വാര്‍ത്തയ്ക്കു വില: വാശിയോടെ വാട്‌സ്ആപ്പ്
മാധ്യമസ്ഥാപനങ്ങളെല്ലെങ്കിലും വാര്‍ത്തയുടെ ആഗോളവില്പനക്കാരാണ് ഗൂഗ്‌ളും ഫെയ്‌സ്ബുക്കും ഉള്‍പ്പെടുന്ന ടെക് ഭീമന്മാര്‍. അവര്‍ക്ക് ലേഖകരില്ല, ന്യൂസ്‌റൂമില്ല, എഡിറ്ററില്ല. പക്ഷേ, അവര്‍ വാര്‍ത്ത വില്‍ക്കുന്നു, പണമുണ്ടാക്കുന്നു. അച്ചടി മാധ്യമങ്ങളില്‍ നിന്നെടുക്കുന്ന വാര്‍ത്തയ്ക്ക് വില നല്‍കിക്കൂടേ എന്ന ചോദ്യത്തിന്, കൊടുക്കുന്ന പ്രശ്‌നമേയില്ല എന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് ഫെയ്‌സ്ബുക്കില്‍ നിന്ന് എപ്പോഴും ലഭിക്കാറുള്ളത്. ഇപ്പോള്‍ സ്വരം കടുത്തിട്ടേയൂള്ളൂ. ഗൂഗ്ള്‍ ഫെയ്‌സ്ബുക്കിനോളം വാശി കാട്ടുന്നില്ല. ആഗോളതലത്തില്‍ ഒരേ നയം എന്ന നിലപാട് അവര്‍ക്കില്ല. ഏറ്റവും വലിയ സെര്‍ച്ച് സംവിധാനം കൂടിയാണ് ഗൂഗ്ള്‍ എന്നതിനാല്‍ കുറെക്കുടി കരുതല്‍ ആവശ്യമാണെന്ന തോന്നല്‍ അവര്‍ക്കുണ്ട്. തര്‍ക്കങ്ങള്‍ ഓരോരോ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് അവര്‍ ചെയ്യുന്നത്. വാര്‍ത്തകള്‍ ഉണ്ടാക്കുന്ന മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് ടെക് കമ്പനികള്‍ അതു കട്ടെടുക്കുകയൊന്നുമല്ല ചെയ്യുന്നത്. മാധ്യമസ്ഥാപനങ്ങള്‍തന്നെയാണ് ഫെയ്‌സ്ബുക്കിലും ഗൂഗ്‌ളിനും വാര്‍ത്ത നല്‍കുന്നത്. വില കൊടുത്ത് പത്രം വാങ്ങാത്ത ജനവിഭാഗത്തിനും പത്രവും വാര്‍ത്