? ദൃശ്യമാധ്യമങ്ങളാണ് മിക്ക അഭിപ്രായവോട്ടെടുപ്പുകളുടെയും പിന്നിലെന്ന് സാമാന്യമായി അറിയാം. മണ്ഡലം തിരിച്ചുള്ള രാഷ്ട്രീയ അവലോകനവും അതിന്റെ തുടര്‍ച്ചയായ വിജയപരാജയ പ്രവചനങ്ങളും അതിനെക്കുറിച്ചുള്ള ചര്‍ച്ചയും  കേള്‍ക്കാന്‍ നല്ലൊരു പ്രേക്ഷകസമൂഹം തയ്യാറാണ്. ദൃശ്യമാധ്യമങ്ങള്‍ക്ക് ഇതൊരു നല്ല വരുമാനമാര്‍ഗവുമാണ്. ദേശീയ മാധ്യമങ്ങളും പ്രൊഫഷണല്‍ സ്ഥാപനങ്ങളെ നിയോഗിച്ച് ഇത്തരം അഭിപ്രായസര്‍വെകള്‍ നടത്താറുണ്ട്. വോട്ടെണ്ണും മുമ്പ് ജനമനസ് അറിയുക എന്നതിലുള്