മത പാര്‍ട്ടികളും തിരഞ്ഞെടുപ്പു രാഷ്ട്രീയവും
ആ ര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കാന്‍ പൗരന് അവകാശമുണ്ട്. ആരുടെ വോട്ടും, വേണ്ട എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. അതു നടപ്പുള്ള കാര്യവുമല്ല..... @ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടാക്കാന്‍ യു.ഡി.എഫ് ഔദ്യോഗികമായി ശ്രമിക്കുന്നതായി യാതൊരു അറിവും എനിക്കില്ല. നടക്കാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. അതില്‍ കക്ഷിരാഷ്ട്രീയത്തിന് എത്രത്തോളം പ്രസക്തിയുണ്ട് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണുമെങ്കിലും നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുപോലെ രാഷ്ട്രീയം മാത്രം പ്രസക്തമായ ഒന്നല്ല എന്ന് ആരും സമ്മതിക്കും. എതിര്‍കക്ഷിക്കാരുടെ വീടുകളില്‍ കയറിച്ചെന്നും വോട്ടുചോദിക്കും എല്ലാവരും. അതൊരു സാമാന്യമര്യാദ കൂടിയാണ്. വോട്ടെടുപ്പ് ഒന്നും ഇല്ലാത്ത സമയത്തു മാത്രമേ ഈ കൂട്ടരുടെ വോട്ടുവേണ്ട മറ്റേക്കൂട്ടരുടെ വോട്ട് വേണ്ട എന്നൊക്കെ പാര്‍ട്ടികള്‍ പൊങ്ങച്ചം പറയാറുള്ളൂ. വോട്ടെടുപ്പ് അടുക്കുമ്പോള്‍ അതുനില്‍ക്കും. ആര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കാന്‍ പൗരന് അവകാശമുണ്ട്. ആരുടെ വോട്ടും, വേണ്ട എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല