അമൃത്‌ലാലിന്റെ റിപ്പബ്ലിക് 2021

അമൃത്‌ലാലിന്റെ റിപ്പബ്ലിക് 2021 ഇതൊരു നിരൂപണ ലേഖനമല്ല. ഈ മുന്‍കൂര്‍ ജാമ്യം ആവശ്യമാണ് എന്നു തോന്നുന്നു. ശ്രദ്ധയില്‍പ്പെട്ട ഒരു ഏറെ ശ്രദ്ധേയമായ ഒരു പുസ്തകത്തെപ്പറ്റി നാലുവാക്ക് പറയാതിരിക്കുന്നത് ശരിയല്ല എന്ന തോന്നലാണ് ഇതെഴുതാന്‍ കാരണം. ന്യൂഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായ അമൃത്‌ലാല്‍ പാഠഭേദം മാസികയില്‍ 2019 ജൂണ്‍ മുതല്‍ എഴുതിവരുന്ന പംക്തി ഞാന്‍ അപ്പോള്‍ വായിച്ചിരുന്നതാണ്. ആ ലേഖനങ്ങള്‍ ഇതാ പുസ്തകമായി ഇറങ്ങിയിട്ട് അധികമായില്ല-റിപ്പബ്ലിക് 2021 എന്ന പേരിലുള്ള പുസ്‌കതകം. പാഠഭേദം തന്നെയാണ് പ്രസാധനം നിര്‍വഹിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അതിന്റെ പ്രകാശനം നടന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് സമീപകാലത്ത് വായിച്ചതില്‍ വെച്ചേറ്റവും ആഴമുള്ള ഉള്‍ക്കാഴ്ച്ചയും ആധികാരികതയും ഉള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഇത്. ആ ബോധ്യമാണ് എന്നെ ചിലത് എഴുതാന്‍ പ്രേരിപ്പിച്ചത്. രാജ്യം എങ്ങോട്ടു പോകുന്നു എന്ന് ശരിക്കും അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നു നടിക്കാന്‍ രാഷ്ട്രീയനിരീക്ഷകനായ ഒരു ജേണലിസ്റ്റിന് എങ്ങനെ കഴിയും? ആ ചുമതലയാണ് അമൃത്‌ലാല്‍ നിര്‍വഹിച്ചത്. അമൃത്‌ലാല്‍ ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ സീനിയര്‍ അസോസിയേറ്റ്