മതം മാര്‍ക്‌സിസ്റ്റുകാരെയും മയക്കുന്ന കറുപ്പാണോ?

അറുപതുകളിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഓര്‍ത്തുപോകുന്നു. സ്‌കൂള്‍ അവധിയാണ് എന്നതുകൊണ്ടുമാത്രമാണ് ഞങ്ങള്‍ കുട്ടികള്‍ ആ ദിനം ഓര്‍ക്കാറുള്ളത്. അടുത്തു ക്ഷേത്രമുണ്ടെങ്കില്‍ സ്ത്രീകള്‍ രാവിലെ കുളിച്ചുതൊഴുതേക്കും. അമ്പലത്തില്‍ പ്രത്യേക പൂജയോ നിവേദ്യമോ ഉണ്ടായെന്നു വരാം. പ്രഭാഷണമോ കലാപരിപാടികളോ നടക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ശ്രീരാമജയന്തിയും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവുമെല്ലാം കുറച്ചുപേര്‍ മാത്രം പങ്കാളികളാകുന്ന ചെറിയ ആഘോഷങ്ങളായിരുന്നു അന്ന്. കുട്ടികളെ ശ്രീകൃഷ്ണവേഷം കെട്ടിച്ച് തെരുവുകള്‍ കയ്യടക്കുന്ന വലിയ ആഘോഷങ്ങള്‍ തുടങ്ങിയത് എഴുപതുകള്‍ക്കും ശേഷമാണ്. അതു തുടങ്ങിയതാവട്ടെ ഭക്തികൊണ്ടല്ല, രാഷ്ട്രീയലക്ഷ്യത്തോടെയാണ്. മനുഷ്യര്‍ മതത്തോടും അതിന്റെ ആചാരാനുഷ്ടാനങ്ങളോടും കൂടുതല്‍ അടുക്കുന്നത് നല്ലതല്ലേ എന്നു ചോദിച്ചേക്കാം. പ്രശ്‌നം അതല്ല. മുമ്പ് ഇല്ലാത്തതും ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നതും മതവിശ്വാസമോ ദൈവവിശ്വാസമോ അല്ല. ലോകത്തെ വികസിതരാജ്യങ്ങളില്‍, പ്രത്യേകിച്ച് ക്ഷേമരാജ്യസങ്കല്പം ശക്തമായിക്കഴിഞ്ഞ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഈശ്വരവിശ്വാസവും മതവിശ്വാസവും ഉള്ളവരുടെ എണ്ണം ജനസംഖ്യയുടെ പാതിപോലും ഇ